ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ബംഗ്ലാദേശ് ക്രിക്കറ്റ് താരം വിവാഹിതനായി

ബംഗ്ലാദേശ്: ന്യൂസിലാഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ കഴിഞ്ഞയാഴ്ച്ച നടന്ന ഭീകരാക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ബംഗ്ലാദേശി ക്രിക്കറ്റ് താരം വിവാഹിതനായി. ഓഫ് സ്പിന്നറായ മെഹ്ദി ഹസനാണ് വെളളിയാഴ്ച വിവാഹിതനായത്. ഏറെ നാളായി പ്രണയത്തിലായിരുന്ന റബെയ അക്തറിനെ താന്‍ വിവാഹം ചെയ്തതായി മെഹ്ദി തന്നെയാണ് പറഞ്ഞത്. ബംഗ്ലാദേശിലെ ഖുല്‍നയില്‍ വെച്ചാണ് വിവാഹം നടന്നത്. ‘പുതിയൊരു ജീവിതം തുടങ്ങുകയാണ്. എന്‍റെ ആരാധകരോടും സ്‌നേഹിതരോടും നിങ്ങളുടെ അനുഗ്രഹം തേടുകയാണ്. ദൈവത്തിന്‍റെ അനുഗ്രഹവും ഞങ്ങള്‍ക്ക് ഉണ്ടാവട്ടെ,’ മെഹ്ദി ഹസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ന്യൂസിലാന്‍റില്‍ പര്യടനം നടത്തയെ […]

ബാഗില്‍ പടക്കം, മുഖംമൂടി, മൊബൈല്‍ ഫോണ്‍; അവസാന ദിനം പൊളിച്ചടുക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ ഒടുവില്‍ പൊലീസ് സ്റ്റേഷനില്‍

കണ്ണൂര്‍: വാര്‍ഷിക പരീക്ഷയുടെ അവസാനദിവസം സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ അതിരുവിട്ട ആഘോഷങ്ങള്‍ നടക്കുന്നത് പലപ്പോഴും പൊല്ലാപ്പുകള്‍ സൃഷ്ടിക്കാറുണ്ട്. ഇത്തരത്തില്‍ അതിരുവിട്ട ആഘോഷം നടത്താനുളള വിദ്യാര്‍ത്ഥികളുടെ ശ്രമം സ്‌കൂള്‍ അധികൃതരുടെ ജാഗ്രതയില്‍ പൊളിഞ്ഞിരിക്കുകയാണ്. തങ്ങള്‍ സ്‌കൂള്‍ ബാഗുകളിലാക്കിയും മറ്റും ഒളിപ്പിച്ചു കൊണ്ടു വന്ന മൊബൈല്‍ ഫോണുകളും പടക്കങ്ങളും മുഖം മൂടിയും വാദ്യോപകരണങ്ങളും ഒടുവില്‍ രക്ഷിതാക്കളുമായി എത്തി പൊലിസ് സ്‌റ്റേഷനില്‍ നിന്ന് ക്ഷമാപണം നടത്തി വാങ്ങേണ്ടി വന്നു വിദ്യാര്‍ത്ഥികള്‍ക്ക്. ആറളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വ്യാഴാഴ്ച പ്ലസ് ടു കൊമേഴ്‌സ് […]

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; അന്വേഷണം മഹാരാഷ്ട്രയിലേക്ക്

കൊല്ലം: ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് മഹാരാഷ്ട്രയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു . പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിക്കാത്ത പശ്ചാത്തലത്തിലാണ് ബംഗളൂരുവിലും രാജസ്ഥാനിലും അന്വേഷണം നടത്തുന്നത്. പെണ്‍കുട്ടിയെയും പ്രതിയെയും കുറിച്ച്‌ പൊലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഓച്ചിറ സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായി രാജസ്ഥാന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുകയാണ്. പൊലീസിന്റെ രണ്ട് ടീം ബംഗളൂരിവിലേക്ക് അന്വേഷണവുമായി ബന്ധപ്പെട്ട് തിരിച്ചിരുന്നു.

