പണ്ട് കുട്ടിഞ്ഞോ ലിവര്‍പൂളില്‍ എങ്ങനെ ആയിരുന്നുവോ അതിന് ഏറെ സാമ്യത പുലര്‍ത്തൂം വിധം ആണ് തിയഗോ ലിവര്‍പൂളില്‍ കളിക്കുന്നത് എന്നു ജോണ്‍ ബാര്‍ണ്‍സ് .സ്പെയിന്‍ ഇന്റര്‍നാഷണല്‍ പ്ലേമേക്കര്‍ ഇംഗ്ലീഷ് ഫുട്ബോളിലെ തന്റെ പുതിയ ഒരു അദ്ധ്യായത്തിന് തുടക്കം കുറിച്ചു. ‘ഈ സീസണില്‍ ലിവര്‍പൂളിനായി തിയാഗോ അല്‍കന്റാര കളിക്കുമ്ബോഴെല്ലാം അദ്ദേഹം പിച്ചിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു.അദ്ദേഹം കളിക്കുമ്ബോള്‍ ടീം അടുത്തിടെ മികച്ച പ്രകടനം നടത്തിയിട്ടില്ല, ഇത് അവന്‍റെ തെറ്റാണെന്ന് ആളുകളെ ചിന്തിപ്പിക്കുന്നു.’തിയാഗോയ്ക്ക് പന്ത് ഉള്ളപ്പോള്‍, അവന്‍ അത് വേഗത്തില്‍ […]
Category: Football
ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കാന്‍ ആഗ്രഹമെന്ന് അര്‍ജന്റീനന്‍ സൂപ്പര്‍താരം
അര്‍ജന്റീനന്‍ ഫുട്‍ബോളിന് വലിയൊരു പ്രതീക്ഷയാണ് പൗലോ ഡിബാല. ഇരുപത്തിയാറാം വയസില്‍ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളില്‍ ഒന്നായ യുവന്റസിന്റെ പത്താം നമ്ബര്‍ ജേഴ്‌സിയില്‍ കളത്തിലിറങ്ങുമ്ബോഴും തന്റെ കരിയറില്‍ ഇനിയും വലുത് വരാനിരിക്കുന്നുണ്ടെന്ന് ഡിബാല പ്രതീക്ഷിക്കുന്നു. സ്‌പാനിഷ് വമ്ബന്മാരായ ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കണം എന്നതാണ് അര്‍ജന്റീനന്‍ താരത്തിന്റെ വലിയൊരു ആഗ്രഹം. ഈ ആഗ്രഹം തുറന്നുപറയാന്‍ ഡിബാല ഒട്ടും മടി കാണിച്ചതുമില്ല. “ലോകമെമ്ബാടും അറിയപ്പെടുന്ന ഒരു വലിയ ടീമാണ് ബാഴ്‌സലോണ. മെസിയുടെ അവര്‍ കൂടുതല്‍ ഉയരങ്ങളെത്തി. ബാഴ്‌സലോണയില്‍ കളിക്കാന്‍ സാധിക്കുന്നത് […]
കൊറോണ: ഇറ്റലിയിലെ സൂപ്പര്‍ പോരാട്ടം അടച്ചിട്ട മൈതാനത്ത്
ടൂറിന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ മുന്നിലുള്ള യുവന്റസും മൂന്നാമതുള്ള ഇന്റര്‍ മിലാനും തമ്മിലുള്ള പോരാട്ടം അടച്ചിട്ട മൈതാനത്ത് നടക്കുമെന്ന് സൂചന. കൊറോണ വൈറസ് പടരുന്നതിനാല്‍ ഇറ്റലിയിലെ ചില മേഖലകളില്‍ പൊതു പരിപാടികള്‍ക്ക് അനുമതി ലഭിക്കില്ല. അടുത്ത ഞായറാഴ്ച വരെ ഈ നിരോധനമുണ്ട്. എന്നാല്‍, ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രത്യേക അനുമതി ചോദിച്ചു. ഇതോടെ അടച്ചിട്ട മൈതാനത്ത് മത്സരം സംഘടിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. എ.സി. മിലാന്‍- ജെനോവ, പാര്‍മ- സ്പാല്‍ എന്നീ മത്സരങ്ങളും അടച്ചിട്ട […]
