രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു; കൂടുതല്‍ പേരുടെ ജനിതക ശ്രേണീകരണ ഫലം ഇന്ന്

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു; കൂടുതല്‍ പേരുടെ ജനിതക ശ്രേണീകരണ ഫലം ഇന്ന്

ന്യൂഡല്‍ഹി: രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു.ഡല്‍ഹി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആറു പേരുടെയും വിദേശത്തു നിന്ന് തെലങ്കാനയിലെത്തി കൊവിഡ് സ്ഥിരീകരിച്ച 12 പേരുടെയും ജനിതക ശ്രേണീകരണ പരിശോധനാഫലം ഇന്ന് വരും.

നിലവില്‍ 21 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ ഒരാള്‍ക്കും മഹാരാഷ്ട്രയില്‍ ഏഴു പേര്‍ക്കും ജയ്പൂരിലെ ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ക്കും ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.

ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച ജയ്പൂര്‍ അതീവ ജാഗ്രതയിലാണ്.സംസ്ഥാനത്തെ സാഹചര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കുകയാണ്.

ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തി കൊവിഡ് പോസിറ്റീവായ നാല് പേരുടെ പരിശോധനാഫലങ്ങളാണ് കേരളം കാത്തരിക്കുന്നത്. കൂടുതല്‍ സാമ്ബിളുകള്‍ ജനിതക ശ്രേണീകരണത്തിനായി ശേഖരിച്ചിട്ടുണ്ട്.

റഷ്യയില്‍ നിന്ന് മടങ്ങിയെത്തിയ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നവംബര്‍ 29ന് തിരുവനന്തപുരം വിമാനത്താവളം വഴിയാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. വിമാനത്താവളത്തിലെ പരിശോധനയില്‍ നെഗറ്റീവായിരുന്നു.

prp

Leave a Reply

*