സി.​പി.​എം നേ​താ​വ്​ ഉള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പ്; ക്രൈംബ്രാഞ്ചിന് കലക്ടര്‍ റിപ്പോര്‍ട്ട് കൈമാറി


കാ​ക്ക​നാ​ട് (കൊച്ചി): സി.​പി.​എം നേ​താ​വ്​ ഉള്‍പ്പെട്ട ദു​രി​താ​ശ്വാ​സ ഫ​ണ്ട് ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ക​ല​ക്​​ട​ര്‍ എ​സ്. സു​ഹാ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. ക​ല​ക്ട​റേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്ന തട്ടിപ്പി​​െന്‍റ വ​കു​പ്പു​ത​ല പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടാ​ണ് ജി​ല്ല ക​ല​ക്ട​ര്‍ കൈ​മാ​റി​യ​ത്. 80 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​താ​യാ​ണ് ക​ണ്ടെ​ത്ത​ല്‍. കേ​സി​ല്‍ മു​ഖ്യ​പ്ര​തി​യും ക​ല​ക്ട​റേ​റ്റി​ലെ സെ​ക്​​ഷ​ന്‍ ക്ല​ര്‍​ക്കു​മാ​യി​രു​ന്ന വി​ഷ്ണു പ്ര​സാ​ദി​നെ​തി​രെ ഗു​രു​ത​ര ക​ണ്ടെ​ത്ത​ലു​ക​ള്‍ റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. ഇയാള്‍ ഉ​ള്‍​െ​പ്പ​ടെ പ്ര​തി​പ്പ​ട്ടി​ക​യി​ലുള്ള നാ​ലു​പേ​ര്‍ റി​മാ​ന്‍​ഡി​ലാ​ണ്.

prp

Leave a Reply

*