സം​സ്ഥാ​ന​ത്ത് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെട്ടേക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ട്ടേക്കുമെന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും സം​സ്ഥാ​ന​ത്തെ ആ​റു ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പുണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചു. ദു​ര്‍​ബ​ല​മാ​യി തു​ട​രു​ന്ന കാ​ല​വ​ര്‍​ഷം ചൊവ്വാഴ്ച സ​ജീ​വ​മാ​കാ​നാ​ണ് സാ​ധ്യ​തയെന്നാണ് പ്രവചനം. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് കാ​ര്യ​മാ​യ തോ​തി​ല്‍ മ​ഴ പെ​യ്ത​ത്. യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 24 […]

അറബിക്കടലില്‍ 48 മണിക്കൂറില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ന്യൂ ഡല്‍ഹി: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരത്തിനടുത്തായി അടുത്ത 48 മണിക്കൂറില്‍ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇത് ശക്തമായ കാറ്റിനും മഴയ്ക്കും കടലാക്രമണത്തിനും കാരണമായേക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരള തീരങ്ങളില്‍ മല്‍സ്യബന്ധനം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച കേരളത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കനത്ത മഴയാണ് ലഭിച്ചത്. യമന്‍-ഒമാന്‍ തീരത്തോട് അടുത്ത് രൂപം കൊണ്ട ശക്തമായ ന്യൂനമര്‍ദം ഏറ്റവുമൊടുവില്‍ […]

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാദ്ധ്യതയെന്ന് റിപ്പോര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകള്‍ക്ക് പുറമേ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് ആയിരിക്കും. വേനല്‍മഴയോടനുബന്ധിച്ച്‌ ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ച് ദിവസവും തുടരാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും കേരള […]

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ താപനില ഉയരുമെന്നാണ് പ്രവചനം . ഈ ജില്ലകളില്‍ സാധാരണ ദിനാന്തരീക്ഷ താപനിലയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടിയേക്കാം .അതേസമയം ,കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. വടക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു .

അന്തരീക്ഷോഷ്മാവ് കൂടിയ പ്രദേശങ്ങളില്‍ കൊറോണ വൈറസിന്റെ വ്യാപനം കുറയുന്നു; രോഗവ്യാപനത്തിനുള്ള കാരണം കാലാവസ്ഥാ മോഡലങ്ങിലൂടെ പ്രവചിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍

വാഷിംങ്ടണ്‍: ( 18.03.2020) കൊറേണ വൈറസ് വ്യാപിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത പ്രത്യേക കാലവസ്ഥയുള്ള സ്ഥലങ്ങളിലാണെന്ന് ശാസ്ത്രജ്ഞര്‍. ഭൂമധ്യരേഖയ്ക്കു മുകളില്‍ 30മുതല്‍ 50വരെ ഡിഗ്രിയിലുള്ള അക്ഷാംശപ്രദേശങ്ങളില്‍, അന്തരീക്ഷോഷ്മാവ് അഞ്ചുമുതല്‍ 11വരെ ഡിഗ്രിയും ഈര്‍പ്പം 47മുതല്‍ 79വരെ ശതമാനവുമുള്ള സ്ഥലങ്ങളിലാവും കോവിഡിന്റെ താണ്ഡവമുണ്ടാവുകയെന്നാണ് ഇവര്‍ പറയുന്നത്. യു എസിലെ മെറിലാന്‍ഡ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്റെ ഭാഗമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോജി (ഐ.എച്ച്‌.വി.), ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക് എന്നിവയിലെ ശാസ്ത്രജ്ഞരുടേതാണ് ഈ പ്രവചനം. കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ […]

അഞ്ച്​ ചുഴലി; അറബിക്കടല്‍ ഭീകരരൂപിയാകുന്നു

തൃ​ശൂ​ര്‍: ‘അ​റ​ബി​ക്ക​ട​ലൊ​രു മ​ണ​വാ​ട്ടി’ എ​ന്ന സ​ങ്ക​ല്‍​പ​ത്തെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മി​ഥ്യ​യാ​ക്കു​ന്നു. ചു​ഴ​ലി​ക്കാ​റ്റി​​െന്‍റ സ്ഥി​രം പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നെ പി​ന്നി​ലാ​ക്കി അ​റ​ബി​ക്ക​ട​ല്‍ ഭീ​ക​ര​രൂ​പം കൊ​ള്ളു​ക​യാ​ണ്. ച​രി​​ത്രം കു​റി​ച്ച്‌​ അ​ഞ്ച്​ ചു​ഴ​ലി​ക്കാ​റ്റു​ക​ളാ​ണ്​ ഇ​ത്ത​വ​ണ മ​ല​യാ​ളി​ക​ളു​ടെ ഗൃ​ഹാ​തു​ര​ത്വ​മാ​യ ഈ ​സ​മു​ദ്ര​ത്തി​ല്‍ ഉ​ണ്ടാ​യ​ത്. 107 വ​ര്‍​ഷം മു​മ്ബ്, 1912ലാ​ണ്​ അ​റ​ബി​ക്ക​ട​ലി​ല്‍ അ​ഞ്ച്​ ചു​ഴ​ലി​ക്കാ​റ്റ്​ ഉ​ണ്ടാ​യ​ത്. നേ​ര​േ​ത്ത, ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍​നി​ന്ന്​ ഉ​ദ്​​ഭ​വി​ക്കു​ന്ന ചു​ഴ​ലി​ക്കാ​റ്റ്​​ അ​റ​ബി​ക്ക​ട​ലി​ല്‍ എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു പ​തി​വ്. അ​തി​ന്​ വി​പ​രീ​ത​മാ​യി ഇ​ക്കു​റി അ​ഞ്ച്​ ചു​ഴ​ലി​ക്കാ​റ്റും ഉ​ദ്​​ഭ​വി​ച്ച​ത്​ അ​റ​ബി​ക്ക​ട​ലി​ല്‍ ത​ന്നെ. ഇ​ക്കു​റി​യു​ണ്ടാ​യ എ​ട്ട്​ ചു​ഴ​ലി​ക്കാ​റ്റു​ക​ളി​ല്‍ പ​ബൂ​ക്ക്, ഫോ​നി, […]

അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ആശുപത്രികളില്‍ പൂന്തോട്ടം

പാലക്കാട്: വര്‍ധിച്ചുകൊണ്ടിരിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന് അറുതി വരുത്താന്‍ പുതിയ കൂട്ടായ്മ. ആശുപത്രികളില്‍ പൂന്തോട്ടം, പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം എന്നിവയൊരുക്കും. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ എന്‍വയോണ്‍മെന്റ് ഹെല്‍ത്ത് സെല്‍ പ്രവര്‍ത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായാണിത്. ആരോഗ്യവകുപ്പിന്റെ സ്ഥാപനങ്ങളിലെല്ലാം ഹരിതപെരുമാറ്റച്ചട്ടവും നടപ്പാക്കാന്‍ ലക്ഷ്യമിടുന്നുണ്ട് . പുതിയ പ്രവര്‍ത്തനങ്ങള്‍ രോഗികള്‍ക്ക് ആശ്വാസകരമായേക്കാം. courtsey content – news online