ഇന്ധന വില വര്‍ധനവ്: ദുരിത കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: കോവിഡിന്റെ പ്രതിസന്ധി ഇന്ത്യയില്‍ കൂടുതല്‍ ശക്തമാകുമ്ബോഴും പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ് വരുത്തി ജനങ്ങളെ കൊള്ളയടിച്ച്‌ ലാഭം കണ്ടെത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്ബലം പറഞ്ഞു. തുടര്‍ച്ചയായി ആറാം ദിവസവും വന്‍ വര്‍ദ്ധനവാണ് ഇന്ധന വിലയിലുണ്ടായത്. ആറ് ദിവസത്തിനിടെ പെട്രോളിന് 3 രൂപ 26 പൈസയും ഡീസലിന് 3 രൂപ 32 പൈസയാണ് വര്‍ധിച്ചത്. ആഗോള വിപണിയില്‍ എണ്ണ വില വര്‍ധനവ് ഉണ്ടായി എന്നാണ് കമ്ബനികള്‍ പറയുന്നത്. […]

ഗ്രാമീണര്‍ ഭീകരരെ തുരത്താന്‍ ശക്തിയുള്ളവര്‍; എല്ലാവര്‍ക്കും തോക്ക് നല്‍കണം;- മുന്‍ പോലീസ് മേധാവി

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ ഗ്രാമീണര്‍ തീവ്രവാദികളെ തുരത്താന്‍ ശക്തിയുള്ളവരാണെന്നും എല്ലാവര്‍ക്കും ആയുധങ്ങള്‍ നല്‍കണമെന്നും നിര്‍ദ്ദേശിച്ച്‌ മുന്‍ പോലീസ് മേധാവി. അതിര്‍ത്തിയിലെ ഹിന്ദു-മുസ്ലീം സമൂഹം കാലങ്ങളായി ഭീകരത കൊണ്ട് കഷ്ടപ്പെടുന്നവരാണ്. അവരും രാജ്യ രക്ഷ ആഗ്രഹിക്കുന്നവരാണെന്നും മുന്‍ ഡി.ജി.പി പറഞ്ഞു. അനന്തനാഗില്‍ കശ്മീര്‍ പണ്ഡിറ്റായ അജയ് പണ്ഡിത ഭാരതി കൊല്ലപ്പെട്ട സംഭവം പരാമര്‍ശിച്ചാണ് ഡിജിപി ശേഷ് പോള്‍ വൈദിന്റെ പ്രസ്താവന. കശ്മീരിലെ ഹിന്ദു സമൂഹം അവിടത്തെ ന്യൂനപക്ഷമാണ്. അവരെല്ലാം ഭീകരരുടെ ഭീഷണിയാല്‍ ജീവിക്കുന്നവരാണ്. സൈന്യത്തിന് സഹായമായി പ്രവര്‍ത്തിക്കാന്‍ അതിര്‍ത്തി […]

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന മുന്‍ നഴ്സ് മരിച്ചു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന മുന്‍ നഴ്സ് മരിച്ചു. ശ്രേഷ്ഠ് വിഹാറില്‍ താമസിക്കുന്ന ഗോപകുമാറിന്റെ ഭാര്യ ഓമന (61) ആണ് മരിച്ചത്. ഡല്‍ഹി ജിടിബി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇഎസ്‌ഐ ആശുപത്രിയില്‍ നഴ്സായിരുന്ന ഓമന രണ്ടു മാസം മുമ്ബാണ് വിരമിച്ചത്.

ബ്ലാക്ക് ഏയ്ഞ്ചല്‍ എന്നറിയപ്പെടുന്ന സിനിമ-സീരിയല്‍ നടിയും ഡ്രൈവറും ഒരു കിലോയിലധികം കഞ്ചാവുമായി അറസ്റ്റില്‍

