കാ​ഷ്മീ​രി​ല്‍ പാ​ക് ഷെ​ല്ലാ​ക്ര​മ​ണം; സൈ​നി​ക​ന് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ര്‍: വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍ ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ സൈ​നി​ക​ന് വീ​ര​മൃ​ത്യു. പ്ര​ദേ​ശ​വാ​സി​ക്ക് പ​രി​ക്ക്. ജ​മ്മു​കാ​ഷ്മീ​രി​ലെ ര​ജൗ​റി, പൂ​ഞ്ച് ജി​ല്ല​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ത​ര്‍​കു​ന്ദി സെ​ക്ട​റി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലാ​ണ് പാ​ക് സൈ​ന്യം ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ സൈ​നി​ക​നാ​ണ് മ​രി​ച്ച​ത്.

ഇ​ന്ത്യ​ന്‍ സേ​ന തി​രി​ച്ച​ടി​ച്ചു​വെ​ന്നും പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. രാ​ജ​ധാ​നി സ്വ​ദേ​ശി​യാ​യ ന​യ​മ​ത്തു​ള്ള(35)​യ്ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ന്നും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും മു​തി​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി. ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്.

prp

Leave a Reply

*