കൊച്ചിയില്‍ ഫൊട്ടോഷൂട്ടിന് എത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ഒരാള്‍ അറസ്റ്റില്‍

കൊച്ചി: ഫൊട്ടോഷൂട്ടിന് എത്തിയ മലപ്പുറം സ്വദേശിയായ യുവതിക്ക് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍.

ആലപ്പുഴ സ്വദേശി സലിംകുമാറാണ് പിടിയിലായത്. മറ്റു പ്രതികളായ അജ്‌മല്‍, ഷമീര്‍, ക്രിസ്റ്റീന എന്നിവര്‍ പിടിയിലാകാനുണ്ട്.

എറണാകുളം കാക്കനാടുള്ള ലോഡ്ജിലാണ് യുവതി പീഡനത്തിന് ഇരയായാത്. ഫൊട്ടോഷൂട്ടിന് എത്തിയ യുവതിക്ക് പരിചയക്കാരനായ സലിംകുമാറാണ് ലോഡ്ജില്‍ താമസം ശരിയാക്കി നല്‍കിയത്. പിന്നീട് ലോഡ്ജ് ഉടമയായ യുവതിയുടെ ഒത്താശയോടെ അജ്‌മല്‍, ഷമീര്‍, സലിംകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ പീഡനം തുടര്‍ന്നുവെന്നു പരാതിയില്‍ പറയുന്നു.

യുവതിക്ക് മദ്യവും ലഹരിപദാര്‍ത്ഥം കലര്‍ത്തിയ ശീതളപാനീയവും നല്‍കി അര്‍ധമയക്കത്തിലാക്കിയായിരുന്നു പീഡനം. ബലാത്സംഗ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം അതുകാണിച്ചു ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിനിരയാക്കി. പിടികൂടാനുള്ള പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പീഡനം നടന്ന ലോഡ്ജിന്റെ രണ്ടു മുറികള്‍ പൊലീസ് സീല്‍ ചെയ്തു.

prp

Leave a Reply

*