ലഖ്നോ: സ്വകാര്യ ഭാഗത്ത് പ്രഷര്‍ പമ്ബ് തിരുകി കാറ്റടിച്ചതിനെ തുടര്‍ന്ന് കാര്‍ വാഷിങ് സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവ് ഗുരുതരാവസ്ഥയില്‍.
യു.പിയിലെ ഗാസിയാബാദിലാണ് സംഭവം. വിജയ് എന്ന 19കാരനാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നതെന്ന് പൊലീസ് അറിയിച്ചു.
കാര്‍ വാഷിങ് സ്ഥാപനത്തില്‍ വെച്ച് വിജയും മോഹിത് എന്നയാളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. വിജയിനെ ആക്രമിച്ച് കീഴ്പ്പെടുത്തിയ മോഹിത്, ദേഹത്ത് കയറിയിരുന്ന ശേഷം പ്രഷര്‍ പമ്ബ് വാല്‍വ് തുറന്ന് സ്വകാര്യ ഭാഗത്ത് തിരുകുകയായിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിജയിന്‍റെ നില ഗുരുതരമാണെന്നും ഒളിവില്‍ പോയ പ്രതി മോഹിതിനെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.