ഓട്ടോറിക്ഷ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സ് ആവശ്യമില്ലെന്ന് റിപ്പോര്‍ട്ട്. ഓട്ടോറിക്ഷ ഓടിക്കാന്‍ ലൈസന്‍സ് ഉള്ളവര്‍ ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ ലൈസന്‍സ് എടുക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി. കാറോടിക്കാനുള്ള ഡ്രൈവിങ് ലൈസന്‍സ് (എല്‍എംവി) ഉണ്ടെങ്കില്‍ ഇനി ഓട്ടോറിക്ഷയും ഓടിക്കാമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം നിലവില്‍ ഓട്ടോറിക്ഷ ഓടിക്കാനുള്ള ലൈസന്‍സുള്ളവര്‍ക്ക് പുതിയ ഭേദഗതി ബാധകമല്ല. ഇവരുടെ ലൈസന്‍സുകള്‍ പുതുക്കുമ്ബോള്‍ വൈദ്യുതി വാഹനങ്ങള്‍ക്കുള്ള ഇ-റിക്ഷ ലൈസന്‍സ് നല്‍കും. എല്‍.പി.ജി., ഡീസല്‍, പെട്രോള്‍, വൈദ്യുതി ഓട്ടോറിക്ഷകള്‍ ഇ-റിക്ഷ ലൈസന്‍സ് ഉപയോഗിച്ച് ഓടിക്കാമെന്നും ഇതിന് സാധുത […]
Category: National
ചൈനയുടെ കൈയ്യൂക്ക് ഇന്ത്യയോട് വേണ്ട; സുരക്ഷയുടെ കാര്യത്തില്‍ ഇളവില്ല, ആക്രമണം ഉണ്ടായാല്‍ അതിര്‍ത്തി കടന്ന് പ്രത്യാക്രമണം നടത്താനും മടിക്കില്ല
ന്യൂദല്‍ഹി : ചൈനയുടെ കൈയൂക്ക് കാണിക്കല്‍ ഇന്ത്യയോട് വേണ്ട. രാജ്യത്തിനെതിരെ നീക്കം നടത്തിയാല്‍ അങ്ങനെ പ്രവര്‍ത്തിക്കുന്നവരെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് ആക്രമിക്കാനും മടിക്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും. ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ വെര്‍ച്വല്‍ റാലിക്കിടെയായിരുന്നു ഇരുവരും ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ലഡാക്ക് പ്രവിശ്യയിലുള്ള ചൈനയുടെ അധിനിവേശ ശ്രമങ്ങള്‍ അനുവദിച്ചു തരില്ല.രാജ്യം ഇതിനോട് ഇനിയും നിശബ്ദത പാലിക്കില്ല. സുരക്ഷയുടെ കാര്യത്തില്‍ ഒരു ഇളവും ഉണ്ടാകില്ല. കൈയുംകെട്ടി നോക്കിയിരിക്കുമെന്ന് പ്രതീക്ഷിക്കണ്ടെന്നും കേന്ദ്രമന്ത്രിമാര്‍ താക്കീത് നല്‍കി. രാജ്യത്തിനെതിരെ നീക്കം നടത്തിയാല്‍ […]
ജമ്മു കശ്മീരില്‍ ഭൂചലനം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ റിക്ടര്‍ സ്കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ചൊവ്വാഴ്ച രാവിലെ 8.16 ന് ഭൂചലനം അനുഭവപ്പെട്ടത്. ഗാന്‍ഡെര്‍ബാലിന് ഏഴ് കിലോമീറ്റര്‍ തെക്ക് കിഴക്കും ശ്രീനഗറിന് 14 കിലോമീറ്റര്‍ വടക്കുമായാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. നാശ നഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രോഗലക്ഷണമില്ലാത്ത വൈറസ്; കോവിഡിന്റെ ആഗോള വ്യാപനം കൂടുല്‍ ഗുരുതരമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ജെനീവ: കൊറോണ വൈറസിന്റെ ആഗോള വ്യാപനം കൂടുല്‍ ഗുരുതരമാകുന്നുവെന്ന് ലോകാരോഗ്യ മുന്നറിയിപ്പ്. