ഹരിതം, മനോഹരം; പൊന്നരഞ്ഞാണം ചാര്‍ത്തി കൈതത്തോട്

വേങ്ങര > ‘പൊന്നരഞ്ഞാണം ഭൂമിക്കു ചാര്‍ത്തും… പുഴയുടെ ഏകാന്ത പുളിനത്തില്‍…’വയലാര്‍ എഴുതിയ സിനിമാ ഗാനത്തെ ഓര്‍മിപ്പിക്കുന്നു കയര്‍ ഭൂവസ്ത്രം വിരിച്ച കൈതതോട്. ഹരിത കേരളം പദ്ധതിയുടെ ഭാഗമായാണ് വേങ്ങര പഞ്ചായത്തിലെ ഒന്നാംവാര്‍ഡിലെ കുറ്റൂര്‍ പാടശേഖരത്തിലൂടെ ഒഴുകിയിരുന്ന കൈതത്തോടിന് കയര്‍ ഭൂവസ്ത്രം വിരിച്ചത്.

കയര്‍ വസ്ത്രം ധരിച്ച്‌ സുന്ദരിയായ തോട് കാണാന്‍ നിരവധിപ്പേരാണ് എത്തുന്നത്. പാടശേഖരത്തിന് നടുവിലൂടെ കയര്‍ വസ്ത്രം ധരിച്ച്‌ വളഞ്ഞൊഴുകുന്ന തോടിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ജനങ്ങള്‍ എത്തിത്തുടങ്ങിയത്.

മുപ്പത് വര്‍ഷത്തിലധികമായി അരിക് ഇടിഞ്ഞ്, കാട് കയറിക്കിടന്നിരുന്ന തോടിനാണ് ഇപ്പോള്‍ പുതുജീവന്‍ ലഭിക്കുന്നതെന്ന് പ്രദേശവാസിയായ 74കാരന്‍ അഹമ്മദ്കുട്ടി പറയുന്നു. മാലിന്യം നിറഞ്ഞുകിടന്ന തോടാണ് മണ്ണുമാറ്റി ആഴവും വീതിയുംകൂട്ടി കയര്‍ ഭൂവസ്ത്രം വിരിക്കുന്നത്. വേങ്ങര ബ്ലോക്ക് പഞ്ചായത്താണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയിലും ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കിയത്. 66.12 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. അഞ്ച് ഘട്ടങ്ങളിലായുള്ള പ്രവൃത്തിയുടെ ആദ്യഘട്ടമായി 3500 ചതുരശ്ര അടി ഭൂവസ്ത്രം വിരിച്ചു. ആലപ്പുഴ കയര്‍ഫെഡില്‍നിന്നാണ് കയര്‍ വാങ്ങിയത്.

prp

Leave a Reply

*