ബാലഭാസ്‌കറിന്റെ മരണം: കലാഭവന്‍ സോബി‍യുടെ മൊഴി നുണ; കള്ളസാക്ഷി പറഞ്ഞതില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിബിഐ കോടതിയില്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് കള്ളസാക്ഷി പറഞ്ഞ കലാഭവന്‍ സോബി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന സിബിഐ. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് സിബിഐ ഹര്‍ജി നല്‍കിയിട്ടുണ്ട്. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സോബിന്‍ നല്‍കിയ മൊഴി അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാക്കി. സോബിന്‍ മനപ്പൂര്‍വ്വം നുണ പറഞ്ഞതാണ്. ഇത്തരത്തില്‍ കള്ളസാക്ഷി പറഞ്ഞ സോബിനെതിരെ കേസെടുക്കണമെന്നും സിബിഐ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. 2018 സെപ്തംബര്‍ 25നാണ് ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍ പെടുന്നത്. എന്നാല്‍ […]

സെക്കന്‍ഡ് ഷോ അനുവദിക്കാതെ തിയേറ്ററുകളില്‍ പുതിയ റിലീസ് ഇല്ല

കൊച്ചി : സെക്കന്‍ഡ് ഷോ അനുവദിക്കാതെ തിയേറ്ററുകളില്‍ പുതിയ റിലീസ് വേണ്ടെന്ന്‌ ഫിലിം ചേംബറും ഉടമകളും നിര്‍മാതാക്കളും തീരുമാനിച്ചു.ഇതോടെ സിനിമാ മേഖല വീണ്ടും പ്രതിസന്ധിയിലായി. മാര്‍ച്ച്‌ വരെ അനുവദിച്ച വിനോദ നികുതി ഇളവ് തുടരണമെന്നും തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുന്നുണ്ട്. കൊച്ചിയില്‍ ബുധനാഴ്ച യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനങ്ങളെടുക്കുമെന്നാണ് വിവിധ സംഘടനകളുടെ നിലപാട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ ചര്‍ച്ച നടത്താന്‍ സാധ്യത കുറവാണ്. ഒരു തരത്തിലും തിയേറ്റര്‍ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് ഉടമകള്‍ […]

പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈകും വാങ്ങി നല്‍കരുതെന്ന് നടന്‍ സലിം കുമാര്‍

കൊച്ചി: ( 27.02.2021) പക്വതയെത്തുന്ന പ്രായം വരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈകും വാങ്ങി നല്‍കരുതെന്ന് നടന്‍ സലിം കുമാര്‍. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സലിം കുമാര്‍ ഇക്കാര്യത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. ബൈകിന് വേണ്ടി മകന്‍ നിര്‍ബന്ധം പിടിച്ചിട്ടും ഞാനതിന് സമ്മതിച്ചിട്ടില്ല. ആണ്‍കുട്ടികള്‍ ബൈകില്‍ ചീറിപാഞ്ഞു പോയി അപകടമുണ്ടാകുന്നത് പലതവണ കണ്ടിട്ടുള്ള വ്യക്തിയാണെന്നും സലിംകുമാര്‍ പറയുന്നു. അതുകൊണ്ടാണ് താന്‍ ഇതിനെ എതിര്‍ക്കുന്നതെന്നും സലിംകുമാര്‍ വിശദീകരിക്കുന്നു.പ്രണയിച്ചാണ് വിവാഹം കഴിച്ചത്. എന്നാല്‍ ഇന്ന് ഭാര്യക്ക് ഒരു പനിവന്നാല്‍ […]