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കുകയാണെന്നും ലോകരോഗ്യ സംഘടന പറയുന്നു. അമേരിക്കയിലുള്‍പ്പെടെ നടക്കുന്ന വര്‍ണ വെറിക്കെതിരായ പ്രതിഷേധങ്ങളില്‍ സുരക്ഷിത അകലവും മറ്റും പാലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. നിലവില്‍ നാല് ലക്ഷത്തിന് മുകളിലാണ്. കഴിഞ്ഞ ഒമ്ബത് ദിവസവും ഒരുലക്ഷം വീതം ആളുകള്‍ക്ക് പുതിയതായി രോഗബാധയുണ്ടായി. കൂടുതല്‍ ആളുകളിലേക്ക് രോഗം പടരാനനുള്ള സാഹചര്യം ഒഴിവാക്കണം. കിഴക്കന്‍ ഏഷ്യ, യൂറോപ്പ് എന്നിവയ്ക്ക് ശേഷം അമേരിക്കന്‍ ഭുഖണ്ഡങ്ങളിലാണ് രോഗവ്യാപനം കൂടുതല്‍. കഴിഞ്ഞ ഞായറാഴ്ച […]
‘നിസര്‍ഗ’ കാലവര്‍ഷം ദുര്‍ബലപ്പെടുത്തും
ബെംഗളൂരു: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കര്‍ണാടകത്തിന്റെ തീരപ്രദേശങ്ങളിലും മധ്യമേഖലയിലും വ്യാപക മഴയോടെ പ്രവേശിച്ചതായി സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ശ്രീനിവാസ് റെഡ്ഡി അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ തീരപ്രദേശങ്ങളില്‍ മിക്ക സ്ഥലത്തും സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള മഴയുണ്ടാകാന്‍ സാധ്യയുണ്ട്. എന്നാല്‍ നിസര്‍ഗ ചുഴലിക്കാറ്റ് തെക്കന്‍ ഉപദ്വീപില്‍ നിന്ന് മഴമേഖങ്ങളെ നീക്കം ചെയ്തതിനാല്‍ അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ കാലവര്‍ഷം ദുര്‍ബലപ്പെടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാലര്‍ഷത്തെ തുടര്‍ന്ന് അടുത്ത രണ്ടു-മൂന്നു ദിവസങ്ങളില്‍ തീരദേശ ജില്ലകളിലും സംസ്ഥാനത്തിന്റെ മധ്യ […]
മൂന്ന് പ്രീമിയം ഫോണുകളുമായി വിവോ; വിലയും പ്രത്യേകതയും ഇങ്ങനെ
വിവോ എക്‌സ് 50 പ്രോ പ്ലസ് മൂന്ന് ഫോണുകളെ അപേക്ഷിച്ച് ഏറ്റവും പ്രീമിയമാണ്. ഒപ്പം മുന്‍നിര പ്രകടനവും മികച്ച ക്യാമറകളും ഇതു വാഗ്ദാനം ചെയ്യുന്നു. ഐസോസെല്‍, ടെട്രാസെല്‍ സാങ്കേതികവിദ്യകള്‍ സംയോജിപ്പിക്കാന്‍ കഴിയുന്ന സാംസങ്ങിന്റെ പുതിയ 50 മെഗാപിക്‌സല്‍ ഐസോസെല്‍ ജിഎന്‍1 1/1.3 സെന്‍സര്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഫോണാണിത്. സവിശേഷതകളുടെ അടിസ്ഥാനത്തില്‍, ഫോണിന്റെ സെല്‍ഫി ക്യാമറയ്ക്കായി പഞ്ച്‌ഹോള്‍ കട്ടൗട്ടിനൊപ്പം 6.56 ഇഞ്ച് ഫുള്‍ എച്ച്‌ഡി + സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് വിവോ എക്‌സ് 50 പ്രോ പ്ലസ് നല്‍കുന്നത്. […]
കോവിഡ് ഇളവുകള്‍ പിന്‍വലിച്ച് സൗദി : ആരാധനാലയങ്ങള്‍ അടയ്ക്കാന്‍ ഉത്തരവിട്ട് സൗദി മന്ത്രാലയം
റിയാദ് : സൗദിയില്‍ കോവിഡ് ഇളവുകള്‍ പിന്‍വലിയ്ക്കാന്‍ ഉത്തരവിട്ട് മന്ത്രാലയം. ജിദ്ദയില്‍ കോവിഡ് കര്‍ഫ്യു ഇളവ് പിന്‍വലിച്ചതോടെ ആരാധനാലയങ്ങള്‍ ഇന്നു മുതല്‍ വീണ്ടും അടയ്ക്കും. രാവിലെ 6 മുതല്‍ 3 വരെയേ ഇവിടെ പുറത്തിറങ്ങാന്‍ പാടുള്ളൂ. സൗദി തലസ്ഥാനമായ റിയാദിലും നിയന്ത്രണം വന്നേക്കും. അതേസമയം, രണ്ടര മാസത്തെ ഇടവേളയ്ക്കു ഇന്നലെ നടന്ന വെള്ളിയാഴ്ച നമസ്‌കാരത്തില്‍ (ജുമുഅ) വിവിധ മസ്ജിദുകളിലായി പങ്കെടുത്തത് ആയിരങ്ങളാണ്. വിശ്വാസികളുടെ നിര റോഡുകളിലേക്കും നീണ്ടു. അകലം പാലിച്ചും സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചുമായിരുന്നു പ്രാര്‍ഥന. കോവിഡിനെ […]
