അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്നു മുതല്‍ സമരത്തിലേക്ക്

കൊച്ചി: കല്ലട ബസിലെ യാത്രക്കാരോടുള്ള ഗുണ്ടായിസത്തിന് പിന്നാലെ അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. കല്ലട സംഭവത്തിന്‍റെ പേരില്‍ സര്‍ക്കാര്‍ സ്വകാര്യബസ് ഉടമകളെയും ജീവനക്കാരെയും മനപൂര്‍വം ദ്രോഹിക്കുന്നെന്നാരോപിച്ചാണ് നാനൂറോളം അന്തര്‍സംസ്ഥാന ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നിര്‍ത്തുന്നത്. ഇതിനിടെ അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ കൊള്ള തടയാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കി. പാതിരാത്രിയില്‍ യാത്രക്കാരെ മര്‍ദ്ദിച്ച്‌ പെരുവഴിയിലിറക്കിവിടുക, ഈ സംഭവം കഴിഞ്ഞ് രണ്ടുമാസം തികയും മുമ്പേ […]

സൗജന്യ റേഷന്‍; ഒരുലക്ഷത്തോളം അനര്‍ഹരെ പുറത്താക്കി

കണ്ണൂര്‍: മുന്‍ഗണന, അന്ത്യോദയ, അന്നയോജന വിഭാഗങ്ങളില്‍ കടന്നുകൂടി സൗജന്യ റേഷന്‍ വാങ്ങിയ ഒരുലക്ഷത്തോളം അനര്‍ഹരെ സിവില്‍ സപ്ലൈസ് വകുപ്പ് പുറത്താക്കി. ഇവരെ പൊതുവിഭാഗത്തിലേക്ക് മാറ്റി. അര്‍ഹരായ ഒരുലക്ഷം പേരെ ഉള്‍പ്പെടുത്താനും നടപടി ആരംഭിച്ചു. അര്‍ഹരെ 29-നു മുമ്പ് ഉള്‍പ്പെടുത്താനാണ് ഡയറക്ടര്‍ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശം. മരിച്ചവരെയും അനര്‍ഹരെയും കണ്ടെത്താന്‍ സംസ്ഥാനതലത്തില്‍ നടത്തിയ പരിശോധനയിലാണ് 21,611 കാര്‍ഡുകളില്‍ ഉള്‍പ്പെട്ട ഒരുലക്ഷത്തോളം പേരെ കണ്ടെത്തിയത്. മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലെ മൂന്നരലക്ഷം പേരില്‍നിന്ന് ഒരുലക്ഷം പേരെയാണ് മുന്‍ഗണനാവിഭാഗത്തിലേക്ക് […]

ലൈംഗിക പീഡന പരാതി; യുവതിയുടെയും കുട്ടിയുടെയും ചെലവിനായി ബിനോയ് മാസം ഒരു ലക്ഷം രൂപ വരെ നല്‍കിയിരുന്നതായി ബാങ്ക് രേഖകള്‍

മുംബൈ: ലൈംഗിക പീഡന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിയെ മുംബൈ പൊലീസ് ചോദ്യം ചെയ്യലിനായി ഉടന്‍ വിളിപ്പിച്ചേക്കുമെന്ന് സൂചന. ഇതിനായി പൊലീസ് ഉടന്‍ നോട്ടീസ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. കേസ് അന്വേഷിക്കുന്ന ഓഷിവാര പൊലീസ് സംഘം കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ശേഖരിക്കുകയാണ്. യുവതിയുടെ പരാതിയില്‍ നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുവതിയുടെയും കുട്ടിയുടെയും ചെലവിനായി ബിനോയി 2010 മുതല്‍ 2015 വരെ 80,000 മുതല്‍ ഒരു ലക്ഷം രൂപ […]

ബാലഭാസ്‌കറിന്‍റെ കാർ ഇന്ന് പൊളിച്ചു പരിശോധിക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ അപകട മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വിദഗ്ധരുടെ നേതൃത്വത്തിൽ ഇന്ന് സംയുകത പരിശോധന നടത്തും. അപകടത്തിൽപ്പെട്ട വാഹനവും, സ്ഥലത്തും വിവിധ സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ച് തെളിവെടുപ്പ് നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ബാലഭാസ്‌കർ സഞ്ചരിച്ചിരുന്ന കാർ പൊളിച്ചു പരിശോധിക്കും. കഴിഞ്ഞ ദിവസം ഫോറൻസിക് സംഘം വാഹനം പരിശോധിച്ചു സാമ്പിളുകൾ ശേഖരിച്ചിരുന്നു. ബാലഭാസ്‌കറിന്‍റെ വാഹനാപകടം എങ്ങനെ സംഭവിച്ചുവെന്ന് സങ്കേതിക വിദഗ്ധരുടെ സഹായത്തോടെ സ്ഥിരീകരിക്കാനാവുമോ എന്ന ശ്രമമാണ് ഇന്നത്തെ സംയുക്ത പരിശോധനയിലൂടെ ക്രൈംബ്രാഞ്ച് ലക്ഷ്യമിടുന്നത്. അപകടത്തിൽ ദുരൂഹതയില്ലെന്ന […]

സൗമ്യ കൊലക്കേസ്: പ്രതി അജാസിന് സസ്പെൻഷൻ

ആലപ്പുഴ: വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീ വച്ച് കൊന്ന കേസിൽ പ്രതി ആലുവ ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായ അജാസിനെ സസ്‌പെൻഡ് ചെയ്തു. അജാസിനെതിരെ കൊലപാതക്കുറ്റമടക്കമുള്ള എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് സസ്പെൻഡ് ചെയ്തതായി ഉത്തരവിറക്കിയത്. വകുപ്പുതല അന്വേഷണത്തിന് റൂറൽ എസ്പി കെ കാർത്തിക് ഉത്തരവിറക്കി. വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനെ സഹപ്രവർത്തകനായ അജാസ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. ശരീരത്തിൽ നാൽപ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ […]

