ആപ്പ് വഴിയുള്ള മദ്യവില്‍പ്പന പാളി: ബെവ്ക്യൂആപ്പ് ഉപേക്ഷിച്ചേക്കും; മദ്യശാലകളില്‍ കൗണ്ടറുകള്‍ തുറക്കാന്‍ നീക്കം; അടിയന്തരയോഗം വിളിച്ച്‌ എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: കൊറോണ വ്യാപനത്തിനിടെ ബെവ്കോ ആപ്പിലൂടെയുള്ള മദ്യ വില്‍പ്പന വഴി സാമ്ബത്തിക നേട്ടം കൊയ്യാനുള്ള സര്‍ക്കാര്‍ ശ്രമം പാളി. ബെവ്ക്യൂ ആപ്പിലെ ഒടിപി (വണ്‍ ടൈം പാസ്വേഡ്) ലഭിക്കാത്തത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കാരണം മദ്യവില്‍പ്പന താറുമാറായി. ഇതോടെ അപ്പ് ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. ആപ്പ് ഉപേക്ഷിച്ച്‌ കൗണ്ടറുകള്‍ വഴി മദ്യം വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്. ഇതില്‍ അന്തിമ തീരുമാനം ഇന്നു തന്നെ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്നു രണ്ടിന് എക്‌സൈസ് മന്ത്രി അധികൃതരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിന് […]

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ അരി ഏറ്റെടുക്കാതെ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍; നിസഹകരണം തുടര്‍ന്ന് ഉദ്യോഗസ്ഥരും

കണ്ണൂര്‍: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് അനുവദിച്ച സൗജന്യ റേഷന്‍ വിഹിതം ഏറ്റെടുക്കാന്‍ തയാറാകാതെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. മെയ്, ജൂണ്‍ മാസങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ വക, ഒരാള്‍ക്ക് അഞ്ച് കിലോ വീതം അരി സൗജന്യമായി നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം രണ്ടു മാസത്തെ അരി വിഹിതം സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന് ദിവസങ്ങള്‍ക്കു മുമ്ബേ കൈമാറി. എന്നാല്‍, ഇടതു-വലതു മുന്നണികള്‍ […]

ശ്മശാനങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ല; ഡല്‍ഹിയില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു

ന്യൂഡല്‍ഹി: ഭൂരിഭാഗം ശ്മശാനങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായതോടെ ഡല്‍ഹിയില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു. മറ്റ് പോംവഴികളില്ലാതെ വിറകുപയോഗിച്ച മൃതദേഹങ്ങള്‍ കത്തിക്കാനൊരുങ്ങുകയാണ് അധികൃതര്‍. കോവിഡ് മൂലമോ കോവിഡെന്ന് സംശയമുള്ളവരുടെയോ മൃതദേഹങ്ങളാണ് മറ്റ് മാര്‍ഗങ്ങളില്ലാത്തതില്‍ വിറകുപയോഗിച്ച്‌ ദഹിപ്പിക്കാനൊരുങ്ങുന്നത്. രോഗം പകരുമെന്ന് ആശങ്കയുള്ളതിനാല്‍ നേരത്തേ കോവിഡ് രോഗികളുടെ മൃതദേഹം ദഹിപ്പിക്കാന്‍ അനുവദിച്ചിരുന്നില്ല. കംപ്രസ്ഡ് നാചുറല്‍ ഗ്യാസ് ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ആറ് ശ്മശാനങ്ങളില്‍ നാലെണ്ണം പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ രണ്ട് ശ്മശാനങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.

