ജമ്മു കാശ്മീരില്‍ ഗ്രാമമുഖ്യന്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരരുടെ വെടിയേറ്റ് ഗ്രാമമുഖ്യന്‍ മരിച്ചു. ലാര്‍കിപോര മേഖലയിലെ ഗ്രാമമുഖ്യനായ അജയ് പണ്ഡിറ്റാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് അജയ് പണ്ഡിറ്റിന് നേരെ ആക്രമണമുണ്ടായത്.

ഗുരുതരമായി പരുക്കേറ്റ അജയ് പണ്ഡിറ്റിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മികച്ച കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു അജയ് പണ്ഡിറ്റെന്ന് കൊലപാതകത്തെ അപലപിച്ച്‌ കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

prp

Leave a Reply

*