കര്‍ണാടകയിലും ലിഥിയം സാന്നിധ്യം

ബംഗളൂരു: ജമ്മുവിനു പിന്നാലെ കര്‍ണാടകയിലും ലിഥിയത്തിന്‍റെ വന്‍ ശേഖരമുണ്ടെന്ന് പഠന റിപ്പോര്‍ട്ട്.
മാണ്ഡ്യ, യാദ്ഗിര്‍ ജില്ലകളിലായി 1600 ടണ്ണോളം ഭൂഗര്‍ഭ ലിഥിയം ശേഖരമുള്ളതായാണ് ഡയറക്ടറേറ്റ് ഫോര്‍ എക്‌സ്‌പ്ലൊറേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ ഓഫ് ആറ്റമിക് മിനറല്‍സിന്‍റെ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ വിശദമായ പര്യവേക്ഷണങ്ങള്‍ നടന്നുവരികയാണ്.

സാങ്കേതികവും സാമൂഹികവും സാമ്ബത്തികവുമായ പഠനങ്ങള്‍ക്കുശേഷമായിരിക്കും ഇവിടെനിന്നു ലിഥിയം ഉത്പാദനത്തിന്‍റെ സാധ്യതകള്‍ പരിഗണിക്കുക.

ഇലക്‌ട്രിക് വാഹനങ്ങളും മൊബൈല്‍ ഫോണുകളുമടക്കമുള്ളവയുടെ ബാറ്ററി നിര്‍മാണത്തിന് ഭാവിയില്‍ ഏറ്റവുമധികം പ്രയോജനപ്പെടുമെന്നു പ്രതീക്ഷിക്കുന്ന മൂലകമാണ് ലിഥിയം. വരുംകാലങ്ങളിലെ പെട്രോള്‍ എന്ന വിശേഷണവും സാങ്കേതിക-സാമ്ബത്തിക രംഗങ്ങളിലെ വിദഗ്ധര്‍ ഈ മൂലകത്തിനു നല്കുന്നുണ്ട്.

prp

Leave a Reply

*