ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കാന്‍ ആഗ്രഹമെന്ന് അര്‍ജന്റീനന്‍ സൂപ്പര്‍താരം

അര്‍ജന്റീനന്‍ ഫുട്‍ബോളിന് വലിയൊരു പ്രതീക്ഷയാണ് പൗലോ ഡിബാല. ഇരുപത്തിയാറാം വയസില്‍ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളില്‍ ഒന്നായ യുവന്റസിന്റെ പത്താം നമ്ബര്‍ ജേഴ്‌സിയില്‍ കളത്തിലിറങ്ങുമ്ബോഴും തന്റെ കരിയറില്‍ ഇനിയും വലുത് വരാനിരിക്കുന്നുണ്ടെന്ന് ഡിബാല പ്രതീക്ഷിക്കുന്നു. സ്‌പാനിഷ്‌ വമ്ബന്മാരായ ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കണം എന്നതാണ് അര്‍ജന്റീനന്‍ താരത്തിന്റെ വലിയൊരു ആഗ്രഹം. ഈ ആഗ്രഹം തുറന്നുപറയാന്‍ ഡിബാല ഒട്ടും മടി കാണിച്ചതുമില്ല.

“ലോകമെമ്ബാടും അറിയപ്പെടുന്ന ഒരു വലിയ ടീമാണ് ബാഴ്‌സലോണ. മെസിയുടെ അവര്‍ കൂടുതല്‍ ഉയരങ്ങളെത്തി. ബാഴ്‌സലോണയില്‍ കളിക്കാന്‍ സാധിക്കുന്നത് വലിയ കാര്യമാണ്. യുവന്റസും മികച്ചൊരു ക്ലബാണ്. ഒരുപാട് ചരിത്രമുള്ള വലിയൊരു ടീം. ക്രിസ്റ്റ്യാനോയേയും ബഫണെയും പോലുള്ള താരങ്ങള്‍ ഈ ക്ലബ്ബിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കുന്നു. രണ്ട് ടീമിനുള്ള മികവുണ്ട് ഇന്നത്തെ യുവന്റസ് സ്‌ക്വാഡില്‍,” ഡിബാല സിഎന്‍എന്നിനോട് പറഞ്ഞു.

2022 യുവന്റസുമായുള്ള കരാര്‍ അവസാനിരിക്കെയാണ് ഡിബാലയുടെ തുറന്നുപറച്ചില്‍. തങ്ങള്‍ക്ക് വേണ്ടി കളിക്കാനുള്ള ആഗ്രഹം കാറ്റലോണിയന്‍ ക്ലബ്ബിനെ അറിയിക്കുക, അതോടൊപ്പം കൂടുതല്‍ പ്ലേടൈമിനായി യുവന്റസിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നീ രണ്ട് കാര്യങ്ങളാണ് ഈ പ്രസ്താവന വഴി ഡിബാല സാധിച്ചെടുത്തത്.

ഈ സീസണില്‍ 34 മത്സരങ്ങളില്‍ നിന്ന് 13 ഗോളും 12 അസിസ്റ്റുമാണ് യുവന്റസിനുവേണ്ടി ഡിബാല നേടിയത്. ഒട്ടേറെ പ്രമുഖ താരങ്ങളുള്ള ക്ലബ്ബാണ് യുവന്റസ്. മികച്ച ഫോമില്‍ തുടരുമ്ബോഴും സീസണില്‍ ഒമ്ബത് മത്സരങ്ങളില്‍ മാത്രമാണ് ഡിബാല 90 മിനിറ്റ് തികച്ചും കളിച്ചത്. 29 മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. മെസിയുടെ അതേ പൊസിഷനില്‍ കളിക്കുന്നു എന്നത് ഡിബാലയ്ക്ക് ദേശീയ ടീമിലെ അവസരം കുറച്ചു. രണ്ട് ഗോളുകള്‍ അഞ്ച് അസിസ്റ്റുമാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഡിബാല നേടിയിട്ടുള്ളത്.

prp

Leave a Reply

*