ചുവന്ന ഷര്‍ട്ട് ധരിച്ച മെലിഞ്ഞയാള്‍ കൈയില്‍ രണ്ട് കുപ്പി പെട്രോളുമായി വന്നു, ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നാണ് കരുതിയത്; ട്രെയിനില്‍ നടന്നതിനെക്കുറിച്ച്‌ വെളിപ്പെടുത്തല്‍

കോഴിക്കോട്: ഏലത്തൂരില്‍ ട്രെയിനിന് തീയിട്ടത് ചുവന്ന ഷര്‍ട്ടും തൊപ്പിയും ധരിച്ച മെലിഞ്ഞയാളെന്ന് യാത്രക്കാര്‍.

ട്രെയിനിലെ യാത്രക്കാര്‍ തമ്മിലുണ്ടായ വഴക്കാണ് ആക്രമണത്തിന് കാരണമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യാതൊരു വിധത്തിലുമുള്ള വഴക്കുമുണ്ടായിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.

‘അക്രമിയെ അടുത്തുനിന്ന് കണ്ടിരുന്നു. ട്രെയിനില്‍ ഒരാള്‍ പെട്രോളൊഴിച്ച്‌ ബാക്കിയുള്ളവരെ കത്തിക്കുമെന്ന് നമ്മളാരും കരുതില്ല. അയാള്‍ ഇങ്ങോട്ട് നടന്നുവരികയായിരുന്നു. കൈയില്‍ രണ്ട് പെട്രോള്‍ കുപ്പികളുണ്ടായിരുന്നു. അതില്‍ ഒരു കുപ്പി തുറന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. പെട്ടെന്ന് ഞാന്‍ കരുതിയത് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണെന്നാണ്. ഓടാന്‍ നോക്കുമ്ബോഴാണ് ഇയാള്‍ പെട്രോള്‍ വീശീയെറിഞ്ഞത്.

എന്റെ മുടിയിലാണ് തീപിടിച്ചത്. ഭാഗ്യത്തിന് കുപ്പായത്തിലൊന്നും ആയില്ല. നിലവിളിയൊക്കെയുള്ള സമയമായിരുന്നു അത്. കുറേയാളുകളുടെ ശരീരത്തിലൊക്കെ തീ ആളിപ്പടരുകയും, എല്ലാവരും രക്ഷപ്പെടാന്‍ ശ്രമിക്കുകയുമൊക്കെയായിരുന്നു. രണ്ട് കുപ്പി മാത്രമാണ് അയാളുടെ കൈയില്‍ കണ്ടത്. ബാഗൊന്നും കൈയിലുണ്ടായിരുന്നതായി ശ്രദ്ധയില്‍പ്പെട്ടില്ല.- യാത്രക്കാരന്‍ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

prp

Leave a Reply

*