മാനവികതച്ചിറകേറി 175 ഇന്ത്യക്കാര്‍ മംഗളൂരുവില്‍ വിമാനമിറങ്ങി

മംഗളൂരു: (www.kasargodvartha.com 1.06.2020) ബുധനാഴ്ച വൈകുന്നേരം സൗദി സമയം 5.40ന് ദമാം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 175 ഇന്ത്യക്കാരുമായി പറന്ന ഗള്‍ഫ് എയര്‍ ചാര്‍ട്ടേഡ് വിമാനം വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 1.15ന് മംഗളൂറു രാജ്യാന്തര വിമാനത്താവളത്തില്‍ മുത്തമിട്ടു. സൗദിയില്‍ കുടുങ്ങിയ അടിയന്തിര മടക്കം ആവശ്യമുള്ളവര്‍ക്കായി അല്‍-ഖോബാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാഖ്‌കോ (SAQCO) നിര്‍മ്മാണ കമ്ബനി ഡയറക്ടര്‍മാരും ഉള്ളാള്‍ സ്വദേശികളുമായ അല്‍ത്താഫ് ഉള്ളാള്‍, ബഷീര്‍ സാഗര്‍ എന്നിവര്‍ ചാര്‍ട്ടര്‍ ചെയ്തതാണ് വിമാനം.

സ്ഥാപനം അധികൃതരോ ജീവനക്കാരോ ഇടംപിടിക്കാത്ത വിമാനത്തില്‍ 55 ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ള 20 രോഗികള്‍, 61 വയോധികര്‍,ചോരപ്പൈതങ്ങള്‍ ഉള്‍പ്പെടെ 35 കുട്ടികള്‍, മാതാപിതാക്കളുടെ മരണം അറിഞ്ഞ് വരുന്ന നാലു പേര്‍ എന്നിങ്ങിനെയാണ് യാത്രക്കാര്‍.ഇത്രയും പേരെ സൗജന്യമായി എത്തിച്ചത് കൂടാതെ മംഗളൂറില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍, കൊവിഡ്-19 പരിശോധന ചെലവുകളും സ്ഥാപനം വഹിക്കുന്നു.: Mangalore, news, Top-Headlines, Trending, National, Flight reached to Mangaluru Airport

prp

Leave a Reply

*