സംസാരം ആരോഗ്യത്തിന് ഹാനികരം, ഇനി മിണ്ടിപ്പോകരുത്, സംസാരം നിലച്ചു, കൊറിയകള്‍ വീണ്ടും അടിച്ച്‌ പിരിഞ്ഞു

ചിരിച്ച്‌ കാണിക്കുകയും മനസില്‍ പക വച്ചുകൊണ്ട് പെരുമാറുകയും ചെയ്യുന്നവരാണ് ഉത്തര കൊറിയയും ദക്ഷിണ. കൊറിയയും. വര്‍ഷങ്ങളായി തുടരുന്ന ഈ സംഘര്‍ഷം പുതിയതലങ്ങളിലേക്ക് കടക്കുകയാണ്. ദക്ഷിണ. കൊറിയയെ ശത്രുവെന്ന് വിളിച്ച ഉത്തര കൊറിയ ഇപ്പോഴിതാ ആശയവിനിമയങ്ങള്‍ അവസാനിപ്പിച്ചിരിക്കുന്നു. ഇനി ഇരു രാജ്യങ്ങളും തമ്മില്‍ ഫോണില്‍ ബന്ധപ്പെടില്ല. ശത്രുതയ്ക്ക് ആക്കം കൂട്ടിക്കൊണ്ടാണ് ഉത്തരകൊറിയയുടെ പുതിയ നിലപാട്.

ഉത്തരകൊറിയന്‍ അതിര്‍ത്തി നഗരമായ കെയ്‌സോങ്ങിലുള്ള ഒരു ലൈസന്‍ ഓഫീസിലേക്ക് വിളിക്കുന്ന ദിവസേനയുള്ള കോളുകള്‍ ഇന്ന് മുതല്‍ നിറുത്തി. 2018 ലെ ചര്‍ച്ചകള്‍ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കം കുറയ്ക്കുന്നതിനായി സംയുക്തമായി രൂപീകരിച്ച ഓഫീസാണിത്. 1953 ല്‍ കൊറിയന്‍ യുദ്ധം അവസാനിക്കുമ്ബോള്‍ സമാധാന ഉടമ്ബടിയിലെത്തിയിട്ടില്ലാത്തതിനാല്‍ ഇരുകൊറിയകളും തമ്മില്‍ ഇപ്പോഴും മാനസിക യുദ്ധത്തിലാണ്.

സൈനിക ആശയവിനിമയ മാര്‍ഗങ്ങളും വെട്ടിക്കുറയ്ക്കുമെന്ന് ഉത്തര കൊറിയ അറിയിച്ചു. കൊവിഡ് മൂലം ജനുവരിയില്‍ ലൈസന്‍സ് ഓഫീസ് താത്കാലികമായി അടച്ചിരുന്നെങ്കിലും ഫോണിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലനിറുത്തിയിരുന്നു. ഇരുകൂട്ടരും ദിവസേന രണ്ടുതവണ സംസാരിക്കാറുണ്ടായിരുന്നു.. അത് ഇന്നലെ നിലച്ചു.ഇന്ന് മുതല്‍ അവരുടെ ശത്രുത വീണ്ടും മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്. എനിക്ക് എന്‍െറ വഴി, നിനക്ക് നിന്‍െറ വഴി എന്ന മട്ടില്‍. അത് എവിടെ എത്തുമെന്നാണ് കണ്ടറിയേണ്ടത്.

prp

Leave a Reply

*