ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്ന് നേര്‍ക്കുനേര്‍

പ്രീമിയര്‍ ലീഗില്‍ ഇന്ന് ഒരു വന്‍ പോരാട്ടം ആണ് നടക്കുന്നത്. സ്റ്റാംഫോബ്രിഡ്ജില്‍ വെച്ച്‌ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും ഒരിക്കല്‍ കൂടെ ഏറ്റുമുട്ടുകയാണ്. ഈ സീസണിലെ ഇരു ക്ലബുകളും തമ്മിലുള്ള മൂന്നാമത്തെ മത്സരമാണിത്. ആദ്യ രണ്ടു തവണയും ലമ്ബാര്‍ഡിന്റെ ചെല്‍സിയെ നേരിട്ടപ്പോള്‍ വിജയം ഒലെയുടെ യുണൈറ്റഡിനായിരുന്നു. എന്നാല്‍ ഇത്തവണ യുണൈറ്റഡിന് കാര്യങ്ങള്‍ എളുപ്പമായേക്കില്ല.

ലീഗില്‍ ഇപ്പോള്‍ ഒമ്ബതാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉള്ളത്. പ്രീമിയര്‍ ലീഗില്‍ അവസാന മൂന്നു മത്സരങ്ങളില്‍ ഒരു ഗോള്‍ നേടാന്‍ വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായിട്ടില്ല. റാഷ്ഫോര്‍ഡ് പരിക്കേറ്റു പോയതിനു ശേഷം ദയനീയ സ്ഥിതിയിലാണ് യുണൈറ്റഡ് ഉള്ളത്. എന്നാല്‍ ഇന്ന് പുതിയ സ്ട്രൈക്കര്‍ ഇഗാളോ യുണൈറ്റഡിനായി അരങ്ങേറ്റം കുറിച്ചേക്കും. മധ്യനിര താരം ബ്രൂണോയും ടീമില്‍ ഉണ്ടാകും.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാത്രമല്ല ചെല്‍സിയും അത്ര ഫോമില്‍ അല്ല. ലീഗില്‍ നാലാം സ്ഥാനത്ത് ആണ് എങ്കിലും അവസാന മൂന്ന് ലീഗ് മത്സരങ്ങളില്‍ ചെല്‍സിക്ക് ജയമില്ല‌. ലമ്ബാര്‍ഡിന്റെ കീഴില്‍ മികച്ച അറ്റാക്കിംഗ് കാഴ്ചവെക്കാന്‍ ആകുന്നു എങ്കിലും ഡിഫന്‍ശില്‍ ചെല്‍സിക്ക് വലിയ തലവേദനകള്‍ ആണ് ഉള്ളത്‌. ഒപ്പം ഗോള്‍ കീപ്പിംഗും ചെല്‍സിക്ക് പ്രശ്നമാണ്. ഇന്ന് ലമ്ബാര്‍ഡ് കെപെയെ വലയ്ക്കു മുന്നില്‍ ഇറക്കുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം.

ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്ന. സ്റ്റാര്‍ നെറ്റ്വര്‍ക്കിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം.

prp

Leave a Reply

*