‘വരിക വരിക സഹജരെ’ സമരഗാനം ലൂസിഫറിലും- video

പൃഥിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ ആദ്യഗാനം പുറത്ത്. വരിക വരിക സഹജരെ’ എന്ന ദേശഭക്തിഗാനത്തിന്‍റെ പുതിയ പതിപ്പാണ് ലൂസിഫറിലെ ആദ്യഗാനം. ഗാനത്തിന്‍റെ ലിറിക് വിഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുരളീ ഗോപി ആലപിച്ച ഗാനത്തിന്‍റെ പുതിയ പതിപ്പ് ചിട്ടപ്പെടുത്തിയിരിക്കുന്നത് ദീപക് ദേവാണ്. ഉപ്പു സത്യാഗ്രഹത്തിന് വേണ്ടി അംശി നാരായണപിളള എന്ന സ്വാതന്ത്രസമരസേനാനി എഴുതിയ വരികളാണിത്. ഈ കവിതയും പാടിക്കൊണ്ട് അദ്ദേഹം തിരുവനന്തപുരം മുതല്‍ മലബാര്‍ വരെ അദ്ദേഹം കാല്‍നടയാത്ര നടത്തി. അതിനിടെ കൊച്ചിയില്‍ വച്ച് അറസ്റ്റ് […]

തര്‍ക്കം ഇനി വേണ്ട തുടർന്നാൽ പത്തനംതിട്ടയിലെ ഫലത്തെ ബാധിക്കുമെന്ന് ആര്‍എസ്എസ്‌

തിരുവനന്തപുരം: തർക്കങ്ങൾ മുമ്പോട്ട് പോയാല്‍ പത്തനംതിട്ടയിലെ ഫലത്തെ ബാധിക്കുമെന്ന് ബിജെപി ദേശീയ നേതൃത്വത്തോട് ആർഎസ്എസ്. എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു. ശബരിമല പ്രശ്നം വോട്ടാക്കി മാറ്റുക എന്ന ലക്ഷ്യത്തിലാണ് പത്തനംതിട്ടയിൽ കെ.സുരേന്ദ്രന്‍റെ പേരിൽ ആർഎസ്എസ് ഉറച്ച് നിന്നത്. എന്നാൽ നായർ സമുദായത്തെ അവഗണിച്ചെന്ന പ്രശ്നമുയർന്നതോടെയാണ് പ്രഖ്യാപനം നടക്കാതായത്. ബിജെപി എ പ്ലസ് വിഭാഗത്തിൽ പെടുത്തിയ മണ്ഡലം എന്നതിനാൽ ഇപ്പോഴത്തെ തർക്കം ലഭിക്കേണ്ടുന്ന വോട്ടിനെ ബാധിക്കും. പ്രശ്നം നേതാക്കൾ മുൻകയ്യെടുത്ത് പരിഹരിക്കണമെന്നാണ് ആർഎസ്എസ് […]

സൂര്യതാപമേറ്റ് കാലടി സ്വദേശി മരിച്ചു; കനത്ത മുന്നറിയിപ്പ്

കൊച്ചി: സംസ്ഥാനത്തെ ചില ജില്ലകളില്‍ ചൂട് നാല് ഡിഗ്രിവരെ കൂടാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. എറണാകുളം കാലടിയില്‍ യുവതി സൂര്യാതപമേറ്റ് മരിച്ചു. കാലടി നായത്തോട് വെളിയത്തു കുടി സുഭാഷിന്‍റെ ഭാര്യ അനില (42) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം കാലടി ടൗണില്‍ അനില കുഴഞ്ഞുവീണിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം സൂര്യാതാപമേറ്റാണെന്ന് വ്യക്തമായത്. മാര്‍ച്ചിലെ ശരാശരിയില്‍ നിന്ന് ഇപ്പോള്‍ പൊതുവേ രണ്ട് ഡിഗ്രി വരെ ചൂട് കൂടുതലാണ്. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, […]

തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ചിത്രം പോസ്റ്റ് ചെയ്തു; ബിന്ദു കൃഷ്ണയ്‌ക്കെതിരെ പരാതി

