കേരളത്തില്‍ ജൂണ്‍ ഒന്നിന് തന്നെ കാലവ‌ര്‍മെത്തുമെന്ന് പ്രവചനം, ഇരട്ട ന്യൂനമ‍ര്‍ദ്ദങ്ങള്‍ മണ്‍സൂണ്‍ മേഘങ്ങളെ നേരത്തെ എത്തിക്കും

തിരുവനന്തപുരം: കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ സംസ്ഥാനത്തെത്താന്‍ സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നേരത്തെ ജൂണ്‍ എട്ടിന് കാലവര്‍ഷം കേരളത്തില്‍ എത്തും എന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ ശനി-ഞായര്‍ ദിവസങ്ങളിലായി അറബിക്കടലില്‍ ഒമാന്‍ തീരത്തും, ലക്ഷദ്വീപ് തീരത്തുമായി രൂപം കൊള്ളാന്‍ സാധ്യതയുള്ള ഇരട്ടന്യൂനമ‍ര്‍ദ്ദങ്ങള്‍ കേരളത്തിലേക്ക് നേരത്തെ മണ്‍സൂണ്‍ മേഘങ്ങളെ എത്തിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പുതിയ പ്രവചനം.

ഉംപുണ്‍ ചുഴലിക്കാറ്റിനെ തുട‍ര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴ ലഭിച്ചിരുന്നു. തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ പലയിടത്തും വെള്ളപ്പൊക്കമുണ്ടാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഈ മാസം അവസാനം രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ അറബിക്കടലില്‍ രൂപപ്പെടുമെന്ന പ്രവചനം വരുന്നത്.

prp

Leave a Reply

*