കൊറോണ: ചൈനയിലേക്ക് രണ്ടാം വിമാനം ഇന്ന്; 6 പേര്‍ക്ക് മടങ്ങാനായില്ല

ന്യൂഡല്‍ഹി > ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രണ്ടാമത്തെ വിമാനം ഇന്ന് പുറപ്പെടുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് വിമാനം പുറപ്പെടുക. ആദ്യ വിമാനത്തില്‍ ഇന്നു രാവിലെ 324 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിരുന്നു. എന്നാല്‍, കടുത്ത പനിയുള്ള ആറുപേര്‍ക്ക് ചൈനയില്‍നിന്ന് മടങ്ങാനായില്ല.

അതേസമയം, വുഹാനില്‍ നിന്ന് തിരിച്ചെത്തിയ 324 ഇന്ത്യക്കാരെയും ഹരിയാന മനേസറിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയാണ്. ഒരു മുറിക്കുള്ളില്‍ നിരവധിപേരെ ഒന്നിച്ച്‌ താമസിപ്പിക്കാനുള്ള നീക്കത്തിനെതിരെ വുഹാനില്‍നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കൂട്ടത്തില്‍ ആര്‍ക്കെങ്കിലും വൈറസ് ബാധ ഉണ്ടായാല്‍ മറ്റുള്ളവരിലേക്കും വേഗത്തില്‍ പടരുമെന്നാണ് ആശങ്ക. ആദ്യസംഘത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 42 മലയാളികളും 56 ആന്ധ്രക്കാരും 53 തമിഴ്നാട്ടുകാരും തിരിച്ചെത്തി. 324 പേരില്‍ 90 പേര്‍ സ്ത്രീകളാണ്, 211 വിദ്യാര്‍ഥികളും, 3 കുട്ടികളും. തിരിച്ചെത്തിയവരില്‍ എട്ടു കുടുംബങ്ങളും ഉള്‍പ്പെടുന്നു

prp

Leave a Reply

*