ക്രിക്കറ്റ് താരം ബെന്‍ സ്റ്റോക്സിനെ വെല്ലുവിളിച്ച്‌ മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്

കൊച്ചി: കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ ധോണിയുടെ ഇഴഞ്ഞു പോകുന്ന പ്രകടനത്തെ കുറിച്ച്‌ ബെന്‍ സ്റ്റോക്സ് എഴുതിയ പുസ്തകം ‘ഓണ്‍ ഫയറി’ലെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മലയാളി താരം ശ്രീശാന്ത് രംഗത്ത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയ ധോണിയില്‍ വലിയ സ്കോര്‍ പിന്തുടരുമ്ബോഴുള്ള ആവേശമോ വിജയതൃഷ്ണയോ ഇല്ലായിരുന്നുവെന്ന് സ്റ്റോക്സ് എഴുതിയിരുന്നു. ഇതിനാണ് ശ്രീശാന്ത് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇനിയൊരിക്കല്‍ കൂടി ധോണിക്കെതിരെ താങ്കള്‍ക്ക് പന്തെറിയേണ്ടിവരരുതേ എന്നാണ് ഇപ്പോഴത്തെ എന്റെ പ്രാര്‍ത്ഥന.അങ്ങനെ സംഭവിച്ചാല്‍ ധോണി നിങ്ങളുടെ കരിയര്‍ […]

കേന്ദ്രത്തിന്‌ വീഴ്ച സംഭവിച്ചിട്ടുണ്ടാകാം, എന്നാല്‍ പ്രതിപക്ഷം എന്താണ് ചെയ്തത് ? ഷാ

ന്യൂഡല്‍ഹി: കോവിഡ് വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിലോ,കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധിയും കൈകാര്യം ചെയ്യുന്നതിലോ സര്‍ക്കാരിന് പാളിച്ച സംഭവിച്ചിട്ടുണ്ടാകാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാല്‍, പ്രതിപക്ഷം എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ഒഡീഷയിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞങ്ങളുടെ ഭാഗത്ത് വീഴ്ചകള്‍ സംഭവിച്ചിരിക്കാം.പക്ഷേ ഞങ്ങളുടെ പ്രതിബദ്ധത വ്യക്തമായിരുന്നു. ഞങ്ങള്‍ക്ക് തെറ്റ് പറ്റിയിരിക്കാം, ചിലപ്പോള്‍ ചെയ്തത് കുറഞ്ഞുപോയിരിക്കാം. ഞങ്ങള്‍ക്ക് ചിലത് ചെയ്യാന്‍ കഴിഞ്ഞിട്ടുമുണ്ടാകില്ല. എന്നാല്‍ നിങ്ങള്‍ എന്താണ് ചെയ്തത്?’- അമിത് ഷാ പ്രതിപക്ഷത്തോട് ചോദിച്ചു. […]

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ റോഡ് നിര്‍മാണവുമായി മുന്നോട്ട് തന്നെ; സൈന്യത്തേയും,യുദ്ധോപകരണങ്ങളും മറ്റും ചൈന പിന്‍വലിക്കണമെന്ന ഉപാധിയില്‍ മാറ്റമില്ല

ലഡാക്ക് : അതിര്‍ത്തിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യ മുന്നോട്ട്; ലഡാക്കിലെ ഇന്ത്യ- ചൈന അതിര്‍ത്തിക്ക് സമീപത്തായി ബോര്‍ഡര്‍ ഓര്‍ഗനൈസേഷനാണ് റോഡ് നിര്‍മിക്കുന്നത്. പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത്. ചൈനീസ് സൈന്യത്തിന്റെ പ്രകോപനങ്ങളെ തുടര്‍ന്ന് ഇന്ത്യ- ചൈന ഉന്നതതല പ്രതിനിധികള്‍ ചര്‍ച്ച നടത്തി വരികയാണ്. കിഴക്കന്‍ ലഡാക്കില്‍, ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് രണ്ട് റോഡുകളാണ് ഇന്ത്യ നിര്‍മിക്കുന്നത്. ഒന്നാമത്തേത് തന്ത്രപ്രധാനമായ ഡര്‍ബുക്ക്- ഷിയോക്ക് മുഖേന ദൗലത് ബേഗ് ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റത്തുള്ള ഔട്ട്‌പോസ്റ്റായ ദൗലത്‌ബേഗ് ഓള്‍ഡിയിലേക്ക്. ലോകത്തിലെ […]

