ഇന്ത്യ- ചൈന അതിര്‍ത്തിയിലെ റോഡ് നിര്‍മാണവുമായി മുന്നോട്ട് തന്നെ; സൈന്യത്തേയും,യുദ്ധോപകരണങ്ങളും മറ്റും ചൈന പിന്‍വലിക്കണമെന്ന ഉപാധിയില്‍ മാറ്റമില്ല

ലഡാക്ക് : അതിര്‍ത്തിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യ മുന്നോട്ട്; ലഡാക്കിലെ ഇന്ത്യ- ചൈന അതിര്‍ത്തിക്ക് സമീപത്തായി ബോര്‍ഡര്‍ ഓര്‍ഗനൈസേഷനാണ് റോഡ് നിര്‍മിക്കുന്നത്. പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത്. ചൈനീസ് സൈന്യത്തിന്റെ പ്രകോപനങ്ങളെ തുടര്‍ന്ന് ഇന്ത്യ- ചൈന ഉന്നതതല പ്രതിനിധികള്‍ ചര്‍ച്ച നടത്തി വരികയാണ്.

കിഴക്കന്‍ ലഡാക്കില്‍, ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് രണ്ട് റോഡുകളാണ് ഇന്ത്യ നിര്‍മിക്കുന്നത്. ഒന്നാമത്തേത് തന്ത്രപ്രധാനമായ ഡര്‍ബുക്ക്- ഷിയോക്ക് മുഖേന ദൗലത് ബേഗ് ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റത്തുള്ള ഔട്ട്‌പോസ്റ്റായ ദൗലത്‌ബേഗ് ഓള്‍ഡിയിലേക്ക്. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള എയര്‍സ്ട്രിപ്പാണ് ഇത്. ഇവിടേയ്ക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായാണ് രണ്ട് പാതകളും നിര്‍മിക്കുന്നത്.

സസോമ തൊട്ട് സാസെര്‍ ലാ മുഖേനയാണ് ഈ പാതയിലൂടെ തെക്കുപടിഞ്ഞാറന്‍ പാത വഴി ദൗലത് ബേഗ് ഓള്‍ഡിയിലേക്ക് എത്തിച്ചേരുക. ഏറ്റവും ഉയരത്തിലുള്ള എയര്‍സ്ട്രിപ്പ് ആയതിനാല്‍ സൈനിക വാഹനങ്ങള്‍ക്കും മറ്റും ഇങ്ങോട്ടേയ്ക്ക് എത്തുക ഏറെ ദുഷ്‌കരമാണ്. ഇതിനെ തുടര്‍ന്നാണ് റോഡ് നിര്‍മിക്കുന്നത്. 11,815 ജോലിക്കാരാണ് ഇവിടെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

അതേസമയം അതിര്‍ത്തിയില്‍ നിന്നും ചൈനീസ് സൈന്യത്തെ പിന്‍വലിച്ച്‌ പഴയ സ്ഥലത്തേയക്ക് തന്നെ അവരെ മടക്കി വിളിക്കാനും. യുദ്ധോപകരങ്ങളും മറ്റും പിന്‍വലിക്കാനുമാണ് ഇന്ത്യ ചൈനയ്ക്കു മുന്നില്‍ ഉപാധി വെച്ചിരിക്കുന്നത്.

prp

Leave a Reply

*