വെസ്റ്റ്ഹാമിനേയും വീഴ്ത്തി ലിവര്‍പൂള്‍; വിജയങ്ങളുടെ റെക്കോഡില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. വെസ്റ്റ്ഹാം യുണൈറ്റഡിനെ 3-2ന് തോല്‍പ്പിച്ച് ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ 18-ാം വിജയം സ്വന്തമാക്കി. ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ വിജയങ്ങളുടെ റെക്കോഡില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ റെക്കോഡിനൊപ്പമെത്തി ലിവര്‍പൂള്‍. ആന്‍ഫീല്‍ഡില്‍ പരാജയമറിയാതെ 54-ാം മത്സരവും ലിവര്‍പൂള്‍ പൂര്‍ത്തിയാക്കി. കളി തുടങ്ങി ഒമ്ബതാം മിനിറ്റില്‍ അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന്റെ ക്രോസില്‍ ജോര്‍ജിനിയൊ വൈനാള്‍ഡം ലിവര്‍പൂളിന് ലീഡ് നല്‍കി. മൂന്നു മിനിറ്റിനുള്ളില്‍ തന്നെ സ്‌നോഡ്ഗ്രാസിന്റെ കോര്‍ണറില്‍ ഹെഡറിലൂടെ ഗോള്‍ […]
പ്രീമിയര്‍ ലീഗ്: വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം
പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. വെസ്റ്റ്ഹാം യുണൈറ്റഡിനെ 2-0 എന്ന സ്കോറിനാണ് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചത്. റോഡ്രിഗോ(30), കെവിന്‍ ഡി ബ്രുയിന്‍(62) എന്നിവര്‍ സിറ്റിക്കായി ഗോള്‍ നേടി. മത്സരത്തിന്‍രെ 78 ശതമാനവും പന്തടക്കം കാട്ടിയ സിറ്റി 20 തവണയാണ് ഗോള്‍ശ്രമം നടത്തിയത്. മത്സരത്തിന്റെ തുടക്കംമുതല്‍ പ്രതിരോധത്തില്‍മാത്രം ശ്രദ്ധയൂന്നിയ വെസ്റ്റ്ഹാമിന് ഒരുതവണപോലും ഗോളിനടുത്തെത്താനായില്ല.
ഐഎസ്‌എല്‍; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഹൈദരാബാദ് എഫ്സിയും ഇന്നിറങ്ങും
ഗുവാഹത്തി: ഐഎസ്‌എല്ലില്‍ അവസാനസ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഹൈദരാബാദ് എഫ്സിയും ഇന്നിറങ്ങും. ഗുവാഹത്തിയില്‍ വച്ച് രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. നോര്‍ത്ത് ഈസ്റ്റ് 13 പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണുള്ളത്. എന്നാല്‍ ഹൈദരാബാദ് അവസാന സ്ഥാനത്തുമാണുള്ളത്. നോര്‍ത്ത് ഈസ്റ്റ് ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ജംഷഡ്പൂരിനെയും കേരള ബ്ലാസ്റ്റേഴ്സിനെയും പിന്നിലാക്കാന്‍ സാധിക്കും. ഹൈദരാബാദിന്റെ സീസണിലെ അവസാന മത്സരമാണ്. കഴിഞ്ഞ സീസണില്‍ ഒന്‍പത് പോയിന്റ് മാത്രം നേടിയ ചെന്നൈയിന്‍ എഫ് സിയാണ് ഐഎസ്‌എല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കുറവ് പോയിന്റ് […]
നിലമ്ബൂരില്‍ ഇന്ന് കിരീട പോരാട്ടാം, ഫിഫാ മഞ്ചേരിക്ക് എതിരായി മെഡിഗാഡ് അരീക്കോട്
നിലമ്ബൂര്‍ അഖിലേന്ത്യാ സെവന്‍സിന്റെ കലാശ പോരാട്ടം ഇന്ന് നടക്കും. ഇന്ന് നിലമ്ബൂര്‍ ഫൈനലില്‍ സെവന്‍സിലെ വന്‍ ശക്തികളായ മെഡിഗാഡ് അരീക്കോടും ഫിഫാ മഞ്ചേരിയും ആണ് നേര്‍ക്കുനേര്‍ വരിക. സെമി ഫൈനലില്‍ അല്‍ മദീനയെ തോല്‍പ്പിച്ചാണ് മെഡിഗാഡ് അരീക്കോട് ഫൈനലിലേക്ക് കടന്നത്. കഴിഞ്ഞ ദിവസം നടന്ന രണ്ടാം പാദത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കും ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കും മെഡിഗാഡ് മദീനയെ തോല്‍പ്പിച്ചിരുന്നു. മെഡിഗാഡിന്റെ ഈ സീസണിലെ മൂന്നാം ഫൈനലാണിത്. ഇതിനകം രണ്ട് കിരീടങ്ങള്‍ മെഡിഗാഡ് സ്വന്തമാകിയിട്ടുണ്ട്. […]
ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്ന് നേര്‍ക്കുനേര്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് ഒരു വന്‍ പോരാട്ടം ആണ് നടക്കുന്നത്. സ്റ്റാംഫോബ്രിഡ്ജില്‍ വെച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും ഒരിക്കല്‍ കൂടെ ഏറ്റുമുട്ടുകയാണ്. ഈ സീസണിലെ ഇരു ക്ലബുകളും തമ്മിലുള്ള മൂന്നാമത്തെ മത്സരമാണിത്. ആദ്യ രണ്ടു തവണയും ലമ്ബാര്‍ഡിന്റെ ചെല്‍സിയെ നേരിട്ടപ്പോള്‍ വിജയം ഒലെയുടെ യുണൈറ്റഡിനായിരുന്നു. എന്നാല്‍ ഇത്തവണ യുണൈറ്റഡിന് കാര്യങ്ങള്‍ എളുപ്പമായേക്കില്ല. ലീഗില്‍ ഇപ്പോള്‍ ഒമ്ബതാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉള്ളത്. പ്രീമിയര്‍ ലീഗില്‍ അവസാന മൂന്നു മത്സരങ്ങളില്‍ ഒരു ഗോള്‍ നേടാന്‍ വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായിട്ടില്ല. […]
എഎഫ്‌സി കപ്പ്; തകര്‍പ്പന്‍ ജയം നേടി ബെംഗളൂരു എഫ്‌സി
ബെംഗളുരു: എഎഫ്‌സി കപ്പ് രണ്ടാം പാദ മത്സരത്തില്‍ ബെംഗളൂരു എഫ്‌സിക്ക് ജയം. ഭൂട്ടാന്‍ ക്ലബ്ബ് പാരോ എഫ്‌സിയെ ഒന്നിനെതിരെ 9 ഗോളുകള്‍ക്കാണ് ബെംഗളുരു തോല്‍പ്പിച്ച്. മത്സരത്തിന്റെ ആദ്യ പാദത്തില്‍ ബെംഗളുരു എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയിച്ചത്. ഇപ്പോള്‍ നേടിയ വമ്ബന്‍ ജയവുമായി ബെംഗളുരു പ്ലേ ഓഫിലെത്തി. ബെംഗളുരുവിന് വേണ്ടി ഹവോക്കിപ്പ് നാലുഗോളാണ് നേടിയത്. 6, 26, 66, 85 മിനിറ്റിലായിരുന്നു ഗോളുകള്‍. ടീമിനായി ഡോഷോണ്‍ ബ്രൗണ്‍(29, 54, 64)ഹാട്രിക് നേടി. ചെഞ്ചോ ഗെല്‍ട്ടഷെന്‍(16) പാരോയുടെ ആശ്വാസഗോള്‍ നേടുകയും […]
ഐഎസ്‌എല്‍: ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് – ചെന്നൈയിന്‍ എഫ്‌സി പോരാട്ടം
ഐഎസ്‌എല്‍ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. കൊച്ചിയില്‍ രാത്രി 7.30നാണ് മത്സരം. കേരളത്തിന് ഇത് നിലനില്‍പ്പിന്റെ പോരാട്ടമാണ്. ശേഷിക്കുന്ന നാല് ലീഗ് മത്സരങ്ങളിലും ജയിച്ചാല്‍ മാത്രമേ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനാകൂ. സീസണിലെ ആദ്യ പകുതിയില്‍നിന്നും ബ്ലാസ്റ്റേഴ്‌സ് ഏറെ മെച്ചപ്പെട്ടുകഴിഞ്ഞു. പരിക്കേറ്റ കളിക്കാര്‍ തിരിച്ചുവന്നതും താരങ്ങള്‍ ഫോമിലേക്കുയര്‍ന്നതും ബ്ലാസ്‌റ്റേഴ്‌സിന് ജയപ്രതീക്ഷ നല്‍കുന്നു. നിലവില്‍ 14 പോയിന്റുമായി ലീഗില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. അവസാനം കളിച്ച മൂന്നു കളികളും ജയിച്ചാണ് ചെന്നൈ കൊച്ചിയില്ലെത്തുന്നത്.