
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ബി എസ് എഫ് ജവാന് കോവിഡ് സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലെ ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീമിലെ ജവാനാണ് കോവിഡ് സ്ഥിരീകരിച്ചത് . ഐ എം സി ടിമിലെ എസ്‌കോര്‍ട്ട് ഡ്രൈവര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.
ഇയാള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായതോടെ നീരീക്ഷണത്തിലായിരുന്നു. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി അടുത്ത ബന്ധം പുലര്‍ത്തിയ 50 ജവാന്‍മാരോട് നീരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു.
