ഉപയോക്താക്കള്‍ക്ക് ആശ്വാസമായി എസ്ബിഐ; എസ്‌എംഎസ് നിരക്കുകളും മിനിമം ബാലന്‍സ് പിഴയും ഒഴിവാക്കി

മുംബൈ: ( 20.08.2020) ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചു. സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരിലുള്ള പിഴയും എസ് എം എസ് നിരക്കുകളും എസ്ബിഐ പൂര്‍ണമായി ഒഴിവാക്കി. ഇത് ബാങ്കിന്റെ എല്ലാ സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്കും പ്രയോജനം ചെയ്യും. ട്വിറ്ററിലൂടെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ബാങ്കിന്റെ 44 കോടി വരുന്ന സേവിങ്‌സ് അക്കൗണ്ടുടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ […]

ഇന്ധന വിലവര്‍ധനവി​െന്‍റ ലാഭം ഉപയോഗിച്ച്‌​​​ ബി.ജെ.പി എം.എല്‍.എമാരെ വാങ്ങിക്കൂട്ടുന്നു- ദിഗ്​വിജയ സിങ്​

ഭോപാല്‍: പെട്രോള്‍, ഡീസല്‍ വിലവര്‍ധനവില്‍ നിന്ന്​ ലഭിക്കുന്ന ലാഭം ഉപയോഗിച്ചാണ്​​ ബി.ജെ.പി എം.എല്‍.എമാരെ വാങ്ങിക്കൂട്ടുന്നതെന്ന്​ ആരോപിച്ച്‌​ മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവ്​ ദിഗ്​വിജയ സിങ്​. ‘​െപട്രോള്‍, ഡീസല്‍ വിലവര്‍ധനവില്‍ നിന്നും ലഭിക്കുന്ന ലാഭം പെട്രോള്‍ പമ്ബ്​ ഉടമകള്‍ക്കും, പെട്രോളിയം കമ്ബനികള്‍ക്കും കേന്ദ്ര സര്‍ക്കാറിലേക്കുമാണ്​ പോകുന്നത്​. ഈ ലാഭത്തില്‍ നിന്നുമാണ്​ ബി.ജെ.പി എം.എല്‍.എമാരെ വാങ്ങുന്നത്’- ദിഗ്​വിജയ സിങ്​ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോട്​ പറഞ്ഞു. ‘കര്‍ഷകരുടെയും തൊഴിലാളികളുടെയും പാവങ്ങളുടെയും കീശ കാലിയാകു​േമ്ബാള്‍ പണക്കാര​​െന്‍റ കീശ…

ചൈനയ്‌ക്കെതിരേ ജപ്പാന്‍ രംഗത്ത് ! സെന്‍കാകു പിടിച്ചടക്കാന്‍ ശ്രമിക്കുന്ന ചൈനയെ ലക്ഷ്യമിട്ട് ജപ്പാന്റെ മിസൈല്‍ വിന്യാസം;പിന്തുണയുമായി തായ്‌വാനും ഹോങ്കോങ്ങും

ഡല്‍ഹി : ലഡാക്കിലെ ഗല്‍വാന്‍ താഴ് വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത ചൈന മറ്റു രാജ്യങ്ങളോടും തുടരുന്നത് ഇതേ സമീപനം. ഇന്ത്യയ്ക്ക് പുറമേ ജപ്പാന്റെയും തായ്‌വാന്റെയും ചില പ്രദേശങ്ങളും പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും ചൈന തുടങ്ങി. ചൈനയെ നേരിടാന്‍ ജപ്പാനും രംഗത്തെത്തിയിരിക്കുകയാണ്. ചൈനയുടെ ലക്ഷ്യം മനസ്സിലാക്കിയ ജപ്പാനും ഇന്ത്യയും ഒന്നിച്ചു നിന്ന് പ്രതികരിക്കുമോ എന്നാണ് ഇപ്പോള്‍ ലോകം ഉറ്റു നോക്കുന്നത്. ജപ്പാനില്‍ സെന്‍കാകു എന്നും ചൈനയില്‍ ഡയോസസ് എന്നും അറിയപ്പെടുന്ന ജനവാസമില്ലാത്ത ദ്വീപാണ് ജപ്പാനും ചൈനയും തമ്മിലുള്ള പ്രശ്‌നത്തിന്റെ […]

ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷം; ‘ബോയ്‌ക്കോട്ട് ചൈന’ ക്യാമ്ബയ്ന്‍ ശക്തം; ബഹിഷ്‌കരിക്കേണ്ട 500 ലധികം ഉല്‍പ്പന്നങ്ങളുടെ പട്ടിക സിഐടി പുറത്തിറക്കി; അവസരം മുതലെടുത്ത് ‘മെയ്ക്ക് ഇന്‍ ഇന്ത്യ’

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് ബഹിഷ്‌കരിക്കേണ്ട 500 ലധികം ‘മെയ്ഡ് ഇന്‍ ചൈന’ ഉല്‍പ്പന്നങ്ങളുടെ പട്ടിക കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഐടി) പുറത്തിറക്കി. റിപ്പോര്‍ട്ട് അനുസരിച്ച്‌, ലഡാക്ക് അതിര്‍ത്തിയിലെ ആക്രമണത്തെക്കുറിച്ച്‌ വ്യാപാരികളുടെ സംഘടന ശക്തമായ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. ചൈനയുടെ മനോഭാവം ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും സംഘടന കൂട്ടിച്ചേര്‍ത്തു. കളിപ്പാട്ടങ്ങള്‍, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, ദൈനംദിന ഉപയോഗ വസ്തുക്കള്‍, അടുക്കള ഇനങ്ങള്‍, ഫര്‍ണിച്ചര്‍, ഹാര്‍ഡ്വെയര്‍, പാദരക്ഷകള്‍, ഹാന്‍ഡ്ബാഗുകള്‍, ലഗേജ്, ഇലക്‌ട്രോണിക്സ്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഇലക്‌ട്രോണിക്സ്, […]

ഗെയിമുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി പബ്‌ജി

മെയ് 2020 -ലെ ഏറ്റവും കൂടുതല്‍ തുക ഗ്രോസ് ചെയ്ത ഗെയിമുകളുടെ പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ച്‌ പബ്ജി മൊബൈല്‍. ഗേമിംഗ് കമ്ബനിയായ ടെന്‍സെന്റിന് ഈ ഒരൊറ്റ ഗെയിം കഴിഞ്ഞ മാസത്തില്‍ മാത്രം സമ്മാനിച്ചത് 1700 കോടി രൂപയുടെ വരുമാനമാണ്. ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ളേ എന്നിവയില്‍ നിന്ന് മെയ് 1 മുതല്‍ മെയ് 31 വരെ ശേഖരിച്ച വിവരങ്ങള്‍ വെച്ചാണ് ഈ വരുമാനം കണക്കാക്കപ്പെട്ടിട്ടുള്ളത്. ലോക്ക് ഡൌണ്‍ ലോകമെമ്ബാടും നിര്‍ബന്ധിതമായി നടപ്പിലാക്കപ്പെട്ട്, ജനങ്ങളില്‍ ബഹുഭൂരിഭാഗവും വീടുകളില്‍ […]

24 മണിക്കൂറിനിടെ 5387 പുതിയ കേസുകള്‍; പാക്കിസ്ഥാനിലും കോവിഡ് ഭീതി

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 5387 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ കോവിഡ് കേസുകളാണിത്. ഇതോടെ പാക്കിസ്ഥാനില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 113,702 ആയി. 24 മണിക്കൂറിനിടെ 83 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 2255 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. കോവിഡ് ബാധ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഇടവിട്ടുള്ള ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്തിട്ടുണ്ട്. രണ്ടാഴ്ച ലോക്ക് […]

ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; തലപൊകഞ്ഞ് സര്‍ക്കാര്‍

ഡല്‍ഹി: കൊവിഡ് ഡല്‍ഹിയെ ഒന്നടങ്കo വിഴുങ്ങി കൊണ്ടിരിക്കുകായണ്‌. എന്ത് ചെയ്യണമെന്നറിയാതെ മുഖ്യമന്ത്രി കെജ്‌രിവാള്‍ നിസ്സഹായനായി നില്‍ക്കുന്നു . പനി ബാധിച്ച കെജ്‌രിവാളും കൊവിഡ് പരിശോധനയ്ക്ക് വിധേയനായിട്ടുണ്ട്. ദിവസവും ആയിരത്തോളം പേര്‍ക്കാണ് കൊവിഡ് ബാധിക്കുന്നത്.50 ശതമാനം കൊവിഡ് രോഗികളുടെയും ഉറവിടം വ്യക്തമല്ലാത്തതിനാല്‍ സ്ഥിതി അതീവ ഗുരുതരമാണ്. ഡല്‍ഹിയില്‍ രോഗ ബാധിതര്‍ 30,000 ലേക്കും മരണം 1000ത്തിലേക്കും അടുക്കുകയാണ്. ജൂലായ് അവസാനത്തോടെ രോഗികള്‍ അഞ്ചര ലക്ഷമാകുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.ഈ മാസം അവസാനിക്കുമ്ബോള്‍ രോഗികള്‍ ഒരു ലക്ഷവും, ജൂലായ് […]

