എഎഫ്‌സി കപ്പ്; തകര്‍പ്പന്‍ ജയം നേടി ബെംഗളൂരു എഫ്‌സി

ബെംഗളുരു: എഎഫ്‌സി കപ്പ് രണ്ടാം പാദ മത്സരത്തില്‍ ബെംഗളൂരു എഫ്‌സിക്ക് ജയം. ഭൂട്ടാന്‍ ക്ലബ്ബ് പാരോ എഫ്‌സിയെ ഒന്നിനെതിരെ 9 ഗോളുകള്‍ക്കാണ്‌ ബെംഗളുരു തോല്‍പ്പിച്ച്‌.

മത്സരത്തിന്റെ ആദ്യ പാദത്തില്‍ ബെംഗളുരു എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയിച്ചത്. ഇപ്പോള്‍ നേടിയ വമ്ബന്‍ ജയവുമായി ബെംഗളുരു പ്ലേ ഓഫിലെത്തി.

ബെംഗളുരുവിന് വേണ്ടി ഹവോക്കിപ്പ് നാലുഗോളാണ് നേടിയത്. 6, 26, 66, 85 മിനിറ്റിലായിരുന്നു ഗോളുകള്‍. ടീമിനായി ഡോഷോണ്‍ ബ്രൗണ്‍(29, 54, 64)ഹാട്രിക് നേടി. ചെഞ്ചോ ഗെല്‍ട്ടഷെന്‍(16) പാരോയുടെ ആശ്വാസഗോള്‍ നേടുകയും ചെയ്തു

prp

Leave a Reply

*