പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് കേസ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാന്‍ പോലീസ് അറസ്റ്റ് ചെയ്‌തു.

ദുബൈ: ചെക്ക് കേസുമായി ബന്ധപ്പെട്ട് ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാന്‍ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് അറസ്റ്റിലായ തുഷാറിനെ പിന്നീട് അജ്മാന്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. പത്തു വര്‍ഷം മുമ്ബ് നല്‍കിയ പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ഒരു ചെക്ക് സംബന്ധിച്ച കേസിന്റെ തുടര്‍ച്ചയായാണ് അറസ്റ്റെന്നാണ് വിവരം. എന്നാല്‍ വ്യാഴാഴ്ച തന്നെ ഇതുസംബന്ധിച്ച രേഖകള്‍ ശരിയാക്കി തുഷാറിനെ മോചിപ്പിക്കുമെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു. രണ്ട് ദിവസം മുമ്ബ് തുഷാറിനെതിരെ ഇപ്പോള്‍ […]

സി.ബി.ഐ കസ്റ്റഡിയിലായ പി.ചിദംബരത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി.ചിദംബരത്തെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി ജോര്‍ബാഗിലെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ സി.ബി.ഐ ആസ്ഥാനത്ത് ഒന്നരമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് ആദ്യഘട്ട ചോദ്യം ചെയ്യല്‍ അവസാനിച്ചത്. അതേസമയം അദ്ദേഹം ഇന്നലെ ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ല. സി.ബി.ഐ അസ്ഥാനത്തുള്ള ചിദംബരത്തെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇതിനുശേഷം കോടതിയില്‍ ഹാജരാക്കും. 14 ദിവസത്തേക്ക് പി. ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനും കാര്‍ത്തി […]

ബിക്കിനി എയര്‍ഹോസ്റ്റസുകളുമായി വിയെറ്റ്‌ ജെറ്റിന്റെ സര്‍വ്വീസ് ഡിസംബർ മുതൽ ഇന്ത്യയിലും

ന്യൂഡല്‍ഹി: ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുകളെ നിയമിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ വിയറ്റ് ജെറ്റ് വിമാനക്കമ്ബനി ഇന്ത്യയിലേക്കും സര്‍വ്വീസ് തുടങ്ങുന്നു. ഡിസംബര്‍ ആറ് മുതല്‍ ആണ് വിയറ്റ് ജെറ്റ് ഇന്ത്യയിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നത്. വിയറ്റ്‌നാമിലെ ഹോചിമിനാ സിറ്റിയില്‍ നിന്നും ഡല്‍ഹിയിലേക്കാണ് സര്‍വീസ്‌.വിയറ്റ്നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെന്‍ തീ ഫോങ് താവോയുടെ ഉടമസ്ഥതയിലുള്ളതാണ് വിയെറ്റ് ജെറ്റ് എയര്‍ലൈന്‍. ്യൂഡല്‍ഹി: ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുകളെ നിയമിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ വിയറ്റ് ജെറ്റ് വിമാനക്കമ്ബനി ഇന്ത്യയിലേക്കും സര്‍വ്വീസ് തുടങ്ങുന്നു. ഡിസംബര്‍ ആറ് മുതല്‍ […]

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കൽ, ഇന്ത്യയുടെ നടപടിയെ പിന്തുണച്ച് ബംഗ്ലാദേശ്‌

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന്‌ ബംഗ്ലാദേശ്. ജമ്മുകശ്മീരില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്തേണ്ടതുണ്ട്. കൂടാതെ വികസനമാണ് ഏതൊരു രാജ്യത്തിന്റെയും പ്രഥമ പരിഗണന. അതുകൊണ്ട് തന്നെ ജമ്മുകശ്മീരില്‍ ഇന്ത്യ സ്വീകരിച്ച നിലപാട് അവരുടെ ആഭ്യന്തര വിഷയമായി മാത്രമേ കാണാനാവുകയുള്ളൂവെന്നും ബംഗ്ലാദേശ് വ്യക്തമാക്കി.

ഭീകരാക്രമണ സാധ്യത; വിനോദ സഞ്ചാരികളും തീര്‍ത്ഥാടകരും ഉടൻ കശ്മീര്‍ വിടണമെന്ന് മുന്നറിയിപ്പ്

ശ്രീനഗര്‍: ഭീകരാക്രമണ സാധ്യതയുടെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരികളും തീര്‍ത്ഥാടകരും കശ്മീര്‍ വിടണമെന്ന് മുന്നറിയിപ്പ്. അമര്‍നാഥ് പാതയില്‍ നിന്നും പിടിയിലായ ഭീകരന്‍റെ കൈവശം സ്നിപ്പര്‍ റൈഫിള്‍ കണ്ടെത്തിയിരുന്നു. എം-24 അമേരിക്കന്‍ സ്നിപ്പര്‍ റൈഫിളാണ് ഭീകരനില്‍ നിന്നുംപിടിച്ചെടുത്തത്. പാക് തീവ്രവാദികള്‍ അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ടിരുന്നതായും കശ്മീരില്‍ തീവ്രവാദികള്‍ക്ക് സഹായം നല്‍കിയത് പാക് സൈന്യമാണെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരുന്നു. വളരെ ദൂരെനിന്ന് പോലും ടെലിസ്കോപ്പിലൂടെ ലക്ഷ്യം വെച്ച്‌ വെടിയുതിര്‍ക്കാവുന്ന തോക്കുകളാണ് എം-24 സ്നിപ്പര്‍‍. ഇന്ന് ഉച്ചയ്ക്ക് വിളിച്ചു ചേര്‍ത്ത സംയുക്ത വാര്‍ത്താ […]

സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ കുറയും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. അടുത്ത നാല് ദിവസം മഴ കുറയാനാണ് സാധ്യത. ഇന്ന് കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . മത്സ്യത്തൊഴിലാളികള്‍ 2 ദിവസത്തേക്കു കൂടി കടലില്‍ പോകരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

നാന്‍ പെറ്റ മകന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്‍റെ ജീവിതം പറയുന്ന നാന്‍ പെറ്റ മകന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, സിദ്ധാര്‍ഥ്‌ ശിവ, മുത്തുമണി, സീമ ജി നായര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. സജി. എസ്. പാലമേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിനോണ്‍ ആണ് അഭിമന്യുവിനെ അവതരിപ്പിക്കുന്നത്. ചിത്രം ജൂണ്‍ 21-ന് പ്രദര്‍ശനത്തിന് എത്തും.

‘മോദി വിരോധം പറഞ്ഞ് ലൈക്കൊന്നും കിട്ടൂല സാറെ..’; വി എം സുധീരനെ വിമർശിച്ച് എ പി അബ്ധുള്ളക്കുട്ടി

മലപ്പുറം: കോൺഗ്രസിൽ നിന്നും പുറത്താക്കിയതിന് പിന്നാല വി എം സുധീരനെ വിമർശിച്ച് എ പി അബ്ദുള്ളക്കുട്ടി രംഗത്ത്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ പിന്തുണച്ചും സുധീരനെ വിമർശിച്ചുമാണ് അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്. 1996 ൽ ഡൽഹി വിമാനത്താവളവും പിന്നീട് മുംബൈ, ഹൈദരാബാദ്, ബംഗളൂരു വിമാനത്താവളങ്ങൾ സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചത് കോൺഗ്രസ് സർക്കാരുകളാണെന്നും അന്ന് വി എം സുധീരൻ എവിടെയായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം തിരുവനന്തപുരം എയർപ്പോർട്ട് സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് രണ്ട് ഫെയ്‌സ് […]

വായു ചുഴലിക്കാറ്റിന്‍റെ ഗതി മാറുന്നു; ഗുജറാത്തില്‍ ആഞ്ഞടിക്കില്ല

അഹമ്മദാബാദ്: വായു ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാതയില്‍ വ്യതിയാനം സംഭവിച്ചതായി സൂചന. നേരത്തെ ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കുമെന്ന് പ്രവചിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഗുജറാത്ത് തീരത്ത് എത്തുമെങ്കിലും ഗതിമാറ്റമുണ്ടായതിനാല്‍ കരയില്‍ വലിയതോതില്‍ നാശമുണ്ടാകില്ലയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വായു ചുഴലിക്കാറ്റ് വടക്കു പടിഞ്ഞാറന്‍ ദിശയിലേക്ക് മാറിപ്പോകുന്നതായാണ് ഏജന്‍സിയുടെ നിരീക്ഷണം. ഒമാന്‍ തീരത്തിന് സമീപത്തേക്കാണ് വായു ചുഴലിക്കാറ്റിന്‍റെ ഗതി മാറിയിരിക്കുന്നത്. ചുഴലിക്കാറ്റിന്‍റെ ഭീതി ഒഴിഞ്ഞെങ്കിലും ഗുജറാത്തില്‍ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്‍റെ ഗതിമാറിയെങ്കിലും തീരദേശത്ത് കനത്ത […]

മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: സാമ്പത്തിക സംവരണം നടപ്പാക്കാന്‍ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വര്‍ധന. എംബിബിഎസ് പ്രവേശനത്തിനുള്ള സീറ്റില്‍ 10 ശതമാനം വര്‍ധന. ഇതോടെ എട്ട് സ്വാശ്രയ കോളേജുകള്‍ക്ക് സീറ്റ് കൂട്ടാന്‍ അനുമതി ലഭിച്ചു. ഉത്തരവില്‍ നിന്ന് ന്യൂനപക്ഷ പദവിയുള്ള കോളേജുകളെ ഒഴിവാക്കിയിട്ടുണ്ട്. അനുമതി നല്‍കിയവയില്‍ എംസിഐ അംഗീകാരം നിഷേധിച്ച കോളേജുകളുമുണ്ട്. വര്‍ക്കല എസ്ആര്‍ കോളേജിനും സീറ്റ് വര്‍ധിപ്പിക്കാന്‍ അനുമതിയുണ്ട്. കോഴ വിവാദത്തില്‍പ്പെട്ട കോളേജാണ് വര്‍ക്കല എസ്ആര്‍ കോളേജ്. ഫീസ് ഘടന സബന്ധിച്ചും അവ്യക്തതയുണ്ട്. കോടതിയെ സമീപിക്കുമെന്ന് ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ […]