പെട്രോള്‍ വില ഇന്നും കൂട്ടി; മൂന്ന്‌ ദിവസത്തിനിടെ കൂട്ടിയത്‌ ഒരുരൂപ 75 പൈസ

ന്യൂഡല്‍ഹി> തുടര്‍ച്ചയായ മൂന്നാം ദിവസവും പെട്രോള്‍ വില കൂട്ടി. പെട്രോളിന് 54 പൈസയും ഡീസലിന് 55 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ മൂന്ന് ദിവസത്തിനുള്ളില്‍ പെട്രോളിന് ഒരു രൂപ 75 പൈസയാണ് വര്‍ദ്ധിച്ചത്.

ആദ്യ ദിവസം 60 പൈസയാണ് കൂട്ടിയത്.ഇന്നലെ 57 പൈസ കൂട്ടി. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 74.72 രൂപയായി. കൊച്ചിയില്‍ 73.10 രൂപയാണ് വില . ഡീസല്‍ 68.86 രൂപയിലാണ് വില്‍ക്കുന്നത്.

രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില്‍ കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലും ഇന്ധനവില വര്‍ദ്ധിപ്പിക്കുയാണ് കേന്ദ്രം.

prp

Leave a Reply

*