തിരുവനന്തപുരം: ഓരോ വ്യക്തിയും സ്ഥാപനങ്ങളും വൈഫൈ നല്കുന്ന കേന്ദ്രങ്ങളായി മാറുന്ന പ്രൈം മിനിസ്റ്റര്‍ വൈഫൈ ആക്സസ് നെറ്റ്വര്‍ക്ക് ഇന്റര്‍ഫേസ് പദ്ധതി (പിഎം വാണി) കേരളത്തിലും ഉടന്‍ യാഥാര്‍ത്ഥ്യമാകും. ഇതിനായുള്ള രജിസ്ട്രേഷന് ഡിപ്പാര്‍ട്ട്മെന്റ്ഓഫ് ടെലികോം ആരംഭിച്ചു. പബ്ലിക് ഡേറ്റ ഓഫീസ് അഗ്രഗേറ്റര്‍, ആപ്പ് നിര്‍മ്മാതാക്കള്‍ എന്നീ വിഭാഗങ്ങളില്‍ കേരളത്തില്‍ രജിസ്ട്രേഷന് ആരംഭിച്ചതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ പൊതു വൈഫൈ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി പബ്ലിക് വൈഫൈ നെറ്റ്വര്ക്കുകള് സ്ഥാപിക്കാനുള്ള കേന്ദ്രമന്ത്രി സഭാ തീരുമാനം കേരളത്തില്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് […]
Category: kerala
വനിതയ്ക്ക് അഞ്ച് ഇന്‍ക്രിമെന്റുകള്‍ ഒരുമിച്ച് നല്കി, 61കാരനും അനധികൃത നിയമനം; ശിവശങ്കറിന്റെ തട്ടിപ്പുകള്‍ പുറത്ത്
കൊച്ചി: ഐ ടി വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡില്‍ (കെ എസ് ഐ ടി ഐ എല്‍) അനധികൃതമായി നിയമനം നേടിയവരെയെല്ലാം പിരിച്ചു വിടണമെന്ന് ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അനധികൃത നിയമനങ്ങള്‍ നടത്താന്‍ ശിവശങ്കറിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ല്‍ സാമ്ബത്തിക ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥനെ ശിവശങ്കര്‍ ഇടപെട്ടാണ് കെ എസ് ഐ ടി ഐ എല്ലില്‍ നിയമിച്ചത്. 58 വയസുവരെയാണ് സ്ഥാപനത്തില്‍ നിയമനം […]
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം അതിതീവ്രമായി; പന്ത്രണ്ട് മണിക്കൂറിനുളളില്‍ ചുഴലിക്കാറ്റ്, മുന്നൊരുക്കങ്ങള്‍ ആരംഭിച്ച് റവന്യു വകുപ്പ്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറി. അടുത്ത പന്ത്രണ്ട് മണിക്കൂറിനുളളില്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കന്യാകുമാരി തീരം തൊടുമെന്നതിനാല്‍ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങള്‍ തെക്കന്‍ ജില്ലകളില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം മുതല്‍ അതീവജാഗ്രത വേണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കടല്‍ പ്രക്ഷുദ്ധബ്മാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. കടലിലുളളവര്‍ തീരത്തെത്താന്‍ നല്‍കിയിരുന്ന സമയം ഇന്നലെ രാത്രി […]
കോവിഡ് മുക്തരായവര്‍ ശ്വസനവ്യായാമങ്ങള്‍ ചെയ്യുന്നത് ഏറെ ഗുണം ചെയ്യും; പള്‍മണറി റിഹാബിലിറ്റേഷന്‍ ഏറെ പ്രധാനം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കോവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാല്‍ രോഗമുക്തി നേടിയവരും പോസ്റ്റ് കോവിഡ് സാഹചര്യങ്ങളിലും ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിലവില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരാണെങ്കില്‍ ശ്വസന വ്യായാമങ്ങളെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കുകയും വേണം. കോവിഡിന്റെ ഭീഷണിയെ അതിജീവിക്കാമെന്നതോടൊപ്പം തന്നെ നിലവിലുള്ള മറ്റ് പല ശാരീരിക ബുദ്ധിമുട്ടുകളെയും തരണം ചെയ്ത് ആരോഗ്യകരമായ ജീവിതം തുടര്‍ന്ന് നയിക്കുവാനും സഹായകരമാകുന്നു. ഇത് മുന്നില്‍ കണ്ടാണ് പള്‍മണറി റിഹാബിലിറ്റേഷന്‍ പ്രാധാന്യം നല്‍കുന്നതെന്നും […]
സ്പീഡ് ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇനി പിഴ ഈടാക്കരുതെന്ന് കേരള ഹൈക്കോടതി
തിരുവനന്തപുരം : അമിത വേഗതയിലുള്ള ഡ്രൈവിംഗിന് പിഴ ഈടാക്കി കൊണ്ടുള്ള നോട്ടീസ് വീട്ടില്‍ ലഭിച്ചിട്ടുള്ളവരായിരിക്കും നിങ്ങളില്‍ പലരും. എന്നാല്‍ ഇനി ഇങ്ങനെ പിഴ ഇടക്കരുതെന്നാണ് കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം. റോഡരികില്‍ സ്ഥാപിച്ച സ്പീഡ് ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അമിത വേഗതക്ക് പിഴ ഈടാക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അഭിഭാഷകനായ സിജു കമലാസനന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഒരോ റോഡിലും വിവിധ വാഹനങ്ങള്‍ക്ക് പോകാവുന്ന പരമാവധി വേഗത എത്രയാണെന്ന് വ്യക്തമാക്കി കൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിക്കണം . എന്നാല്‍ […]
‘കടല്‍ക്കുതിര’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു; ഷൂട്ടിംഗ് വര്‍ക്കലയില്‍
കിരണ്‍ രാജ്, നിമിഷ നമ്ബ്യാര്‍, രമ്യ കിഷോര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്നന് പള്ളാശ്ശേരി സംവിധാനം ചെയ്യുന്ന ‘കടല്‍ കുതിര’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.വര്‍ക്കല പാപനാശം മണ്ഡപത്തില്‍ വച്ച് വി. ജോയ് എം. എല്‍. എ. സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സെന്നന് സിനിമ സ്റ്റുഡിയോ, ബോസ് കുമാര്‍ കിഴക്കാത്തില്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ശിവജി ഗുരുവായൂര്‍, സ്ഫടികം ജോര്‍ജ്ജ്, കോട്ടയം പ്രദീപ്, ജയകുമാര്‍, ജയകുമാര്‍ നവെെക്കുളം, ബോസ് കിഴക്കാത്തില്‍, ആരോമല്‍, സീമ ജി. നായര്‍, […]
തോട്ടപ്പള്ളിയില്‍ വീണ്ടും മണല്‍കടത്ത്; ഉറക്കംകെടുത്തി ടിപ്പറുകളുടെ പരക്കംപാച്ചില്‍
അമ്ബലപ്പുഴ: തോട്ടപ്പള്ളിയില്‍ തീരദേശവാസികളുടെ ഉറക്കംകെടുത്തി മണ്ണ് നിറച്ച ടിപ്പറുകളുടെ പരക്കംപാച്ചില്‍. തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനത്തിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സമരം മുട്ടുമടക്കിയതോടെയാണ് ഖനനം രാപ്പകല്‍ തുടരുന്നത്. കഴിഞ്ഞ മേയിലാണ് കരിമണല്‍ ഖനനത്തിനെതിരെ കോണ്‍ഗ്രസ്, ധീവരസഭ എന്നിവയുടെ നേതൃത്വത്തില്‍ സമരം നടത്തിയത്. താല്‍ക്കാലിക പന്തലില്‍ ആരംഭിച്ച റിലേ സത്യഗ്രഹം ഡി.സി.സി പ്രസിഡന്റ് എം. ലിജുവാണ് ഉദ്ഘാടനം ചെയ്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം. സുധീരന്, ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന് തുടങ്ങിയ പ്രമുഖ […]
സ്പ്രിംങ്ക്ളര്‍ കരാര്‍; വീഴ്ചകള്‍ സംഭവിച്ചുവെന്ന് ഉന്നത സമിതി റിപ്പോര്‍ട്ട്
തിരുവനന്തപുരം: സ്പ്രിംങ്ക്ളര്‍ കരാറില്‍ വീഴ്ചകളുണ്ടായെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിയോഗിച്ച ഉന്നത സമിതിയുടെ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. കരാറിന് മുന്‍പ് നിയമസെക്രട്ടറിയോട് ഉപദേശം തേടാഞ്ഞത് നടപടി ക്രമത്തിലെ വീഴ്ചയാണെന്നും വിവര ചോര്‍ച്ച കണ്ടെത്താന്‍ സര്‍ക്കാറിന് സംവിധാനമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മാധവന് നമ്ബ്യാര്‍, ഗുല്‍ഷന്‍ റോയി എന്നിവരടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 1.84 ലക്ഷം പേരുടെ വിവരങ്ങളാണ് സ്പ്രിംങ്കളറില് ലഭ്യമായത്. സഹായം വാഗ്ദാനം ചെയ്ത് സര്‍ക്കാരിനെ സഹായിച്ചത് സ്പ്രിംങ്കളറാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറാണ് കരാറില്‍ ഒപ്പിട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്പ്രിംങ്ക്ളറിന് […]
കേരളം തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട 16ന് തുറക്കും; വെര്‍ച്വല്‍ ക്യൂവിലൂടെ ഭക്തര്‍ക്ക് ദര്‍ശനം
തിരുവനന്തപുരം: തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഒക്ടോബര്‍ 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്ബൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും.തുടര്‍ന്ന് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും അഗ്നി പകരും. അന്ന് പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാവില്ല. തുലാം ഒന്നായ ഒക്ടോബര്‍ 17ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറന്ന് നിര്‍മ്മാല്യ ദര്‍ശനം.തുടര്‍ന്ന് പതിവ് അഭിഷേകവും നെയ്യഭിഷേകവും നടക്കും. 5.30ന് […]
ചൈനയുടെ കടന്നു കയറ്റം പ്രതിരോധിക്കാന്‍ ക്വാഡ് രാഷ്ട്രങ്ങള്‍; പസഫിക്ക് മേഖയുടെ സുരക്ഷക്കായി കൈകോര്‍ത്ത് ഇന്ത്യ, യുഎസ്, ജപ്പാന്, ആസ്ട്രേലിയ സഖ്യം
ടോക്കിയോ: ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന് രാജ്യങ്ങളുടെ ക്വാഡ് സഖ്യ സമ്മേളനത്തില്‍ ചൈനയുടെ കടന്നു കയറ്റങ്ങള്‍ മുഖ്യ ചര്‍ച്ചയായി. അതിര്‍ത്തിയില്‍ സമാധാനം കാത്ത് സൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സമ്മേളത്തില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. സമുദ്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കപ്പെടുന്നതിന് ഇന്ത്യ മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുമ്ബത്തേക്കാളേറെ ചൈനക്കെതിരായ സഹകരണം ഇപ്പോള്‍ ആവശ്യമുണ്ടെന്ന് ജപ്പാന് പ്രധാനമന്ത്രി യോഷി ഹിഡെ സുഗ പറഞ്ഞു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് […]