ഓണ്‍ലൈന്‍ പഠനം; സൗകര്യങ്ങളില്ലാത്തവര്‍ക്ക് സഹായം തേടാം

കോട്ടയം: ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലാത്തവര്‍ക്ക് സഹായത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഓഫിസുകളില്‍ ബന്ധപ്പെടാം. ഫോണ്‍ നമ്ബരുകള്‍ ചുവടെ: ജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍ കോട്ടയം- 0481 2566750,9495392352, 9947614076, 9947747579 കടുത്തുരുത്തി – 04829 283511 ,9744649644, 7034545657 കാഞ്ഞിരപ്പള്ളി – 0482 8221357,8547031360 ,9188824649 പാലാ- 04822 216599, 9656285079, 9747774831 ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍ ഏറ്റുമാനൂര്‍ – 0481 2537301, 8157032946, 8078189589, 8606582761 കൊഴുവനാല്‍ – […]

അ‍ഞ്ജുവിന്റെ ആത്മഹത്യ ; സിസിടിവി ദൃശ്യങ്ങളുമായി കോളജ് അധികൃതര്‍

കോട്ടയം: പരീക്ഷയെഴുതാന്‍ പോയി കാണാതായി മീനച്ചിലാറ്റില്‍നിന്നു മരിച്ചനിലയില്‍ കണ്ടെത്തിയ അഞ്ജു പി.ഷാജി കോപ്പിയടിക്കാന്‍ ശ്രമിച്ചെന്നു കോളജ് അധികൃതരുടെ വിശദീകരണം. ഹാള്‍ ടിക്കറ്റില്‍ പിന്നില്‍ പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടു വന്നുവെന്നാണ് കോളജ് അധികൃതര്‍ പറഞ്ഞത്. ഹാള്‍ ടിക്കറ്റും സിസിടിവി ദൃശ്യങ്ങളും കോളജ് അധികൃതര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. പ്രിന്‍സിപ്പലിനെ കാണാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ജു കണ്ടില്ല. വിദ്യാര്‍ഥിനി മൂന്നു പേജാണ് പരീക്ഷ എഴുതിയത്. കുട്ടിയോട് കയര്‍ത്തു സംസാരിച്ചെന്ന ആരോപണം ശരിയല്ല. പൊലീസിനു രേഖകള്‍ കൈമാറിയെന്നും ബിവിഎം കോളജ് അധികൃതര്‍ വ്യക്തമാക്കി. തിങ്കളാഴ്ച […]

സ്വകാര്യ ബസ് ഉടമകളെ സര്‍ക്കാര്‍ കുഴിയില്‍ ചാടിച്ചു: കണ്ണൂരില്‍ പൊതുഗതാഗതം താറുമാറായി

കണ്ണൂര്‍: ( 06.06.2020) സ്വകാര്യ ബസ് ഉടമകളെ കുഴിയില്‍ ചാടിച്ച്‌ സര്‍ക്കാര്‍ പാലം വലിച്ചു. നിരക്ക് വര്‍ധിപ്പിക്കാമെന്ന ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് കോവിഡ് പ്രതിസന്ധി അതിജീവിച്ച്‌ നിരത്തിലിറങ്ങിയ സ്വകാര്യ ബസുകള്‍ക്കു മുമ്ബില്‍ ഒടുവില്‍ സര്‍ക്കാര്‍ വാതില്‍ കൊട്ടിയടക്കുകയായിരുന്നു. സംസ്ഥാനത്ത് പതിനായിരത്തിലേറെപ്പേര്‍ ഉപജീവന മാര്‍ഗം കണ്ടെത്തുന്ന തൊഴില്‍ മേഖലയാണിത്. എന്നാല്‍ പൊതുവെ പ്രതിസന്ധിയില്‍ മുമ്ബോട്ടു പോവുകയായിരുന്ന സ്വകാര്യ ബസ് ഉടമകള്‍ കഴിഞ്ഞ ഏപ്രിലില്‍ ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രിലില്‍ ബസ് സമരം പ്രഖ്യാപിച്ചരുന്നുവെങ്കിലും വിവിധ പരീക്ഷകള്‍ നടക്കുന്നതിനാല്‍ ഗതാഗത […]

