‘അതിര്‍ത്തി പ്രശ്നത്തില്‍ നരേന്ദ്ര മോദി അസ്വസ്ഥനാണ്’ ; മദ്ധ്യസ്ഥത വഹിക്കേണ്ടെന്ന് ഇന്ത്യ മറുപടി നല്‍കിയിട്ടും വീണ്ടും സന്നദ്ധത അറിയിച്ച്‌ ട്രംപ്

വാഷിംഗ്ടണ്‍: മദ്ധ്യസ്ഥത വഹിക്കേണ്ട എന്ന് ഇന്ത്യ തീര്‍ത്ത് പറഞ്ഞിട്ടും ട്രംപ് അടങ്ങുന്നില്ല. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നത്തില്‍ മദ്ധ്യസ്ഥത വഹിച്ചേ മതിയാകൂ എന്ന മനോഭാവവുമായി ട്രംപ് വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്.

ആ വലിയ തര്‍ക്കത്തെ കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ പൊട്ടിത്തെറിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അസ്വസ്ഥനാണെന്നാണ് ട്രംപിന്റെ പുതിയ വെളിപ്പെടുത്തല്‍.

ഇന്ത്യയും ചൈനയും തമ്മില്‍ വലിയ സംഘര്‍ഷമാണ് നടന്നു കൊണ്ടിരിക്കുന്നത്. 130 കോടിയിലധികം ജനസംഖ്യയുള്ള രണ്ടു രാജ്യങ്ങള്‍. ഇരുരാജ്യങ്ങള്‍ക്കും ശക്തമായ സൈനികശേഷിയുണ്ട്. ഇന്ത്യ അസ്വസ്ഥമാണ്, അതേപോലെ ചൈനയും. ഞാന്‍ പ്രധാനമന്ത്രി മോദിയോട് സംസാരിച്ചിരുന്നു. ഇപ്പോള്‍ ചൈനയുമായി നടക്കുന്ന കാര്യത്തില്‍ അസ്വസ്ഥനാണ് അദ്ദേഹം-ട്രംപ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഇന്ത്യയും ചൈനയുമായുള്ള പ്രശ്നത്തില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. ചൈനയുമായി സൈനിക, നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും. സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണ് നീക്കമെന്നും യു.എസ് ഇടപെടേണ്ടെന്നുമാണ് ഇന്ത്യ മറുപടി നല്‍കിയത്.

prp

Leave a Reply

*