കൊല്ലം: ഓച്ചിറയില്‍ നിന്നും രാജസ്ഥാന്‍ സ്വദേശികളുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവുമായി ബന്ധപ്പെട്ട് ഡി സി സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ പരാതി. പീഡനത്തിന് ഇരയായ കുട്ടികളെ തിരിച്ചറിയത്തക്ക വിധമുള്ള യാതൊന്നും തന്നെ പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്നിരിക്കെ ബിന്ദുകൃഷ്ണ തന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ 21.3.19 ല്‍ കുട്ടിയുടെ വീട്ടുകാരോടൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രമെടുത്ത് വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി പോസ്റ്റ് ചെയ്തിരുന്നു എന്നാരോപിച്ചാണ് മാവേലിക്കര ബാറിലെ അഭിഭാഷകനായ മുജീബ് റഹ്മാന്‍ ഡിജിപി, ജില്ലാ പോലീസ് മേധാവി, […]

ടെയോട്ടയും സുസുക്കിയും കൈകോര്‍ക്കുന്നു

ഏറെ കാലമായി ടെയോട്ടയും സുസുക്കിയും കൈകോര്‍ക്കനൊരുങ്ങി എന്ന വാര്‍ത്ത കോള്‍ക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തയെ സ്ഥീകരിച്ച വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഏതെല്ലാം മാരുതി സുസുക്കി മോഡലുകളാണ് റീ ബാഡ്ജ് ചെയ്യുന്നതെന്ന് ടൊയോട്ട ഇപ്പോള്‍ വ്യക്തമാക്കി. 2019 ല്‍ ടൊയോട്ട ബാഡ്ജില്‍ മാരുതി സുസൂക്കി ഹാച്ച്‌ബാക്കായ ബലീനോ ആണ് പുറത്തിറങ്ങുക. 2022 ല്‍ ടോയോട്ട വിത്താര ബ്രീസ കര്‍ണാടകയിലെ ബിഡാഡി ടൊയോട്ട കിര്‍ലോസ്കര്‍ പ്ലാന്‍റില്‍ നിന്ന് പുറത്തിറങ്ങും. 2020ല്‍ മാരുതി സുസൂക്കി ടൊയോട്ട കൊറോള ആള്‍ട്ടിസിനെ റീ […]

കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ യെദ്യൂരപ്പ ബി.ജെ.പിക്ക് 1000 കോടി രൂപ നല്‍കിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ബി.ജെ.പി നേതാവ് യെദ്യൂരപ്പ ബി.ജെ.പി ദേശീയ നേതൃത്വത്തിന് 1000 കോടി രൂപ നല്‍കിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. യെദ്യൂരപ്പയുടെ ഡയറിയുടെ പകര്‍പ്പുകളും പുറത്തുവിട്ടു. ഇതിന് പുറമെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് 150 കോടി വീതവും ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങിന് 100 കോടിയും, എല്‍.കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി രൂപ വീതവും നല്‍കിയതായി യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകള്‍ വ്യക്തമാക്കുന്നു. […]

‘കടകംപള്ളി സാറിനെ കണ്ടതു കൊണ്ട് ലൂസിഫര്‍ സിനിമയ്ക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര ഗുണമുണ്ടായി’: പൃഥ്വിരാജ്

തിരുവനന്തപുരം: പൃഥ്വിരാജ് ചിത്രം ലൂസിഫറിനായിട്ടുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മോഹന്‍ലാലിനെ പ്രധാന കഥാപാത്രമായുള്ള ചിത്രം തിയേറ്ററിലെത്താല്‍ ഇനി ദിവസങ്ങള്‍ മാത്രം. 28 നാണ് ലൂസിഫര്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രെയിലര്‍ കളറായതോടെ ചിത്രത്തിനായുളള ആകാംക്ഷ കൂടിയിട്ടുണ്ട്. ഇപ്പോള്‍ ഇതാ പൃഥ്വിരാജ് ലൂസിഫറും മന്ത്രി കടകം പള്ളി സുരേന്ദ്രനും തമ്മിലുളള ബന്ധം വെളിപ്പെടുത്തുകയാണ്. ലൂസിഫറിന്‍റെ പ്രേമോഷന്‍റെ ഭാഗമായി നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. കടകംപള്ളി സുരേന്ദന്‍ സാറിനെ […]