ന്യൂനമര്‍ദം ശക്​തിയാര്‍ജിച്ചു; സലാലയില്‍ നിന്ന്​ 200 കിലോമീറ്റര്‍ അകലെ

മ​സ്​​ക​ത്ത്​: അ​റ​ബി​ക്ക​ട​ലി​ല്‍ സൊ​ക്കോ​ത്ര ദ്വീ​പി​ന്​ സ​മീ​പം രൂ​പം കൊ​ണ്ട ന്യൂ​ന​മ​ര്‍​ദം ശ​ക്​​തി​യാ​ര്‍​ജി​ച്ച്‌​ തീ​വ്ര ന്യൂ​ന​മ​ര്‍​ദ​മാ​യി മാ​റി​യ​താ​യി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ പൊ​തു​അ​തോ​റി​റ്റി അ​റി​യി​ച്ചു. സ​ലാ​ല തീ​ര​ത്തു​നി​ന്ന്​ 200 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ്​ തീ​വ്ര ന്യൂ​ന​മ​ര്‍​ദ​ത്തി​​െന്‍റ സ്​​ഥാ​ന​മെ​ന്ന്​ വ്യാ​ഴാ​ഴ്​​ച പ​ു​റ​പ്പെ​ടു​വി​ച്ച മ​ു​ന്ന​റി​യി​പ്പ്​ സ​ന്ദേ​ശ​ത്തി​ല്‍ അ​തോ​റി​റ്റി അ​റി​യി​ച്ചു. കേ​ന്ദ്ര​ഭാ​ഗ​ത്തെ കാ​റ്റി​ന്​ മ​ണി​ക്കൂ​റി​ല്‍ 30 മു​ത​ല്‍ 45 കി​ലോ​മീ​റ്റ​ര്‍ വ​രെ​യാ​ണ്​ വേ​ഗ​ത. അ​ടു​ത്ത 48 മ​ണി​ക്കൂ​ര്‍ സ​മ​യം ദോ​ഫാ​ര്‍ തീ​ര​ത്തേ​ക്കാ​യി​രി​ക്കും തീ​വ്ര ന്യൂ​ന​മ​ര്‍​ദ​ത്തി​​െന്‍റ സ​ഞ്ചാ​ര ഗ​തി.

ആപ്പില്‍ ഗുരുതര വീഴ്ച; ബെവ്ക്യൂ വിഴി ബുക് ചെയ്ത മദ്യത്തിനായി ടോക്കണ്‍ നല്‍കിയത് ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ ഒന്നായ ബാര്‍ ഹോട്ടലില്‍

പാലക്കാട്: മദ്യത്തിനായി ടോക്കണ്‍ ലഭിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലൊന്നായ ബാര്‍ ഹോട്ടലില്‍ എത്തിയവര്‍ മടങ്ങിപ്പോയി. 10 പ്രവാസികള്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ എത്തിയവരാണ് നിരാശയോടെ മടങ്ങിയത്. ബെവ്‌കോയുടെ ആപ്പ് മുഖേന ബുക്ക് ചെയ്തവര്‍ക്കാണ് ക്വാറന്റൈന്‍ കേന്ദ്രമായ ഇന്ദ്രപ്രസ്ഥയുടെ ടോക്കണ്‍ ലഭിച്ചത്. ആപ്പ് ഉണ്ടാക്കിയതിലെ ഗുരുതരമായ വീഴ്ചയാണ് ഇതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മദ്യം വാങ്ങാനെത്തിയപ്പോഴാണ് ടോക്കണ്‍ ലഭിച്ചത് ക്വാറന്റൈന്‍ കേന്ദ്രമാണെന്ന് മനസിലായത്. ക്വാറന്റൈന്‍ കേന്ദ്രമായതിനാല്‍ മദ്യം വില്‍ക്കാന്‍ അനുമതിയില്ലെന്ന് വ്യക്തമാക്കിയതോടെ ആളുകള്‍ മടങ്ങിപ്പോവുകയും ചെയ്തു.

‘അതിര്‍ത്തി പ്രശ്നത്തില്‍ നരേന്ദ്ര മോദി അസ്വസ്ഥനാണ്’ ; മദ്ധ്യസ്ഥത വഹിക്കേണ്ടെന്ന് ഇന്ത്യ മറുപടി നല്‍കിയിട്ടും വീണ്ടും സന്നദ്ധത അറിയിച്ച്‌ ട്രംപ്

