തമിഴകത്തിന്റെ പ്രിയ താരമാണ് ധനുഷ്. ചെയ്യുന്നതെല്ലാം വേറിട്ട കഥാപാത്രങ്ങള്‍ ആയതിനാല്‍ ധനുഷിന്റെ സിനിമകള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. ധനുഷ് വീണ്ടും സംവിധായകനാകുന്നു എന്ന വാര്‍ത്തയാണ് തമിഴകത്ത് നിന്നു വരുന്നത്. ധനുഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് നാന്‍ രുദ്രന്‍ എന്നാണ് പേര് നിശ്ചയിച്ചിട്ടുള്ളത്. സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നാഗാര്‍ജുനയും എസ് ജെ സൂര്യയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുക. അദിതി റാവു ഹൈദരിയായിരിക്കും നായിക. ലോക്ക് ഡൗണിനുശേഷം താന്‍ നായകനായി അഭിനയിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് […]
Category: kerala
കാഷ്മീരില്‍ പാക് ഷെല്ലാക്രമണം; സൈനികന് വീരമൃത്യു
ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു. പ്രദേശവാസിക്ക് പരിക്ക്. ജമ്മുകാഷ്മീരിലെ രജൗറി, പൂഞ്ച് ജില്ലകളില്‍ ഉള്‍പ്പെടുന്ന തര്കുന്ദി സെക്ടറിലെ നിയന്ത്രണരേഖയിലാണ് പാക് സൈന്യം ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സൈനികനാണ് മരിച്ചത്. ഇന്ത്യന്‍ സേന തിരിച്ചടിച്ചുവെന്നും പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജധാനി സ്വദേശിയായ നയമത്തുള്ള(35)യ്ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇരുവിഭാഗങ്ങളും ഏറ്റുമുട്ടല്‍ തുടരുകയാണ്.
മാസ്‌ക് ധരിക്കാതെ പൊതു നിരത്തുകളില്‍ യാത്ര ചെയ്തു: കാസര്‍കോട് 153 പേര്‍ക്കെതിരെ കേസെടുത്തു
കാസര്‍കോട്: ജില്ലയില്‍ മാസ്‌ക് ധരിക്കാത്ത 165 പേര്‍ക്കെതിരെ ജൂണ്‍ ഒന്‍പതിന് കേസെടുത്തു. ഇതോടെ ജില്ലയില്‍ ഇതുവരെ മാസ്‌ക് ധരിക്കാത്തതിന് കേസ് എടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 5487 ആയി. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2608 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3278 പേരെ അറസ്റ്റ് ചെയ്തു. 1124 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ഇന്നലെ ജില്ലയില്‍ 6 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം 1, കാസര്‍കോട് 2, ആദുര്‍ […]
വംശീയ വിരുദ്ധ പ്രക്ഷോഭം; അമേരിക്കയില്‍ കൊളംബസ് പ്രതിമയുടെ തല വെട്ടിമാറ്റി
ബോസ്റ്റണ്‍: അമേരിക്കയില്‍ വംശീയ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇറ്റാലിയന്‍ കടല്‍ സഞ്ചാരി ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമകള്‍ക്കു നേരെ ആക്രമണം. ബോസ്റ്റണില്‍ കൊളംബസിന്റെ പ്രതിമയുടെ തല വെട്ടിമാറ്റി. നഗരത്തിന്റെ ഹൃദയഭാഗത്ത് ഉണ്ടായിരുന്ന പ്രതിമയാണ് തകര്‍ത്തത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണമെന്നാണ് കരുതുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. ആക്രമണവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മയാമിയിലും വെര്‍ജീനിയയിലെ റിച്ച്മൗണ്ടിലും കൊളംബസ് പ്രതിമകള്‍ക്കു നേരെ സമാനമായ ആക്രമണം നടന്നിരുന്നു. മയാമിയില്‍ പ്രതിമ തകര്‍ത്തപ്പോള്‍ റിച്ച്മൗണ്ടില്‍ പ്രതിമ വലിച്ചിഴച്ച് തടാകത്തില്‍ എറിഞ്ഞു. ഫ്ലോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് […]
ചൈനയുടെ കളികള്‍ പാംഗോങ് ട്‌സോ മലനിരയ്ക്ക് വേണ്ടി, അപകടം മനസിലാക്കിയ ഇന്ത്യ ചൈനീസ് നീക്കം മുളയിലേ നുള്ളി
ലഡാക്ക്: അതിര്‍ത്തിയില്‍ യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിക്കുന്ന ചൈനയുടെ ലക്ഷ്യം പാംഗോങ് ട്‌സോ മലനിരകളുടെ മേധാവിത്വമാണ്. ഭൂമി ശാസ്ത്രപരമായി തന്ത്രപ്രധാന മേഖലയിലുള്ള ഈ പ്രദേശം പിടിച്ചെടുക്കുന്നതോടെ ഇന്ത്യയുടെ സുരക്ഷാ ശേഷിയുടെ ഒരു പടി മുകളില്‍ നില്‍ക്കാമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇത്തരം തന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് ശക്തമായ പ്രതിരോധം ഉയര്‍ത്തുകയാണ് രാജ്യം. നയതന്ത്ര പരമായി ഇടപെടുകയും ആവശ്യമെങ്കില്‍ സേനയുടെ ഇടപെടലും ശക്തമാക്കാനാണ് നീക്കം. രാജ്യത്തിന്റെ ആത്മാഭിമാനത്തെ അടിയറ വെച്ചുള്ള ഒരു വിട്ടുവീഴ്ചയും ചൈനയോട് കാട്ടേണ്ടെന്നാണ് അഭിപ്രായം ഉയരുന്നത്. പാംഗോങ് […]
ക്ഷേത്രങ്ങള്‍ തുറന്നപ്പോള്‍ തുറക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു മുന്നണി രംഗത്ത് വന്നിരിക്കുകയാണ്;ആരുടേയും സംരക്ഷണം ഈ സംഘടനയെ ഏല്‍പ്പിച്ചിട്ടില്ല; നാലമ്ബലത്തിനകത്ത് കൊറോണയാണോ?
