ഗൂഗിളും മെറ്റായും പിരിച്ചു വിട്ട ജീവനക്കാരെ നിയമിച്ച്‌ ചാറ്റ്ജിപിടിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനി ഓപ്പണ്‍എഐ

ഗൂഗിളും മെറ്റായും പിരിച്ചുവിട്ട നിരവധി ജീവനക്കാരെ ചാറ്റ്ജിപിടിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനിയായ ഓപ്പണ്‍എഐ നിയമിച്ചുവെന്ന് റിപ്പോര്‍ട്ട്.

ബിസിനസ് ഇന്‍സൈഡറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ഓപ്പണ്‍ എഐയില്‍ നിലവില്‍ 59 മുന്‍ ഗൂഗിള്‍ ജീവനക്കാരും 34 മുന്‍ മെറ്റാ ജീവനക്കാരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഗൂഗിള്‍, മെറ്റാ, ആപ്പിള്‍ എന്നിവയുടെ മുന്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള വലിയൊരു സംഘം ടെക് വിദഗ്ധരാണ് ഓപ്പണ്‍എഐയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് പറയുന്നു. പരീക്ഷണാത്മക ചാറ്റ്ബോട്ട് ചാറ്റ്ജിപിടി ഉപയോഗിച്ചാണ് ഓപ്പണ്‍എഐ സാങ്കേതിക രംഗത്തേക്ക് വന്നത്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഉപയയോക്താവിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ചാറ്റ്ജിപിടിക്ക് സാധിക്കുന്നുണ്ട്. എഐ രംഗത്ത് ചാറ്റ്ജിപിടിയുടെ സ്രഷ്ടാവായ ഓപ്പണ്‍എഐയുമായുള്ള പങ്കാളിത്തം മൈക്രോസോഫ്റ്റ് കൂടുതല്‍ ശക്തമാക്കി. ഈ മാസം ആദ്യം ചാറ്റ്ജിപിടി സാങ്കേതികവിദ്യ ബിങ് സേര്‍ച്ച്‌ എന്‍ജിനിലും എഡ്ജ് ബ്രൗസറിലും വിന്യസിക്കുമെന്നും മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പരീക്ഷണങ്ങള്‍ തുടരുകയാണ്.

ഗൂഗിള്‍ സേര്‍ച്ചിന് വന്‍ വെല്ലുവിളിയാകുന്ന പദ്ധതികളുമായാണ് ഓപ്പണ്‍എഐ മുന്നോട്ടുപോകുന്നത്. വലിയ ടെക് കമ്ബനികളില്‍ നിന്ന് പിരിച്ചുവിട്ടവരെ ഓപ്പണ്‍എഐ ജോലിക്കെടുക്കുന്നത് ടെക് ഭീമന്‍മാര്‍ക്ക് ഒരു തിരിച്ചറിവായി മാറണമെന്നാണ് പങ്ക്‌സ് ആന്‍ഡ് പിന്‍സ്ട്രൈപ്സിന്റെ സിഇഒ ഗ്രെഗ് ലാര്‍കിന്‍ പറയുന്നത്.

prp

Leave a Reply

*