
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുന്‍ നഴ്സ് മരിച്ചു. ശ്രേഷ്ഠ് വിഹാറില്‍ താമസിക്കുന്ന ഗോപകുമാറിന്റെ ഭാര്യ ഓമന (61) ആണ് മരിച്ചത്. ഡല്‍ഹി ജിടിബി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇഎസ്‌ഐ ആശുപത്രിയില്‍ നഴ്സായിരുന്ന ഓമന രണ്ടു മാസം മുമ്ബാണ് വിരമിച്ചത്.