അറബിക്കടലില്‍ 48 മണിക്കൂറില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ന്യൂ ഡല്‍ഹി: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരത്തിനടുത്തായി അടുത്ത 48 മണിക്കൂറില്‍ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇത് ശക്തമായ കാറ്റിനും മഴയ്ക്കും കടലാക്രമണത്തിനും കാരണമായേക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരള തീരങ്ങളില്‍ മല്‍സ്യബന്ധനം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച കേരളത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കനത്ത മഴയാണ് ലഭിച്ചത്. യമന്‍-ഒമാന്‍ തീരത്തോട് അടുത്ത് രൂപം കൊണ്ട ശക്തമായ ന്യൂനമര്‍ദം ഏറ്റവുമൊടുവില്‍ […]

തീവ്ര ന്യൂനമര്‍ദം ശക്​തിയാര്‍ജിക്കാന്‍ സാധ്യത; ദോഫാറില്‍ മഴ തുടരുന്നു

മസ്​കത്ത്​: ദോഫാര്‍ ഗവര്‍ണറേറ്റി​​െന്‍റ തീരപ്രദേശങ്ങളില്‍ സ്​ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദം വരുന്ന മണിക്കൂറുകളില്‍ ശക്​തി പ്രാപിച്ച്‌​ അതി തീവ്ര ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്ന്​ സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി ഏറ്റവും ഒടുവില്‍ പുറത്തുവിട്ട മുന്നറിയിപ്പ്​ സന്ദേശത്തില്‍ അറിയിച്ചു. നിലവില്‍ കാറ്റി​​െന്‍റ വേഗത മണിക്കൂറില്‍ 30 മുതല്‍ 45 കിലോമീറ്റര്‍ വരെയാണ്​. അടുത്ത 24 മണിക്കൂറിനുള്ളില്‍ നൂറ്​ മുതല്‍ 200 മില്ലീമീറ്റര്‍ വരെ പെയ്യാനാണ്​ സാധ്യത. ശക്​തമായ കാറ്റും ഉണ്ടാകും. മഴയില്‍ താഴ്​ന്ന…

നിരവധി പേരെ കൊലപ്പെടുത്തിയ റിപ്പര്‍ സേവ്യറിന് ജീവപര്യന്തം തടവ്

കൊച്ചി | ഒമ്ബത് പേരെ കൊലപ്പെടുത്തിയ റിപ്പര്‍ സേവ്യറിന് ജീവപര്യന്തം തടവും പിഴയും. ഒപ്പം ഉറങ്ങിക്കിടന്ന സുഹൃത്തിനെ തലക്കടിച്ച്‌ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സമാനമായ എട്ട് കേസുകളില്‍ തെളിവില്ലെന്ന് കണ്ട് വിട്ടയച്ച ഇയാള്‍ ഒമ്ബതാമത്തെ കേസിലാണ് ശിക്ഷിക്കപ്പെടുന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് തേവര സ്വദേശിയായ പണിക്കര്‍ കുഞ്ഞുമോന്‍ എന്ന റിപ്പര്‍ സേവ്യറിനെ ശിക്ഷിച്ചത്. 2016 മാര്‍ച്ച്‌ 9ന് സുഹൃത്ത് ഉണ്ണികൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. തന്നെ ആക്രമിച്ചത് സേവ്യറാണെന്ന് ചികിത്സയിലിരിക്കെ ഉണ്ണികൃഷ്ണന്‍ അടുത്ത ബന്ധുവിനോട് പറഞ്ഞിരുന്നു. […]

ഇടുക്കി ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്; തെക്കന്‍ കേരളത്തില്‍ മഴ തുടരുന്നു

തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഇന്നും നാളെയും ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കാലം എത്തിയ ശേഷം ആദ്യമായാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതല്‍ 204.5 mm വരെ മഴ) ആയ മഴയ്‌ക്കാണ് സാധ്യത. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. ഉരുള്‍പൊട്ടല്‍/ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെടുകയും ചെയ്യ്ത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് […]