സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യത


തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ താപനില ഉയരുമെന്നാണ് പ്രവചനം .

ഈ ജില്ലകളില്‍ സാധാരണ ദിനാന്തരീക്ഷ താപനിലയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടിയേക്കാം .അതേസമയം ,കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. വടക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു .

prp

Leave a Reply

*