ഓട്ടോറിക്ഷ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സ് ആവശ്യമില്ല

ഓട്ടോറിക്ഷ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സ് ആവശ്യമില്ലെന്ന് റിപ്പോര്‍ട്ട്. ഓട്ടോറിക്ഷ ഓടിക്കാന്‍ ലൈസന്‍സ് ഉള്ളവര്‍ ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ ലൈസന്‍സ് എടുക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി. കാറോടിക്കാനുള്ള ഡ്രൈവിങ് ലൈസന്‍സ് (എല്‍എംവി) ഉണ്ടെങ്കില്‍ ഇനി ഓട്ടോറിക്ഷയും ഓടിക്കാമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം നിലവില്‍ ഓട്ടോറിക്ഷ ഓടിക്കാനുള്ള ലൈസന്‍സുള്ളവര്‍ക്ക് പുതിയ ഭേദഗതി ബാധകമല്ല. ഇവരുടെ ലൈസന്‍സുകള്‍ പുതുക്കുമ്ബോള്‍ വൈദ്യുതി വാഹനങ്ങള്‍ക്കുള്ള ഇ-റിക്ഷ ലൈസന്‍സ് നല്‍കും. എല്‍.പി.ജി., ഡീസല്‍, പെട്രോള്‍, വൈദ്യുതി ഓട്ടോറിക്ഷകള്‍ ഇ-റിക്ഷ ലൈസന്‍സ് ഉപയോഗിച്ച്‌ ഓടിക്കാമെന്നും ഇതിന് സാധുത […]

ചൈനയുടെ കൈയ്യൂക്ക് ഇന്ത്യയോട് വേണ്ട; സുരക്ഷയുടെ കാര്യത്തില്‍ ഇളവില്ല, ആക്രമണം ഉണ്ടായാല്‍ അതിര്‍ത്തി കടന്ന് പ്രത്യാക്രമണം നടത്താനും മടിക്കില്ല

ന്യൂദല്‍ഹി : ചൈനയുടെ കൈയൂക്ക് കാണിക്കല്‍ ഇന്ത്യയോട് വേണ്ട. രാജ്യത്തിനെതിരെ നീക്കം നടത്തിയാല്‍ അങ്ങനെ പ്രവര്‍ത്തിക്കുന്നവരെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് ആക്രമിക്കാനും മടിക്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും. ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ വെര്‍ച്വല്‍ റാലിക്കിടെയായിരുന്നു ഇരുവരും ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ലഡാക്ക് പ്രവിശ്യയിലുള്ള ചൈനയുടെ അധിനിവേശ ശ്രമങ്ങള്‍ അനുവദിച്ചു തരില്ല.രാജ്യം ഇതിനോട് ഇനിയും നിശബ്ദത പാലിക്കില്ല. സുരക്ഷയുടെ കാര്യത്തില്‍ ഒരു ഇളവും ഉണ്ടാകില്ല. കൈയുംകെട്ടി നോക്കിയിരിക്കുമെന്ന് പ്രതീക്ഷിക്കണ്ടെന്നും കേന്ദ്രമന്ത്രിമാര്‍ താക്കീത് നല്‍കി. രാജ്യത്തിനെതിരെ നീക്കം നടത്തിയാല്‍ […]

ജമ്മു കശ്മീരില്‍ ഭൂചലനം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ റിക്ടര്‍ സ്കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ചൊവ്വാഴ്ച രാവിലെ 8.16 ന് ഭൂചലനം അനുഭവപ്പെട്ടത്. ഗാന്‍‌ഡെര്‍ബാലിന് ഏഴ് കിലോമീറ്റര്‍ തെക്ക് കിഴക്കും ശ്രീനഗറിന് 14 കിലോമീറ്റര്‍ വടക്കുമായാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. നാശ നഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.