ചാലക്കുടി : സിനിമ, സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതിയും കാര്‍ ഡ്രൈവറും ഒരു കിലോയിലധികം കഞ്ചാവുമായി പിടിയില്‍. കോട്ടയം വെച്ചൂര്‍ ഇടയാഴം സ്വദേശിനി സരിതാലയത്തില്‍ സരിത സലിം (28), സുഹൃത്തും കാര്‍ ഡ്രൈവറുമായ പാലക്കാട് പട്ടാമ്ബി വല്ലപ്പുഴ സ്വദേശി മനക്കേതൊടിയില്‍ സുധീര്‍ ഷറഫുദ്ദീന്‍ (45) എന്നിവരെ ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നാണ് വ്യാഴം രാത്രി പിടികൂടിയത്. സീരിയലുകള്‍ക്കായി ജൂനിയര്‍ ആര്‍ടിസ്റ്റുമാരെ എര്‍പ്പാടാക്കിക്കൊടുക്കുന്ന സരിത ചില സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബ്ലാക്ക് ഏയ്ഞ്ചല്‍ എന്നാണറിയപ്പെടുന്നത്. എറണാകുളം എളമക്കരയില്‍ വാടക വീട്ടിലാണു താമസം. ലോക് […]

പി.എസ്.സി ബുള്ളറ്റിനിലെ തബ്‍ലീഗ് പരാമര്‍ശം; ഹരജി ഹൈക്കോടതി ചൊവ്വാഴ്ച്ചയിലേക്ക് മാറ്റി

പി.എസ്.സി ബുള്ളറ്റിനിലെ തബ്‍ലീഗ് പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ചൊവ്വാഴ്ച്ച പരിഗണിക്കാന്‍ മാറ്റി. ഫ്രറ്റേണിറ്റി മൂവ്മെന്‍റാണ് കോടതിയെ സമീപിച്ചത്. പൊലിസില്‍ പരാതി നല്‍കിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയില്ലെന്ന് ചൂണ്ടികാട്ടിയാണ് ഫ്രറ്റേണിറ്റി ഹരജി സമര്‍പ്പിച്ചത്. വിഷയത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ മാസം പന്ത്രണ്ടാം തിയ്യതി ഫ്രറ്റേണിറ്റി മൂവ്മെന്‍റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി കൊടുത്തെങ്കിലും ഇതുവരെയും പൊലീസ് നിയമ നടപടികള്‍ ഒന്നും തന്നെ കൈക്കൊണ്ടിരുന്നില്ല….

ജാ​ഗ്രതയോടെ കൊച്ചി; നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

കൊച്ചി: എറണാകുളം ജില്ലയിലെ തേവരയെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ എത്താന്‍ ഇടയുള്ള മാര്‍ക്കറ്റ്, വെയര്‍ ഹൗസ്സ് എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണം. കൊച്ചിയില്‍ കൊറോണ ബാധിച്ച്‌ ഗുരുതരമായിരുന്ന രോഗിയുടെ നില ഭേദപ്പെട്ടതായും മന്ത്രി പറഞ്ഞു. ആരോ​ഗ്യനില ​ഗുരുതരമായിരുന്ന രോ​ഗിയുടെ കാര്യത്തില്‍ നിലവില്‍ ആശങ്ക വേണ്ട. ഇദ്ദേഹത്തിന് 80ന് മുകളില്‍ പ്രായമുണ്ട്. ഹൃദ്​രോ​ഗിയാണെന്നും മന്ത്രി പറഞ്ഞു. 51 പേരാണ് നിലവില്‍ […]

ഓണ്‍ലൈന്‍ പഠനം : പൊതു കേന്ദ്രങ്ങളിലേക്ക് അധ്യാപകരെ ചുമതലപ്പെടുത്താന്‍ ഉത്തരവ്

തൃശൂര്‍ : ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി അങ്കണവാടി, വായനശാല തുടങ്ങിയ പൊതു കേന്ദ്രങ്ങളിലേക്ക് ഓരോ അധ്യാപകരെ ചുമതലപ്പെടുത്തുന്നതിന് തീരുമാനമായി. ജില്ലാ കളക്ടര്‍ എസ് ഷാനവാസിന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായി കളക്‌ട്രേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.നിലവില്‍ ബ്ലോക്ക് റിസോഴ്സ് സെന്ററിലും അര്‍ബന്‍ റിസോഴ്സ് സെന്ററിലുമായി ആകെ 18 കേന്ദ്രങ്ങളില്‍ ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളിലായി 2854 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള പഠന സ്വകര്യം ഒരുക്കാനുള്ളത്. ഇതില്‍ കൊടുങ്ങല്ലൂര്‍ […]

