കൊച്ചിയിൽ ഒരു റിട്ടയർമെന്റ് ഹോം സ്വന്തമാക്കാം

കൊച്ചി: റിട്ടയർമെന്റ് എന്നത് നമ്മുടെ ജീവിതത്തിലെ മറ്റൊരു പ്രധാന ഘട്ടത്തിന്റെ തുടക്കമാണ്. ശരിയായി ആസൂത്രണം ചെയ്യുകയാണെങ്കിൽ, റിട്ടയർമെന്റ് എന്നത് നമ്മുടെ പ്രവർത്തനങ്ങളെ അവസാനിപ്പിക്കുന്നതിന് പകരം ആസ്വാദ്യകരമായ ഒരു കാലഘട്ടമായിരിക്കും.

നിങ്ങളുടെ ഡ്രീം റിട്ടയർമെന്റ് ഹോം നിങ്ങൾ അർഹിക്കുന്ന സുഖസൗകര്യങ്ങളോടും സുരക്ഷയോടും ആഡംബരത്തോടുമൊപ്പം ശാന്തവും സമാധാനപരവുമായ ഒരു സ്ഥലമായിരിക്കണം. കൊച്ചിയിലെ സംരക്ഷ ഹാബിറ്റാറ്റ് (SAMRAKSHA HABITAT) ഇതിന് അനുയോജ്യമായ സ്ഥലമാണ്. സ്വന്തം അപ്പാർട്ട്മെന്റ് ഒരു റിട്ടയർമെന്റ് ഹോമായി മാറ്റി വിരമിക്കൽ ജീവിതം ആസ്വാദ്യകരമാക്കാൻ ഏറ്റവും മികച്ച ഒരു ഓപ്ഷനാണ് SAMRAKSHA.

എന്താണ് റിട്ടയർമെന്റ് ഹോംസ്

യൂറോപ്യൻ രാജ്യങ്ങളിൽ വളരെ പ്രചാരത്തിലുള്ളതും നമ്മുടെ നാട്ടിൽ പുതിയതുമാണ് ഈ കൺസെപ്റ്റ്. മുതിർന്നവർക്കായി രൂപകൽപ്പന ചെയ്ത ഒരു അപ്പാർട്ട്മെന്റ് സമുച്ചയമായി നിങ്ങൾക്ക് ഇത് പരിഗണിക്കാം. ഒരു സാധാരണ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് സമുച്ചയത്തേക്കാൾ കൂടുതൽ സൗകര്യങ്ങൾ നിങ്ങൾക്കിവിടെ പ്രതീക്ഷിക്കാം. പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ കാരണം ചിലപ്പോൾ ലളിതമായ ദൈനംദിന ജോലികൾ വരെ മുതിർന്നവർക്കു ബുദ്ധിമുട്ടാകുമ്പോൾ, അവരുടെ ആവശ്യത്തിനും ദിനചര്യയ്ക്കും അനുസൃതമായി വ്യക്തിഗത പരിചരണം ഉറപ്പു വരുത്തുന്നു ഇവിടങ്ങളിൽ. സമപ്രായക്കാർക്കൊപ്പമുള്ള സോഷ്യൽ ലൈഫ് ആണ് ഇവിടുത്തെ ഹൈ ലൈറ്റ്. മുതിർന്നവർക്ക് അവരുടെ പ്രായത്തിലുള്ളവരുമായി സംവദിക്കാനും ആശയവിനിമയം നടത്താനും സുഹൃത്തുക്കളെ നേടാനും കഴിയുന്ന ഒരു കമ്മ്യൂണിറ്റി ജീവിത അന്തരീക്ഷം ഇവിടെ ലഭിക്കുന്നു.

ഓൾഡ് ഏജ് ഹോമുമായി എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നു

ഓൾഡ് ഏജ് ഹോമുകൾ മിനിമം സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു; ഷെയേർഡ് റൂമുകൾ അല്ലെങ്കിൽ ഡോർമിറ്ററികൾ, കോമൺ ഡൈനിംഗ് ഹാൾ, കോമൺ ബാത്റൂം, വിസിറ്റേഴ്സ് ലോഞ്ച് എന്നിങ്ങനെ പോകുന്നു. റിട്ടയർമെന്റ് ഹോംമുകൾ ഇൻഡിപെൻഡന്റ് ലിവിങ് യൂണിറ്റുകൾ ആണ്; മുതിർന്നവർക്കായി രൂപകൽപ്പന ചെയ്ത ഒരു അപ്പാർട്ട്‌മെന്റ് പ്രോജക്ട്. അതിനാൽ, ഒരു സാധാരണ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ നിങ്ങൾക്ക് കണ്ടെത്താൻ കഴിയുന്ന എല്ലാ സൗകര്യങ്ങളും അതിൽ കൂടുതലും ഇവിടെ പ്രതീക്ഷിക്കാം. അതിനാൽ മുതിർന്ന പൗരന്മാർ ഇന്ന് അവരുടെ ജീവിതത്തിന്റെ സുവർണ്ണകാലം ഉയർന്ന ജീവിത നിലവാരത്തിൽ ചെലവഴിക്കാൻ ശരിയായ റിട്ടയർമെന്റ് ഹോമുകൾ തേടുന്നു.

