ഐഎസ്‌എല്‍: ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് – ചെന്നൈയിന്‍ എഫ്‌സി പോരാട്ടം

ഐഎസ്‌എല്‍ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. കൊച്ചിയില്‍ രാത്രി 7.30നാണ് മത്സരം. കേരളത്തിന് ഇത് നിലനില്‍പ്പിന്റെ പോരാട്ടമാണ്. ശേഷിക്കുന്ന നാല് ലീഗ് മത്സരങ്ങളിലും ജയിച്ചാല്‍ മാത്രമേ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനാകൂ.

സീസണിലെ ആദ്യ പകുതിയില്‍നിന്നും ബ്ലാസ്റ്റേഴ്‌സ് ഏറെ മെച്ചപ്പെട്ടുകഴിഞ്ഞു. പരിക്കേറ്റ കളിക്കാര്‍ തിരിച്ചുവന്നതും താരങ്ങള്‍ ഫോമിലേക്കുയര്‍ന്നതും ബ്ലാസ്‌റ്റേഴ്‌സിന് ജയപ്രതീക്ഷ നല്‍കുന്നു. നിലവില്‍ 14 പോയിന്റുമായി ലീഗില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. അവസാനം കളിച്ച മൂന്നു കളികളും ജയിച്ചാണ് ചെന്നൈ കൊച്ചിയില്ലെത്തുന്നത്.

prp

Leave a Reply

*