രാജ്യത്ത് മൊബൈല്‍ നമ്ബറുകള്‍ പതിനൊന്ന് അക്കമാവും, ടെലികോം മേഖലയില്‍ ഏകീകൃത നമ്ബര്‍ കൊണ്ടു വരാന്‍ ട്രായിയുടെ നീക്കം
ന്യൂഡല്‍ഹി : മൊബൈല്‍ നമ്ബറുകള്‍ 11 അക്കത്തിലേക്ക് മാറിയേക്കും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ലാന്‍ഡ് ലൈനുകളില്‍ നിന്ന് മൊബൈല്‍ നമ്ബറുകളിലേക്ക് വിളിയ്ക്കുമ്ബോള്‍ 0 കൂടെ ചേര്‍ക്കണമെന്ന നിര്‍ദേശമാണ് ഇതില്‍ പ്രധാനം. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയ്ക്കായി ഉപയോഗിയ്ക്കുന്ന ഡോംഗിളുകള്‍ക്ക് നല്‍കുന്ന നമ്ബറുകളും മാറിയേക്കും. 13 അക്ക നമ്ബറുകള്‍ ഡോംഗിളുകള്‍ക്ക് നല്‍കും. നിലവില്‍ 10 അക്ക നമ്ബറുകളാണ് ഉപയോഗിയ്ക്കുന്നത്. ടെലികോം മേഖലയില്‍ ഏകീകൃത നമ്ബര്‍ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ട്രായിയുടെ നീക്കം. ലാന്‍ഡ് […]
വെെറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നിന്നുതന്നെ വാക്‌സിനും, വിപണിയില്‍ ഈ വര്‍ഷം അവസാനമെത്തിയേക്കും, പ്രതിവര്‍ഷം 12 കോടി വരെ നിര്‍മിക്കും
ബീജിംഗ്: ലോകമാകെ രോഗം പൊട്ടിപ്പുറപ്പെട്ട ശേഷം കൊവിഡ് രോഗപ്രതിരോധത്തിന് വാക്സിനുള്ള പരീക്ഷണങ്ങള്‍ ശക്തമായി പല രാജ്യങ്ങളിലായി നടക്കുകയാണ്. ഇക്കൂട്ടത്തില്‍ രോഗം ആരംഭിച്ച ചൈനയിലുമുണ്ട് പരീക്ഷണങ്ങള്‍. ചൈനീസ് സര്‍ക്കാര്‍ അധീനതയിലുള്ള പൊതുമുതല്‍ ഭരണ-മേല്‍നോട്ട സമിതിയുടെ അക്കൗണ്ടിലാണ് കൊവിഡ് വാക്സിനെ കുറിച്ചുള്ള പുതിയ വിവരമുള്ളത്. ബീജിംഗ് ഇന്‍സ്റ്റിറ്ര്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്‌ട്സും ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പും ചേര്‍ന്ന് കണ്ടെത്തിയ വാക്സിന്‍ രണ്ടാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കി. ഇവ വിപണിയില്‍ ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ എത്തുമെന്നാണ് റിപ്പോര്‍ട്ട്. […]
പൂഞ്ചില്‍ പാക് സേനയുടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം
പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാകിസ്താന്‍ സേനയുടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പൂഞ്ച് ജില്ലയിലെ കിര്‍ണി സെക്ടറിലെ നിയന്ത്രണരേഖയിലാണ് പാക് സേന വെടിവെപ്പ് നടത്തിയത്. ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ പ്രദേശത്തേക്ക് പാക് സൈന്യം വെടിവെച്ചത്. ഇതിന് പിന്നാലെ ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. ഏതാവും ദിവസം മുമ്ബ് പൂഞ്ച് ജില്ലയിലെ ബാലാകോട്ട് സെക്ടറില്‍ പാക് സേന വെടിയുതിര്‍ത്തിരുന്നു.