കോവിഡ് മുക്തരായവര്‍ ശ്വസനവ്യായാമങ്ങള്‍ ചെയ്യുന്നത് ഏറെ ഗുണം ചെയ്യും; പള്‍മണറി റിഹാബിലിറ്റേഷന്‍ ഏറെ പ്രധാനം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കോവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാല്‍ രോഗമുക്തി നേടിയവരും പോസ്റ്റ് കോവിഡ് സാഹചര്യങ്ങളിലും ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിലവില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരാണെങ്കില്‍ ശ്വസന വ്യായാമങ്ങളെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കുകയും വേണം. കോവിഡിന്റെ ഭീഷണിയെ അതിജീവിക്കാമെന്നതോടൊപ്പം തന്നെ നിലവിലുള്ള മറ്റ് പല ശാരീരിക ബുദ്ധിമുട്ടുകളെയും തരണം ചെയ്ത് ആരോഗ്യകരമായ ജീവിതം തുടര്‍ന്ന് നയിക്കുവാനും സഹായകരമാകുന്നു. ഇത് മുന്നില്‍ കണ്ടാണ് പള്‍മണറി റിഹാബിലിറ്റേഷന് പ്രാധാന്യം നല്‍കുന്നതെന്നും […]

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരിയുള്‍പ്പെടെ 12 ഓളം പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ പെരിയനമ്ബി ഉള്‍പ്പെടെ 12 ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ ഈ മാസം വരെ 15 വരെ ദര്‍ശനം നിര്‍ത്തിവെക്കാന്‍ ഭരണസമിതി തീരുമാനിച്ചു. അതേസമയം നിത്യപൂജകള്‍ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ തന്ത്രി തരണനെല്ലൂര്‍ സതീശന്‍ നമ്ബൂതിരിപ്പാട് ക്ഷേത്രത്തിലെത്തി പൂജകളുടെ ചുമതല ഏറ്റെടുത്തിട്ടിട്ടുണ്ട്. വളരെ കുറച്ച്‌ ജീവനക്കാരെ നിലനിര്‍ത്തി നിത്യപൂജകള്‍ തുടരാനാണ് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്.

കൊവിഡ് പ്രതിരോധത്തിന് ആയുര്‍വേദം; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

ദില്ലി: രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡ് ബാധിതര്‍ക്കും, ചെറിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും ആയുര്‍വേദ മരുന്നുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്ര ആരോഗ്യമന്ത്രാലയവും ആയുഷ് മന്ത്രാലയവും ചേര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. അശ്വഗന്ധ ഗുളികയോ (500 മില്ലിഗ്രാം) ചൂര്‍ണമോ (1-3 ഗ്രാം) ഇളം ചൂടുവെള്ളത്തില്‍ കഴിക്കാം. ഇതേരീതിയില്‍ ഗുളീചി ഘനവടികയും (ചിറ്റമൃത്) കഴിക്കാം. ദിവസവും ഇളം ചൂടുവെള്ളത്തിലോ പാലിലോ 10 ഗ്രാം ച്യവനപ്രാശം ഒരുമാസമോ പതിനഞ്ച് ദിവസമോ കഴിക്കുക. അതേസമയം ആയുര്‍വേദ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമായിരിക്കണം മരുന്നുകളുടെ […]

വ്യാ​ജ​പേ​രി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന; കെ.​എം അ​ഭി​ജി​ത്തി​നെ​തി​രെ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ പേ​രി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്തി​നെ​തി​രെ കേ​സെ​ടു​ത്തു. ആ​ള്‍​മാ​റാ​ട്ടം, പ​ക​ര്‍​ച്ചാ​വ്യാ​ധി നി​യ​ന്ത്ര​ണ​നി​യ​മം എ​ന്നി​വ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. പോ​ത്ത​ന്‍​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​രു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. കെ.​എം. അ​ഭി എ​ന്ന പേ​രാ​യി​രു​ന്നു അ​ഭി​ജി​ത്ത് പ​രി​ശോ​ധ​ന സ​മ​യ​ത്ത് ന​ല്‍​കി​യി​രു​ന്ന​ത്. പോ​ത്ത​ന്‍​കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ത​ച്ചം​പ​ള്ളി പോ​ലു​ള്ള വാ​ര്‍​ഡി​ല്‍ വ​ന്ന് ജി​ല്ല​ക്കാ​ര​ന​ല്ലാ​ത്ത അ​ഭി​ജി​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന​ത് ദു​രൂ​ഹ​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​രോ​പി​ച്ചു. അ​ഭി​ജി​ത്തി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ ര​ജി​സ്റ്റ​ര്‍ പു​റ​ത്തു​വ​ന്നി​ട്ടുണ്ട്. ര​ജി​സ്റ്റ​റി​ല്‍ സ്വ​ന്തം […]

ഡോ. ജോസ് ചാക്കോ പെരിയപുറത്തെ വിമർശിച്ച് ഡോ.പ്രതാപ്; പ്രശസ്തനായപ്പോൾ സഹപ്രവർത്തകരെ മറന്നു.