കള്ള് ചെത്ത് തൊഴിലാളികളുടെ ജീവിതം പറഞ്ഞ് ‘നെടുമി’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി: ചെത്ത് തൊഴിലാളികളുടെ ജീവിതവും ദുരവസ്ഥയും പറയുന്ന ‘നെടുമി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളത്തിലും തമിഴിലും ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ നന്ദ ലക്ഷ്മണും എ.ആര്‍.രാജേഷുമാണ്. പുതുച്ചേരി എം.വെല്‍മുരുകന്‍ നിര്‍മ്മിച്ച ഈ ചിത്രം അരിശ്വര്‍ പ്രൊഡക്ഷന്‍ ആണ് റിലീസിന് എത്തിക്കുന്നത്. പനയില്‍ നിന്ന് കള്ള് ചെത്തുന്ന തൊഴിലാളികളുടെ ജീവിതം അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങിയിരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായുള്ള പേരാട്ടവും ദുരവസ്ഥയും ചൂണ്ടിക്കുന്ന ചിത്രം 90 കളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. തമിഴ്‌നാട്ടിലെ വില്ലുപുരം […]

ബിനീഷ് ലഹരി ഉപയോഗിച്ചിരുന്നു: സ്ഥിരം കുറ്റവാളിയെന്ന് കോടതിയില്‍ ഇഡി

ബെംഗളൂരു∙ ബിനീഷ് കോടിയേരിക്കു മേല്‍ കുരുക്കു മുറുക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ബിനീഷ് ലഹരി മരുന്ന് ഉപയോഗിച്ചിരുന്നുവെന്നും കേരളത്തിലും ദുബായിലും കേസുള്ള സ്ഥിരം കുറ്റവാളിയാണെന്നും ഇഡി കോടതിയെ അറിയിച്ചു. തുടര്‍ച്ചയായ ആറാം ദിവസത്തെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇതിനകം 40 മണിക്കൂറിലധികം സമയം ബിനീഷ് ഇഡിയുടെ ചോദ്യങ്ങള്‍ നേരിട്ടു. കസ്റ്റഡി നീട്ടാന്‍ നല്‍കിയ അപേക്ഷയിലാണ് കേസിനപ്പുറം ബിനീഷിനു നാണക്കേടാകുന്ന വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്. ലഹരിമരുന്ന് വില്‍പനയുണ്ടെന്നും ഇതു സംബന്ധിച്ചു മൊഴികള്‍ ലഭിച്ചതായും അപേക്ഷയില്‍ പറയുന്നു.

ജോജുന്റെ യും മോളുടെയും പാട്ട് ഫേസ്ബുക്കിൽ viral വീഡിയോ

ജോജുവും തന്റെ മകളും ആയി പാടുന്ന പാട്ടാണ് വൈറൽ ആയിരിക്കുന്നത് .കേൾക്കാൻ വളരെ മനോഹരമായയതിനാൽ എല്ലാരും തന്നെ പാട്ട് ഷെയർ ചെയ്‌തുകയും മാദ്യമങ്ങളിൽ ശ്രെദ്ധ നേടുകയും ചെയ്തു video link —————————————————————————————————-

ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രമായ ‘ഭൂമി’യിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രമായ ‘ഭൂമി’യിലെ പുതിയ പോസ്റ്റര്‍ പുറത്ത്. ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന കോമാളി എന്ന ചിത്രത്തിന് ശേഷം ജയം രവി നായകനാകുന്ന ചിത്രമാണിത്. ചിത്രത്തില്‍ നായികയായി എത്തുന്നത് നിധി അഗര്‍വാള്‍ ആണ്. നിധി അഗര്‍വാളിന്റെ ആദ്യ തമിഴ് ചിത്രമാണിത്‌. https://www.instagram.com/blackmoonstudios0007/ സംവിധാനം ലക്ഷ്മണ്‍ ആണ്. ലക്ഷ്മണും ജയം രവിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. പുതിയ ചിത്രത്തില്‍ ജയം രവി ഒരു കര്‍ഷകന്‍ ആയിട്ടാണ് അഭിനയിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രം നിര്‍മിക്കുന്നത് ഹോം […]

‘സാജന്‍ ബേക്കറി സിന്‍സ് 1962’ ; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

അജു വര്‍ഗീസ് കേന്ദ്ര കഥാപാത്രമായി എത്തുകയും ആദ്യമായി തിരക്കഥ എഴുതുകയും ചെയ്യുന്ന പുതിയ ചിത്രമാണ് സാജന്‍ ബേക്കറി സിന്‍സ് 1962 . ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഫണ്‍ന്‍റാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം സായാഹ്നവാര്‍ത്തകളുടെ സംവിധായകന്‍ അരുണ്‍ ചന്തുവാണ്. എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സിന്‍റെ ബാനറില്‍ അനീഷ്‌ മോഹന്‍ സഹനിര്‍മാണം ചെയുന്ന ചിത്രത്തില്‍ അജു വര്‍ഗീസിന് പുറമെ ലെന, ഗ്രേസ് ആന്‍റണി, രഞ്ജിത മേനോന്‍, ഗണേഷ് കുമാര്‍, […]

ഇത്തവണ നോളന്‍ കഥ പറഞ്ഞത് വളച്ചുകെട്ടൊന്നുമില്ലാതെ; റിലീസിന് മുന്‍പേ വന്ന ‘ടെനറ്റ്’ റിവ്യു ഇങ്ങനെ

ഹോളിവുഡിലെ പ്രശസ്ത സംവിധായകനായ ക്രിസ്റ്റഫര്‍ നോളന്‍ സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ക്രാഫ്റ്റ്മാനാണ്. കേരളത്തിലും അദ്ദേഹത്തിന് ആരാധകര്‍ നിരവധിയാണ്. ഒറ്റ തവണ കണ്ടാല്‍ മനസിലാവാത്ത പല കാര്യങ്ങളും നോളന്‍ തന്റെ കഥകള്‍ക്കുള്ളില്‍ ഒളിപ്പിക്കാറുണ്ട്. അതിന് ഉദാഹരണമാണ് അദ്ദേഹത്തിന്റെ തന്നെ ചിത്രങ്ങളായ ‘ഇന്റെര്‍സ്റ്റെല്ലാര്‍’ ‘ഇന്‍സെപ്ഷന്‍’ എന്നിവ.അദ്ദേഹത്തിന്റെ ഏറ്റവും പുതിയതായി റിലീസിനൊരുങ്ങിയിരിക്കുന്ന ചിത്രം ‘ടെന’റ്റാണ്. മൂന്നാം ലോകമഹായുദ്ധത്തിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘ടെനറ്റ്’. ജോണ്‍ ഡേവിഡ് വാഷിംഗ്ടണും റോബര്‍ട്ട് പാറ്റിന്‍സണുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു നോളന്‍ ചിത്രമായത് കൊണ്ട് […]

ഒരു ജാതിയെ അധിക്ഷേപിക്കുന്ന രീതിയിൽ പേര് നൽകി എന്ന് ആരോപിച്ചു, പട്ടരുടെ മട്ടൺകറി വിവാദമാകുന്നു

പട്ടരുടെ മട്ടൺകറി റിലീസ് ആകുന്നതിന് മുൻപേ തന്നെ ഒരു ജാതി യെ മൊത്തമായി ആക്ഷേപിക്കുന്നു എന്ന പേരിലുള്ള പരാതികൾ ആണ് പൊങ്ങി വരുന്നത് . പൊൻ മുട്ട ഇടുന്ന തട്ടാൻ എന്ന പേരിൽ ഉള്ള പടം പിന്നീട് പൊൻ മുട്ട ഇടുന്ന തറവായി മാറ്റി അത്‌ പോലെ ഇതും മറ്റേണം എന്ന് ആണ് അവരുടെ ആവിശ്യം.നിരവതി കമന്റ്‌ കളാണ് .ഈ പോസ്റ്റിൽ വന്നു കൊണ്ട് ഇരിക്കുന്നത് . ഇത് ഒരു വർഗീയതക്ക് വഴി ഒരുക്കുമോ എന്ന് ഉറ്റു […]