വിവാഹം നിരസിച്ച യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകിയുടെ പ്രതികാരം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വികാസ്പുരിയില്‍ മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ച കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച്‌ കാമുകിയുടെ പ്രതികാരം. ബൈക്കില്‍ സഞ്ചരിക്കവേ കാമുകനെ സ്പര്‍ശിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് ഹെല്‍മറ്റ് മാറ്റിയ ശേഷമായിരുന്നു മുഖത്തേക്ക് കാമുകി ആസിഡ് ഒഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ജൂണ്‍ 11നാണ് സംഭവം നടന്നത്. രണ്ടു പേര്‍ ആക്രമിക്കപ്പെട്ടുവെന്ന ഫോണ്‍ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇരുവരേയും പ്രവേശിപ്പിച്ച ആശുപത്രിയില്‍ എത്തിയത്. യുവാവിന്‍റെ മുഖവും കഴുത്തും നെഞ്ചും ഗുരുതരമായി പൊള്ളലേറ്റ നിലയിലും യുവതിയുടെ കയ്യില്‍ നേരിയ […]

‘കാമം തീർക്കാൻ ഭർത്താവിനെ ചതിച്ച് അന്യന് കിടക്കവിരിച്ച് കൊടുത്ത ഇവൾ ഇത് അർഹിക്കുന്നു’; സൗമ്യയെ വേട്ടയാടുന്നവര്‍ വായിച്ചിരിക്കേണ്ട ഒരു കുറിപ്പ്

തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫീസറായ സൗമ്യയെ ക്രൂരമായി അപഹസിച്ചുള്ള പ്രതികരണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഒരു ഫേസ്ബുക്ക് കുറിപ്പ്. സൈബര്‍ ഇടങ്ങളിലെ എഴുത്തുകള്‍കൊണ്ട് ഏറെ ശ്രദ്ധേയനായ സന്ദീപ് ദാസിന്‍റെതാണ് കുറിപ്പ്. സന്ദീപ്  ദാസിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു കൊലപാതകം മാവേലിക്കരയിൽ നടന്നിട്ടുണ്ട്. സിവിൽ പൊലീസ് ഒാഫീസറായ സൗമ്യയെ പൊതുസ്ഥലത്തുവെച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയും പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു ! ക്രൂരവും പൈശാചികവുമായ ഈ കൃത്യം നടപ്പിലാക്കിയത് അജാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ! അതിനുപിന്നാലെ ചില മാദ്ധ്യമങ്ങൾ […]

സ്വര്‍ണവിലയില്‍ 120 രൂപയുടെ വര്‍ദ്ധനവ്

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. പവന് 24,680 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 3,085 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച പവന് 160 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.

പുതിയ ടോള്‍ നയം ഉടന്‍; വാഹനങ്ങളുടെ ചാര്‍ജ് കൂടും

കൊച്ചി: പുതിയ ടോള്‍ നയം ഉടന്‍ വരുന്നു. ദേശീയപാതകളിലെ വാഹനങ്ങളുടെ ചാര്‍ജ് കൂടും. വാഹനങ്ങളുടെ തരംതിരിക്കല്‍ പുനര്‍ നിര്‍ണയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നയം തയ്യാറാക്കുന്നതായാണ് വിവരം. ദേശീയപാതാ അതോറിറ്റിയുമായി ചേര്‍ന്ന് കരടുനയം തയ്യാറാക്കാന്‍ ഗതാഗത മന്ത്രാലയം കണ്‍സള്‍ട്ടന്‍സി കമ്പനിയായ ബോസ്റ്റണ്‍ ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പുതിയ പരിഷ്‌കരണത്തിന്‍റെ ഭാഗമായി സ്വകാര്യ കാറുകളുടെ ടോള്‍ നിരക്ക് ഉയര്‍ത്തിയേക്കുമെന്നും സൂചനയുണ്ട്. യാത്രാ വാഹനങ്ങളുടെ ടോള്‍ നിരക്ക് ഉയര്‍ത്തിയും ചരക്ക് വണ്ടികളുടെ കുറച്ചും ഏകീകരണം ആവശ്യമാണെന്നാണ് ബോസ്റ്റണ്‍ കണ്‍സള്‍ട്ടന്‍സി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കരടുനയം വിജ്ഞാപനം ചെയ്യാന്‍ […]

ശബരിമല ദർശനത്തിനെത്തിയ യുവതിയെ ആക്രമിച്ച കേസ്; വി വി രാജേഷിനെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷ പൂജയ്ക്കിടെ ശബരിമല ദർശനത്തിന് എത്തിയ യുവതിയെ ആക്രമിച്ച കേസിൽ ബിജെപി നേതാവ് വി വി രാജേഷിനെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു. പമ്പ പൊലീസാണ് രാജേഷിനെ അറസ്റ്റു ചെയ്തത്. ഇന്നു രാവിലെ 11 മണിയോടെയായിരുന്നു അറസ്റ്റ്. പമ്പയിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. ശബരിമലയിൽ ആചാരലംഘനം തടയാനെത്തിയ കെ സുരേന്ദ്രൻ, വി വി രാജേഷ്, വത്സൻ തില്ലങ്കേരി, പ്രകാശ് ബാബു, ആർ രാജേഷ് എന്നീ ബിജെപി, ആർഎസ്എസ് നേതാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. […]