കോഴിക്കോട്: ആരാധനാലയങ്ങള്‍ തുറക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് എംപി കെ മുരളീധരന്‍. ആരാധനാലയങ്ങള്‍ തുറക്കണം എന്ന് എല്ലാ മത സംഘടനകളും ആവശ്യപ്പെട്ടതായിരുന്നുവെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ ക്ഷേത്രങ്ങള്‍ തുറന്നപ്പോള്‍ തുറക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു മുന്നണി രംഗത്ത് വന്നിരിക്കുകയാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ആരുടേയും സംരക്ഷണം ഈ സംഘടനയെ ഏല്‍പ്പിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. നാലമ്ബലത്തിനകത്ത് കൊറോണയാണോ? എന്താണ് അതിനകത്ത് കടന്നാലെന്നാണ് മുരളീധന്‍റെ ചോദ്യം. ദര്‍ശനം നടത്തുമ്ബോള്‍ ശരിയായി നടത്തണമെന്നും പ്രസാദം സ്വീകരിക്കണമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. ആചാരമനുസരിച്ച് തൊഴുകുവാന്‍ കഴിയണം. അല്ലാതെയുള്ള പ്രോട്ടോക്കോള്‍ ആവരുതെന്ന് പറഞ്ഞ […]
മാനവികതച്ചിറകേറി 175 ഇന്ത്യക്കാര്‍ മംഗളൂരുവില്‍ വിമാനമിറങ്ങി
മംഗളൂരു: (www.kasargodvartha.com 1.06.2020) ബുധനാഴ്ച വൈകുന്നേരം സൗദി സമയം 5.40ന് ദമാം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 175 ഇന്ത്യക്കാരുമായി പറന്ന ഗള്‍ഫ് എയര്‍ ചാര്‍ട്ടേഡ് വിമാനം വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 1.15ന് മംഗളൂറു രാജ്യാന്തര വിമാനത്താവളത്തില്‍ മുത്തമിട്ടു. സൗദിയില്‍ കുടുങ്ങിയ അടിയന്തിര മടക്കം ആവശ്യമുള്ളവര്‍ക്കായി അല്‍-ഖോബാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാഖ്‌കോ (SAQCO) നിര്‍മ്മാണ കമ്ബനി ഡയറക്ടര്‍മാരും ഉള്ളാള്‍ സ്വദേശികളുമായ അല്‍ത്താഫ് ഉള്ളാള്‍, ബഷീര്‍ സാഗര്‍ എന്നിവര്‍ ചാര്‍ട്ടര്‍ ചെയ്തതാണ് വിമാനം. സ്ഥാപനം അധികൃതരോ ജീവനക്കാരോ ഇടംപിടിക്കാത്ത വിമാനത്തില്‍ […]
മഴ ശക്തമാകും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാകും. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. തെക്കന്‍ കേരളത്തില്‍ മഴ കുറവായിരിക്കുമെന്നും വടക്കന്‍ കേരളത്തിലും, മധ്യകേരളത്തിലുമാണ് ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ട് തുടരും. […]
ഡിസൈനില്‍ നല്ല മാറ്റം!; ഓപ്പോ റെനോ 4 പ്രോ, റെനോ 4 പ്രീമിയം ഫോണുകള്‍ വിപണിയില്‍
റെനോ 4 പ്രോ, റെനോ 4 എന്നിങ്ങനെ രണ്ടു പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ ഓപ്പോ രാജ്യാന്തര വിപണിയില്‍ പുറത്തിറക്കി. സ്‌നാപ്ഡ്രാഗണ്‍ 765 ജി സോക്കാണ് ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രവര്‍ത്തിപ്പിച്ചിരിക്കുന്നത്. കൂടാതെ 5ജി കണക്റ്റിവിറ്റിയുമുണ്ട്. ഡിസൈനില്‍ നല്ല മാറ്റം ഈ ഫോണുകളില്‍ കാണാം. റെനോ 4 സീരീസ് സവിശേഷതകളുള്ള പുതിയ ക്യാമറ മൊഡ്യൂളാണ് പുതിയ ഫോണുകളുടെ ഡിസൈന്‍ മാറ്റത്തിന് കാരണം. റെനോ 4 പ്രോയില്‍ 6.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി + അമോലെഡ് ഡിസ്‌പ്ലേ 90 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റ് എന്നിവ […]
കോഴിക്കോേട്ടക്കില്ല, ബ്ലാസ്റ്റേഴ്സിെന്റ തട്ടകം കൊച്ചിതന്നെ
കോഴിക്കോട് : അഭ്യഹങ്ങള്‍ക്ക് പരിസമാപ്തി. കേരള ബ്ലാസ്‌റ്റേഴ്‌സ് ഹോം ഗ്രൗണ്ട് കൊച്ചിയില്‍ തന്നെ തുടരും. ബ്ലാസ്റ്റേഴ്സിെന്റ ഹോം ഗ്രൗണ്ട് കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് മാറുന്നതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ക്ലബ്ബ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് ബ്ലാസ്റ്റേഴ്സ് പ്രതിനിധികളുമായി കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും എ പ്രദീപ് കുമാര്‍ എം.എല്‍.എയും ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ലബിെന്റ പ്രതികരണം. ബ്ലാസ്റ്റേഴ്സ് ഉടന്‍ ഇവിടെ കളിക്കില്ലെന്ന് കോഴിക്കോട്…