പഴം വിപണിയില്‍ മായമേറെ; വേണം കരുതല്‍, തണ്ണിമത്തന്‍്റെ രുചി കൂട്ടാന്‍ ‘സൂപ്പര്‍ ഗ്ലോ’യും സാക്രിനും, ആപ്പിളുകള്‍ക്ക് മിഴിവേകാന്‍ മെഴുക്

തൃശൂര്‍: ചുട്ടുപൊള്ളുന്ന ചൂടില്‍ പഴം വിപണി സജീവമായെങ്കിലും അല്പം കരുതലെടുക്കുന്നത് നല്ലതെന്ന് ആരോഗ്യ വിദഗ്ധര്‍.

കൃത്രിമമായി പഴുപ്പിച്ചെടുക്കുന്ന പഴങ്ങളാണ് പലയിടത്തും വില്‍ക്കുന്നത്. ഇത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് പഴങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. മൂപ്പെത്തും മുന്‍പ് പറിച്ചെടുത്ത പഴവര്‍ഗങ്ങളാണ് കെമിക്കലുകള്‍ ഉപയോഗിച്ച്‌ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്നത്. തോട്ടങ്ങളില്‍ വച്ച്‌ തന്നെ കീടനാശിനികള്‍ തളിച്ചെത്തുന്ന പഴങ്ങള്‍ വേഗം നശിച്ചുപോകാതെയിരിക്കുന്നതിന് മരുന്നുകളും കുത്തിവയ്ക്കുന്നുണ്ട്. മാമ്ബഴം, ഓറഞ്ച്, തണ്ണിമത്തന്‍, പേരക്ക, മുന്തിരി, സപ്പോട്ട തുടങ്ങിയ പഴങ്ങളിലാണ് രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നത്.

ആപ്പിളുകള്‍ക്ക് മിഴിവേകാന്‍ തൊലിയില്‍ മെഴുക് അടക്കമുള്ളവ ഉപയോഗിക്കുന്നതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. കാഴ്ചയില്‍ പാകമായി എന്ന് തോന്നുന്ന ഓറഞ്ച്, മുന്തിരി എന്നിവ വാങ്ങി വീടുകളില്‍ എത്തുമ്ബോള്‍ രുചിവ്യത്യാസവും വലിയതോതിലുള്ള പുളിപ്പും അനുഭവപ്പെടുന്നതായി പരാതി ഉയരുന്നുണ്ട്. മാമ്ബഴം മുറിച്ച്‌ ഉപയോഗിക്കാന്‍ എടുക്കുമ്ബോള്‍ പാകമാകാതെ പുളിപ്പ് അനുഭവപ്പെടുന്നതായും പറയുന്നു. ഓറഞ്ചുകള്‍ തൊലികളഞ്ഞെടുക്കുമ്ബോള്‍ ഭൂരിഭാഗവും കേടുവന്നവയാണ്.

വേനലില്‍ ഏവരും ആസ്വദിച്ച്‌ കഴിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍ ജ്യൂസ്. പക്ഷേ രുചി വര്‍ദ്ധിപ്പിക്കാനായി ‘സൂപ്പര്‍ ഗ്ലോ’ എന്ന രാസവസ്തു ചേര്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതുകൂടാതെ മധുരവും രുചിയും കൂട്ടാന്‍ സാക്രിന്‍, ഡെല്‍സിന്‍ എന്നീ രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. പഞ്ചസാരയെക്കാള്‍ ഇരട്ടി മധുരവും അല്പം ലഹരിയും ഇതിനുണ്ടാകും. പൊടിരൂപത്തില്‍ ലഭ്യമാകുന്ന ഇവ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. മംഗലാപുരമാണ് പ്രധാന വിപണന കേന്ദ്രം. കഴിഞ്ഞവര്‍ഷം തണ്ണിമത്തന്‍ വാങ്ങിക്കഴിച്ച്‌ ചിലര്‍ക്ക് വയറിളക്കവും മറ്റും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

prp

Leave a Reply

*