ഭാര്യമാർ ആരും തന്നെ ഇനി ഭർത്താവിനോട് മട്ടൺ കറി ചോദിക്കില്ല

കൊച്ചി :പട്ടണത്തിലെ മട്ടൺ കറി എന്ന യൂട്യൂബ് ചിത്രം കണ്ടഭാര്യമാർ ആരും തന്നെ ഇനി ഭർത്താവിനോട് മട്ടൺ കറി ചോദിക്കില്ലഎന്നാണ് എല്ലാവരുടെയും അഭിപ്രായം .സോഷ്യൽ മീഡിയ ചരിത്രത്തിൽ തന്നെ വളരെയധികം ചർച്ച ചെയ്യപ്പെട്ട പട്ടരുടെ മട്ടൻ കറി എന്ന ഷോർട്ഫിലിം വിവാദങ്ങൾക്കു ശേഷം മറ്റൊരു പേരിൽ കഴിഞ്ഞ ദിവസം (19/03/21)യൂട്യൂബ് റിലീസിലൂടെ ജനങ്ങളിലേക് എത്തിയിരുന്നു. വളരെ നല്ല പ്രീതികരണം ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്
ചിത്രം ഇറങ്ങി രണ്ടു ദിവസം കൊണ്ട് തന്നെ മൂവായിരത്തോളം ആളുകൾ ആണ് സിനിമ കണ്ടിരിക്കുന്നത്
മുൻപ് ചിത്രത്തിന്റെ പേര് ബ്രഹ്മാണന്മാരെ അപമാനിക്കുന്നതാണ് എന്ന് പറഞ്ഞുകൊണ്ട് ബ്രാഹ്മണ സഭ മുന്നോട്ടു വന്നിരുന്നു. ഇതേ തുടർന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ പേര് മാറ്റിയിരുന്നു. ഇപ്പോൾ ചിത്രത്തിന് മികച്ച പ്രീതികരണം ആണ് ലഭിക്കുന്നത്,

അര്‍ജുന്‍ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്‍ത പട്ടണത്തിൽ മട്ടൺ കറി എന്ന ചിത്രത്തിൽ പ്രൊഡ്യൂസർ ആയ സുഗോഷ് തന്നെയാണ് നായക കഥാപാത്രത്തെ അവരിപ്പിച്ചിരിക്കുന്നത്. ആനന്ദ് വിജയ് ചിത്രത്തിൽ മറ്റൊരു മുഖ്യ കഥാപാത്രമായി എത്തുന്നു. നിഷ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ചിത്രത്തിലെ ഗാനം ഇപ്പോഴേ ജന ശ്രെദ്ധ ആകർഷിച്ചു കഴിഞ്ഞു അൻവിൻ കേതമംഗലം, വിശ്വനാഥ് കെ.എസ്,
ചാന്ദിനി കൃഷ്ണകുമാർ
എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്

prp

Related posts

Leave a Reply

*