ഓണ്‍ലൈന്‍ പഠനം : പൊതു കേന്ദ്രങ്ങളിലേക്ക് അധ്യാപകരെ ചുമതലപ്പെടുത്താന്‍ ഉത്തരവ്

തൃശൂര്‍ : ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി അങ്കണവാടി, വായനശാല തുടങ്ങിയ പൊതു കേന്ദ്രങ്ങളിലേക്ക് ഓരോ അധ്യാപകരെ ചുമതലപ്പെടുത്തുന്നതിന് തീരുമാനമായി. ജില്ലാ കളക്ടര്‍ എസ് ഷാനവാസിന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായി കളക്‌ട്രേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
നിലവില്‍ ബ്ലോക്ക് റിസോഴ്സ് സെന്ററിലും അര്‍ബന്‍ റിസോഴ്സ് സെന്ററിലുമായി ആകെ 18 കേന്ദ്രങ്ങളില്‍ ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളിലായി 2854 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള പഠന സ്വകര്യം ഒരുക്കാനുള്ളത്. ഇതില്‍ കൊടുങ്ങല്ലൂര്‍ (720), ചാവക്കാട് (527), പഴയന്നൂര്‍ (242), വടക്കാഞ്ചേരി (386) എന്നിങ്ങനെയാണ് കണക്ക്. എന്നാല്‍ ജില്ലയില്‍ എച്ച്‌ എസ് എസ്, വി എച്ച്‌ എസ് സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനോടകം പൂര്‍ണ്ണമായും പഠന സൗകര്യം ഒരുക്കുന്നതിന് സാധിച്ചിട്ടുണ്ട്. ബാക്കി 2854 കുട്ടികള്‍ക്ക് അടിയന്തരമായി ടെലിവിഷന്‍ സൗകര്യങ്ങള്‍ പൊതു കേന്ദ്രങ്ങളില്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ എം അഷ്‌റഫ്, ഡയറ്റ് അധ്യാപകന്‍ ഡോ. രാധാകൃഷ്ണന്‍, കെ ഇ എം ജില്ലാ കോര്‍ഡിനേറ്റര്‍ പി എ മുഹമ്മദ് സിദ്ദിഖ് എന്നിവര്‍ പങ്കെടുത്തു.

prp

Leave a Reply

*