ക്രിക്കറ്റ് താരം ബെന്‍ സ്റ്റോക്സിനെ വെല്ലുവിളിച്ച്‌ മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്

കൊച്ചി: കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ ധോണിയുടെ ഇഴഞ്ഞു പോകുന്ന പ്രകടനത്തെ കുറിച്ച്‌ ബെന്‍ സ്റ്റോക്സ് എഴുതിയ പുസ്തകം ‘ഓണ്‍ ഫയറി’ലെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മലയാളി താരം ശ്രീശാന്ത് രംഗത്ത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയ ധോണിയില്‍ വലിയ സ്കോര്‍ പിന്തുടരുമ്ബോഴുള്ള ആവേശമോ വിജയതൃഷ്ണയോ ഇല്ലായിരുന്നുവെന്ന് സ്റ്റോക്സ് എഴുതിയിരുന്നു. ഇതിനാണ് ശ്രീശാന്ത് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇനിയൊരിക്കല്‍ കൂടി ധോണിക്കെതിരെ താങ്കള്‍ക്ക് പന്തെറിയേണ്ടിവരരുതേ എന്നാണ് ഇപ്പോഴത്തെ എന്റെ പ്രാര്‍ത്ഥന.അങ്ങനെ സംഭവിച്ചാല്‍ ധോണി നിങ്ങളുടെ കരിയര്‍ തന്നെ നശിപ്പിച്ചുകളയും. കാരണം ഇത്തരം കാര്യങ്ങളൊന്നും അത്ര പെട്ടെന്ന് മറക്കുന്നവനല്ല ധോണി-ശ്രീശാന്ത് മുന്നറിയിപ്പ് നല്‍കി.

prp

Leave a Reply

*