കൊല്ലം: ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ പ്രശസ്തനായ വ്യക്തിയാണ് ഡോക്ടർ ജോസ് ചാക്കോ പെരിയപുറം. 2003ൽ കേരളത്തിൽ ആദ്യമായി ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ അദ്ദേഹം എറെ ശ്രദ്ധ നേടിയിരുന്നു. എയർ ആംബുലൻസിലൂടെ ഹൃദയം എത്തിക്കുന്നതും ശസ്ത്രക്രിയ നടത്തുന്നതുമെല്ലാം പ്രാധാന്യത്തോടെയാണ് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഡോ.ജോസിൻ്റെ പ്രശസ്തിയിലേയ്ക്കുള്ള വരവും പിന്നിലെ കഥകളും വിവരിക്കുകയാണ് പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ.പ്രതാപ് കുമാർ തൻ്റെ ഫേയ്സ് ബുക്ക് പോസ്റ്റിൽ. ആദ്യ ശസ്ത്രക്രിയയ്ക്ക് വിധേയനായ എബ്രഹാം എന്ന യുവാവിനെ പരിശോധിച്ചത് ഡോ.പ്രതാപ് ആണെന്ന് കുറിപ്പിലുണ്ട്. […]

രാജ്യത്ത് ഭീതി പടര്‍ത്തി കൂടുതല്‍ പേര്‍ക്ക് കൊറോണ; 24 മണിക്കൂറില്‍ 9,996 കൊവിഡ് രോഗികള്‍, 357 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 9,996 പേര്‍ക്കാണ് കൊവിഡ് കണ്ടെത്തിയത്. 357 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ എണ്ണായിരം കടന്നു. ഇന്ത്യയില്‍ കൊറോണ വൈറസ് പിടിപെട്ടവരുടെ എണ്ണം 2,86,579 ആയി ഉയര്‍ന്നു. ഇതില്‍ 1,41,029 പേരുടെ രോഗം ഭേദമായി. ആകെ 8102 പേരാണ് മരിച്ചത്. ഇതില്‍ ഏറിയ പേരും മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ്. മഹാരാഷ്ട്രയില്‍ 3438 പേരും ഗുജറാത്തില്‍ 1347 പേരും മരിച്ചു. ഏഴ് സംസ്ഥാനങ്ങളില്‍ പതിനായിരത്തിലധികം രോഗികളുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ […]

ഇനി ഇളവുകളില്ല; കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: ( 10/06/2020) കേരളത്തില്‍ കോവിഡ് സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ ഹോട്ട് സ്‌പോര്‍ട്ടുകളില്‍ നിന്ന് കൂടുതല്‍ പേര്‍ സംസ്ഥാനത്തേക്ക് എത്തുന്നത് കാരണം കൊറോണ രോഗികളുടെ എണ്ണത്തില്‍ ഓരോ ദിവസവും വലിയ വര്‍ധനവുണ്ടാകുന്നു. ഇത് വലിയ ആശങ്കയോടെയാണ് സംസ്ഥാനം കാണുന്നത്. ഒരു ഘട്ടത്തില്‍ സമൂഹ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധരും വിലയിരുത്തുന്നുണ്ട്.ഇതെ തുടര്‍ന്നാണ് നിലവിലെ നിയന്ത്രങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. പുറത്തുനിന്നും വരുന്നവര്‍ കൃത്യമായി ക്വാറന്റൈന്‍ പാലിക്കുന്നുണ്ട് […]

ഓണ്‍ലൈന്‍ പഠനം; സൗകര്യങ്ങളില്ലാത്തവര്‍ക്ക് സഹായം തേടാം

കോട്ടയം: ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലാത്തവര്‍ക്ക് സഹായത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഓഫിസുകളില്‍ ബന്ധപ്പെടാം. ഫോണ്‍ നമ്ബരുകള്‍ ചുവടെ: ജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍ കോട്ടയം- 0481 2566750,9495392352, 9947614076, 9947747579 കടുത്തുരുത്തി – 04829 283511 ,9744649644, 7034545657 കാഞ്ഞിരപ്പള്ളി – 0482 8221357,8547031360 ,9188824649 പാലാ- 04822 216599, 9656285079, 9747774831 ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍ ഏറ്റുമാനൂര്‍ – 0481 2537301, 8157032946, 8078189589, 8606582761 കൊഴുവനാല്‍ – […]