സംരക്ഷ ഹാബിറ്റാറ്റ് (SAMRAKSHA HABITAT)

മുതിർന്നവരുടെ ജീവിതത്തിലെ സുവർണ്ണ കാലഘട്ടത്തിൽ ഗുണനിലവാരമുള്ള ജീവിതം ഉറപ്പാക്കുന്ന ഒരു ഇടം നൽകാമെന്ന വിഷനോട് കൂടിയുള്ള കൊച്ചിയിലെ ഏറ്റവും മികച്ച ലക്ഷ്വറി അപ്പാർട്മെന്റ് പ്രോജക്ടാണ് കോലഞ്ചേരിയിലുള്ള SAMRAKSHA HABITAT. 45 1BHK/2BHK അപ്പാർട്ടുമെന്റുകൾ അടങ്ങിയതാണ് ഈ പ്രോജക്ട്.

സെക്യൂരിറ്റി, 24 മണിക്കൂർ മെഡിക്കൽ കെയർ, ലോൺഡ്രി സർവീസസ്, ഇഷ്ട ഭക്ഷണങ്ങൾ ലഭ്യമാക്കുന്ന റെസ്റ്റോറന്റ് സർവീസസ്, ക്ളീനിങ് സർവീസസ്, ഹെൽത്ത് ക്ലബ്, ഹോട്ട് വാട്ടർ സ്വിമ്മിങ് പൂൾ, ലൈബ്രറി, ഇൻഡോർ ഗെയിംസ് സോൺ, മെഡിറ്റേഷൻഏരിയ, മിനി തിയേറ്റർ, ജനറേറ്റർ ബാക്കപ്പ്, കാവേർഡ് കാർ പാർക്കിങ്, 24 മണിക്കൂർ പാസ്റ്ററൽ കെയർ, യാത്രാ ആവശ്യങ്ങൾക്കായുള്ള സൗകര്യങ്ങൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഉറപ്പു വരുത്തുന്നു SAMRAKSHA ഹോമിൽ. 

വാർദ്ധക്യകാല രോഗങ്ങളാൽ വിഷമിക്കുന്നവർക്കും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവർക്കും ഏതു സമയത്തും, 24 x 7-മണിക്കൂറും ഇവിടുത്തെ നേഴ്‌സിങ് കെയർ യൂണിറ്റ് വൈദ്യ പരിചരണവും മേൽനോട്ടവും വാഗ്ദാനം ചെയ്യുന്നു.

പ്രതിവാര ഡോക്ടറൽ സന്ദർശനങ്ങൾ കൂടാതെ അടിയന്തര വൈദ്യസഹായം ആവശ്യമെങ്കിൽ 500 മീറ്റർ മാത്രം ദൂരെയുള്ള മെഡിക്കൽ കോളേജിലേക്ക് എളുപ്പം എത്തിച്ചേരാനും സാധിക്കുന്നു. 24×7 മണിക്കൂറും സജ്ജമായ മെഡിക്കൽ അസ്സിസ്റ്റൻസ് SAMRAKSHA HABITAT ലെ താമസക്കാരുടെ ആരോഗ്യത്തിനും ജീവനും സുരക്ഷ ഉറപ്പു വരുത്തുന്നു. കൂടാതെ ഇവിടുത്തെ പാലിയേറ്റീവ് കെയർ സേവനങ്ങൾ രോഗികൾക്കും കുടുംബത്തിനും ഗുണനിലവാരമുള്ള ജീവിതം നൽകുന്നതിൽ ശ്രദ്ധ ചെലുത്തുന്നു.

വിദേശത്ത് സെറ്റിൽഡ് ആയിട്ടുള്ള മക്കൾക്ക് നാട്ടിലെ പ്രായമായ മാതാപിതാക്കൾക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനമാണ് ഈ ഒരു അപ്പാർട്ടുമെന്റ്റ്. നാട്ടിൽ ഒട്ടും സുരക്ഷിതമല്ലാത്ത അവസ്ഥയിൽ തനിച്ച് ഏകാന്തതയിൽ കഴിയുന്ന മാതാപിതാക്കളെ ഇത്രയേറെ സൗകര്യങ്ങൾ അടങ്ങിയ ഒരു ലിവിങ് കമ്മ്യുണിറ്റിയിലേയ്ക്ക് മൈഗ്രേറ്റ് ചെയ്യുന്നതിൽപരം സന്തോഷവും സംതുപ്തിയും വേറെയുണ്ടാകില്ല. മികച്ച റെന്റൽ വരുമാനം ഉറപ്പു നൽകുന്ന ഈ പ്രോജക്ട് ഒരു നല്ല ഇൻവെസ്റ്റ്മെന്റ് ഓപ്ഷൻ കൂടിയാണ്.

ഈ ഫുള്ളി ഫർണിഷ്ഡ് റിട്ടയർമെന്റ് ഹോം പ്രൊജക്റ്റിൽ ഇനി ഏതാനും യൂണിറ്റുകൾ കൂടി മാത്രമാണ് വില്പനയ്ക്കുള്ളത്. 

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടേണ്ട നമ്പര്‍: Call 09633769990 WhatsApp 9633769990

SEND ENQUIRY

  Name*

  Email*

  Mobile*

  Message

  RERA NO: K‐RERA/PRJ/ERN/003/2021

  സംരക്ഷ ഹോംസിന്റെ SAMPLE APARTMENT-ന്റെ ഉൽഘാടനവും, കൺസെപ്റ്റ് പ്രെസെന്റേഷനും ഓഗസ്റ്റ് പതിനാറാം തിയതി 11 മണിക്ക് നടന്നു.. Read more

  prp

  Related posts

  Leave a Reply

  *