രോഗലക്ഷണമില്ലാത്ത വൈറസ്; കോവിഡിന്റെ ആഗോള വ്യാപനം കൂടുല്‍ ഗുരുതരമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ജെനീവ: കൊറോണ വൈറസിന്റെ ആഗോള വ്യാപനം കൂടുല്‍ ഗുരുതരമാകുന്നുവെന്ന് ലോകാരോഗ്യ മുന്നറിയിപ്പ്. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കുകയാണെന്നും ലോകരോഗ്യ സംഘടന പറയുന്നു. അമേരിക്കയിലുള്‍പ്പെടെ നടക്കുന്ന വര്‍ണ വെറിക്കെതിരായ പ്രതിഷേധങ്ങളില്‍ സുരക്ഷിത അകലവും മറ്റും പാലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. നിലവില്‍ നാല് ലക്ഷത്തിന് മുകളിലാണ്.

കഴിഞ്ഞ ഒമ്ബത് ദിവസവും ഒരുലക്ഷം വീതം ആളുകള്‍ക്ക് പുതിയതായി രോഗബാധയുണ്ടായി. കൂടുതല്‍ ആളുകളിലേക്ക് രോഗം പടരാനനുള്ള സാഹചര്യം ഒഴിവാക്കണം. കിഴക്കന്‍ ഏഷ്യ, യൂറോപ്പ് എന്നിവയ്ക്ക് ശേഷം അമേരിക്കന്‍ ഭുഖണ്ഡങ്ങളിലാണ് രോഗവ്യാപനം കൂടുതല്‍. കഴിഞ്ഞ ഞായറാഴ്ച മാത്രം 1,36,000 പുതിയ കോവിഡ് രോഗികളുണ്ടായി. 72 ലക്ഷത്തോളം ആളുകള്‍ക്കാണ് നിലവില്‍ രോഗം ബാധിച്ചത്. രോഗവ്യാപനം തുടങ്ങിയിട്ട് ആറുമാസത്തിലേറെയായി. എന്നിരുന്നാലും ഒരുരാജ്യവും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നാക്കം പോകരുതെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

ഭക്തജനങ്ങള്‍ക്ക് ക്ഷേത്ര ദര്‍ശനം അനുവദിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പിണറായിയോട് തന്ത്ര വിദ്യാപീഠം

കോവിഡ് വ്യാപനം സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ കൂടുകയാണ്. ബ്രസീലാണ് രോഗത്തിന്റെ നിലവിലെ പ്രഭവ കേന്ദ്രങ്ങളിലൊന്ന്. അതേസമയം പല രാജ്യങ്ങളിലും രോഗലക്ഷണമില്ലാത്ത വൈറസ് ബാധിതരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകര്‍ന്നതായി കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പകര്‍ച്ചവ്യാധി വിദഗനായ വാന്‍ കോര്‍കോവ് വ്യക്തമാക്കി. ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് അപൂര്‍വമായി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

prp

Leave a Reply

*