വാഷിംഗ്ടണ്‍: മദ്ധ്യസ്ഥത വഹിക്കേണ്ട എന്ന് ഇന്ത്യ തീര്‍ത്ത് പറഞ്ഞിട്ടും ട്രംപ് അടങ്ങുന്നില്ല. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നത്തില്‍ മദ്ധ്യസ്ഥത വഹിച്ചേ മതിയാകൂ എന്ന മനോഭാവവുമായി ട്രംപ് വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്. ആ വലിയ തര്‍ക്കത്തെ കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ പൊട്ടിത്തെറിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അസ്വസ്ഥനാണെന്നാണ് ട്രംപിന്റെ പുതിയ വെളിപ്പെടുത്തല്‍. ഇന്ത്യയും ചൈനയും തമ്മില്‍ വലിയ സംഘര്‍ഷമാണ് നടന്നു കൊണ്ടിരിക്കുന്നത്. 130 കോടിയിലധികം ജനസംഖ്യയുള്ള രണ്ടു രാജ്യങ്ങള്‍. ഇരുരാജ്യങ്ങള്‍ക്കും ശക്തമായ […]

മദ്യം ഉപയോഗിക്കുന്നതും കച്ചവടം ചെയ്യുന്നതും മൗലിക അവകാശമല്ല; നികുതി ചുമത്തി അതു നിയന്ത്രിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും ഡല്‍ഹി സര്‍ക്കാര്‍; നയം വ്യക്തമാക്കി കെജ്രിവാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: മദ്യം ഉപയോഗിക്കുന്നതും കച്ചവടം ചെയ്യുന്നതും മൗലിക അവകാശമല്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. നികുതി ചുമത്തി അതു നിയന്ത്രിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞു. മദ്യത്തിന് എഴുപതു ശതമാനം കൊറോണ നികുതി ചുമത്തിയതിന് എതിരായ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്. മദ്യത്തിന്റെ ഉപയോഗവും വ്യാപാരവും നിയന്ത്രിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിനുണ്ട്. അതു നികുതി ചുമത്തിയോ മറ്റേതെങ്കിലും പ്രത്യേക ഫീസ് ഏര്‍പ്പെടുത്തിയോ ആവാം. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അധിക തുക അത്തരത്തില്‍ ഒന്നാണ്- സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞു. മദ്യം ഉപയോഗിക്കാനോ […]

സി.പി.എമ്മിന്റെ ഭവന സന്ദര്‍ശനത്തിനുള്ള ലഘുലേഖ സര്‍ക്കാര്‍ ചെലവില്‍, ആരോപണവുമായി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഭവന സന്ദര്‍ശനത്തിനായി സി.പി.എം സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന ആരോപണവുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. സുഭിക്ഷം, ഭദ്ര, സുരക്ഷിതം എന്ന പേരില്‍ ലഖുലേകള്‍ അച്ചടിക്കാനായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പ്രവാസികളുടെ ക്വാറന്റീന്‍ ചെലവുകള്‍വഹിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ എന്തിനാണ് ഇത്തരം ധൂര്‍ത്തുകള്‍ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.രണ്ടരക്കോടി രൂപയാണ് ലഘുലേഖകള്‍ അച്ചടിക്കാനായി സര്‍ക്കാര്‍ ചെലവാക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി ആരോപിക്കുന്നു. അഞ്ചു വര്‍ഷം കൊണ്ട് ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ നാലു വര്‍ഷംകൊണ്ട് […]

അണക്കെട്ടുകളുടെ ജലനിരപ്പ് ക്രമീകരിക്കുന്നതില്‍ ഹൈക്കോടതി സര്‍ക്കാര്‍ വിശദീകരണം തേടി

എറണാകുളം: അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിനയച്ച കത്തിനെ തുടര്‍ന്നാണ് നടപടി. പല അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ് എന്ന് കത്തില്‍ പറയുന്നു. പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് ക്രമീകരിക്കണമെന്ന് ആവശ്യം. ഇത്തവണ മഴ കൂടുതല്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പ്രളയ സാധ്യത തള്ളിക്കളയാനാവില്ലെന്ന് ചൂണ്ടികാട്ടിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതായി മാധ്യമവാര്‍ത്തകളുണ്ട്. കൊവിഡ് 19 ന്റെ പാശ്ചാതലത്തില്‍ […]