കോഴിക്കോട് മദ്യവില്‍പ്പനശാലയില്‍ നിന്നും മദ്യം കടത്തിയതായി പരാതി

കോ​ഴി​ക്കോ​ട്: കോഴിക്കോട് ത​ണ്ണീ​ര്‍​പ​ന്ത​ലി​ലെ ബിവറേജസ് വില്‍പന കേന്ദ്രത്തില്‍ നിന്ന് ജീവനക്കാരന്‍ മദ്യം ക​ട​ത്തി​യ​താ​യി പ​രാ​തി. മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​ര​നെ​തി​രെ മ​റ്റു ജീ​വ​ന​ക്കാ​രാ​ണ് പ​രാ​തി​യു​മാ​യി എത്തിയത്. മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ മ​ദ്യം ഇവിടെ നിന്നും ക​ട​ത്തി​യ​താ​യാ​ണ് പ​രാ​തി ഉയരുന്നത്. സംഭവം അന്വേഷിക്കാനായി ത​ണ്ണീ​ര്‍​പ​ന്ത​ലി​ലെ മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​യി​ല്‍ ബെ​വ്‌​കോ റീ​ജി​യ​ണ​ല്‍ മാ​നേ​ജ​രു​ടെ പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണ്.

ജലനിരപ്പ് ഉയര്‍ന്നു; മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു

ഇടുക്കി: വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതിനെത്തുടര്‍ന്ന് മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു. രാവിലെ എട്ടുമുതല്‍ ഘട്ടംഘട്ടമായാണ് ഷട്ടറുകള്‍ തുറന്നത്. ഡാമിലെ ജലനിരപ്പ് 36.9 മീറ്ററായി നിജപ്പെടുത്തുന്നതിനാണ് നടപടി. മൂലമറ്റം നിലയത്തില്‍നിന്നുള്ള വൈദ്യുതോല്‍പ്പാദനം വര്‍ധിപ്പിച്ചതും വൃഷ്ടിപ്രദേശത്ത് മഴ കൂടിയതും നിമിത്തം ഡാമിന്റെ ജലസംഭരണിയിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. മഴ ശക്തമായാല്‍ പെട്ടെന്ന് ഡാം തുറക്കുന്നത് ഒഴിവാക്കാനാണ് ജലനിരപ്പ് നിയന്ത്രിക്കുന്നത്. തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പ് നല്‍കി.

1.4 ലിറ്റര്‍ നാല് സിലിണ്ടര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിന് ഹൈബ്രിഡ് സംവിധാനം നല്‍കി മാരുതി സുസുക്കി

1.4 ലിറ്റര്‍ നാല് സിലിണ്ടര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിന് ഹൈബ്രിഡ് സംവിധാനം നല്‍കി മാരുതി സുസുക്കി. അതിനോടൊപ്പം 48 V ഹൈബ്രിഡ് സംവിധാനവും വാഹനങ്ങളില്‍ വരുന്നു. ഹൈബ്രിഡ് വിറ്റാര, എസ്-ക്രോസ്, സ്വിഫ്റ്റ് സ്പോര്‍ട്ട് എന്നിവ ഇതിലൂടെ മികച്ച കാര്യക്ഷമതയ്ക്കും ആക്സിലറേഷനും ലഭ്യമാക്കുന്നു. മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ 17 ശതമാനം വരെ CO2 മലിനീകരണം കുറയ്ക്കാനും ഇന്ധന ഉപഭോഗം 17 ശതമാനം കുറക്കാനും വാഹനത്തെ പ്രാപ്തമാക്കുന്നു. സ്വിഫ്റ്റ് സ്പോര്‍ട്ടില്‍ ഉപയോഗിച്ച 1.4 ലിറ്റര്‍ യൂണിറ്റിന് വെറും എട്ട് സെക്കന്‍ഡിനുള്ളില്‍ പൂജ്യം […]