വം​ശീ​യ വി​രു​ദ്ധ പ്ര​ക്ഷോ​ഭം; അ​മേ​രി​ക്ക​യി​ല്‍ കൊ​ളം​ബ​സ് പ്ര​തി​മ​യു​ടെ ത​ല വെ​ട്ടി​മാ​റ്റി

ബോ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ല്‍ വം​ശീ​യ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​റ്റാ​ലി​യ​ന്‍ ക​ട​ല്‍ സ​ഞ്ചാ​രി ക്രി​സ്റ്റ​ഫ​ര്‍ കൊ​ളം​ബ​സി​ന്‍റെ പ്ര​തി​മ​ക​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണം. ബോ​സ്റ്റ​ണി​ല്‍ കൊ​ളം​ബ​സി​ന്‍റെ പ്ര​തി​മ​യു​ടെ ത​ല വെ​ട്ടി​മാ​റ്റി. ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്ന പ്ര​തി​മ​യാ​ണ് ത​ക​ര്‍​ത്ത​ത്.

ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

മ​യാ​മി​യി​ലും വെ​ര്‍​ജീ​നി​യ​യി​ലെ റി​ച്ച്‌മൗ​ണ്ടി​ലും കൊ​ളം​ബ​സ് പ്ര​തി​മ​ക​ള്‍​ക്കു നേ​രെ സ​മാ​ന​മാ​യ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. മ​യാ​മി​യി​ല്‍ പ്ര​തി​മ ത​ക​ര്‍​ത്ത​പ്പോ​ള്‍ റി​ച്ച്‌മൗ​ണ്ടി​ല്‍ പ്ര​തി​മ വ​ലി​ച്ചി​ഴ​ച്ച്‌ ത​ടാ​ക​ത്തി​ല്‍ എ​റി​ഞ്ഞു.

ഫ്ലോ​യി​ഡി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വം​ശീ​യ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ​യാ​ണ് കൊ​ളം​ബ​സ് പ്ര​തി​മ​ക​ള്‍​ക്കു നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. കോ​ള​നി​സ്ഥാ​പ​ക​രെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ശി​ല്പ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ ആ​ഹ്വാ​നം ചെ​യ്താ​ണ് ആ​ക്ര​മ​ണം.

prp

Leave a Reply

*