എ.ടി.എം തട്ടിപ്പ്​: മൂന്ന്​ മണിക്കൂറിനിടെ 23 പേരില്‍ നിന്ന്​ തട്ടിയെടുത്തത്​ ലക്ഷങ്ങള്‍; ഉപയോക്​താക്കള്‍ കാര്‍ഡ്​ വിവരങ്ങള്‍ പങ്കുവെച്ചില്ല

മുംബൈ: നഗരത്തില്‍ മൂന്ന്​ മണിക്കൂറിനിടെ 23 പേരുടെ ബാങ്ക്​ അക്കൗണ്ടുകളില്‍ നിന്ന്​ തട്ടിയെടുത്തത്​ ലക്ഷങ്ങള്‍.

ഏകദേശം 2.24 ലക്ഷം രൂപയാണ്​ തട്ടിപ്പുകാര്‍ കൈക്കലാക്കിയത്​. ഗൊ​റേഗാണ്‍ വെസ്റ്റ്​ ബ്രാഞ്ചിലാണ്​ തട്ടിപ്പ്​ നടന്നത്​. നവംബര്‍ 27നാണ്​ ഇതുസംബന്ധിച്ച പരാതി ​പൊലീസിന്​ ലഭിച്ചത്​. ബെസ്റ്റ്​ ട്രെയിനിങ്​ സ്​കൂള്‍ അധ്യാപകനാണ്​ പരാതിയുമായി ആദ്യം രംഗത്തെത്തിയത്​.

നവംബര്‍ 11 മുതല്‍ 22 വരെയുള്ള കാലയളവില്‍ തട്ടിപ്പ്​ നടന്നുവെന്നായിരുന്നു അധ്യാപകന്‍റെ പരാതി. രാത്രി 7.30 മുതല്‍ 10.30 വരെയുള്ള സമയങ്ങളിലാണ്​ തട്ടിപ്പ്​ നടന്നത്​. ഉപഭോക്​താവ്​ എ.ടി.എം വിവരങ്ങള്‍ പങ്കുവെക്കാത്തതിനാല്‍ സ്​കിമ്മര്‍ ഡിവൈസ്​ ഉപയോഗിച്ച്‌​ എ.ടി.എം കൗണ്ടറില്‍ നിന്ന്​ വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ്​ നടന്നിരിക്കാമെന്നാണ്​ പൊലീസ്​ സംശയിക്കുന്നത്​.

ഇതുമായി ബന്ധപ്പെട്ട്​ ബാങ്കില്‍ പരാതിയുമായി പോയെങ്കിലും അവര്‍ അത്​ ഗൗരവമായി പരിഗണിച്ചില്ലെന്നും അധ്യാപകന്‍ വ്യക്​തമാക്കുന്നു. അധ്യാപകന്‍റെ പരാതിക്ക്​ പിന്നാലെ മറ്റ്​ നിരവധി പേരാണ്​ പണം നഷ്​ടപ്പെട്ടുവെന്ന്​ കാണിച്ച്‌​ പൊലീസിനെ സമീപിച്ചത്​. 2018ലും മുംബൈയില്‍ സമാനരീതിയിലുള്ള തട്ടിപ്പ്​ നടന്നിരുന്നു. 50 പേര്‍ക്കാണ്​ അന്ന്​ പണം നഷ്​ടമായത്​.

prp

Leave a Reply

*