അണക്കെട്ടുകളുടെ ജലനിരപ്പ് ക്രമീകരിക്കുന്നതില്‍ ഹൈക്കോടതി സര്‍ക്കാര്‍ വിശദീകരണം തേടി


എറണാകുളം: അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിനയച്ച കത്തിനെ തുടര്‍ന്നാണ് നടപടി. പല അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ് എന്ന് കത്തില്‍ പറയുന്നു. പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് ക്രമീകരിക്കണമെന്ന് ആവശ്യം.

ഇത്തവണ മഴ കൂടുതല്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പ്രളയ സാധ്യത തള്ളിക്കളയാനാവില്ലെന്ന് ചൂണ്ടികാട്ടിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതായി മാധ്യമവാര്‍ത്തകളുണ്ട്. കൊവിഡ് 19 ന്റെ പാശ്ചാതലത്തില്‍ ലോക്ക്‌ ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വൈദ്യുതോല്പാദനം കുറവാണ്. പലയിടത്തെയും ജനറേറ്ററുകള്‍ തകരാറിലാണെന്നും അറിയുന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി കെ.എസ്.ഇ.ബി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല.

ജലനിരപ്പ് സംബന്ധിച്ചും പ്രോട്ടോകോള്‍ പാലിച്ച്‌ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഹരജി ജൂണ്‍ 5 ന് വീണ്ടും പരിഗണിക്കും.

prp

Leave a Reply

*