ശ്മശാനങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ല; ഡല്‍ഹിയില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു

ന്യൂഡല്‍ഹി: ഭൂരിഭാഗം ശ്മശാനങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായതോടെ ഡല്‍ഹിയില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു. മറ്റ് പോംവഴികളില്ലാതെ വിറകുപയോഗിച്ച മൃതദേഹങ്ങള്‍ കത്തിക്കാനൊരുങ്ങുകയാണ് അധികൃതര്‍. കോവിഡ് മൂലമോ കോവിഡെന്ന് സംശയമുള്ളവരുടെയോ മൃതദേഹങ്ങളാണ് മറ്റ് മാര്‍ഗങ്ങളില്ലാത്തതില്‍ വിറകുപയോഗിച്ച്‌ ദഹിപ്പിക്കാനൊരുങ്ങുന്നത്. രോഗം പകരുമെന്ന് ആശങ്കയുള്ളതിനാല്‍ നേരത്തേ കോവിഡ് രോഗികളുടെ മൃതദേഹം ദഹിപ്പിക്കാന്‍ അനുവദിച്ചിരുന്നില്ല. കംപ്രസ്ഡ് നാചുറല്‍ ഗ്യാസ് ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ആറ് ശ്മശാനങ്ങളില്‍ നാലെണ്ണം പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ രണ്ട് ശ്മശാനങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.

prp

Leave a Reply

*