പ്രീമിയര്‍ ലീഗ്: വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. വെസ്റ്റ്ഹാം യുണൈറ്റഡിനെ 2-0 എന്ന സ്കോറിനാണ് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചത്. റോഡ്രിഗോ(30), കെവിന്‍ ഡി ബ്രുയിന്‍(62) എന്നിവര്‍ സിറ്റിക്കായി ഗോള്‍ നേടി.

മത്സരത്തിന്‍രെ 78 ശതമാനവും പന്തടക്കം കാട്ടിയ സിറ്റി 20 തവണയാണ് ഗോള്‍ശ്രമം നടത്തിയത്. മത്സരത്തിന്റെ തുടക്കംമുതല്‍ പ്രതിരോധത്തില്‍മാത്രം ശ്രദ്ധയൂന്നിയ വെസ്റ്റ്ഹാമിന് ഒരുതവണപോലും ഗോളിനടുത്തെത്താനായില്ല.

prp

Leave a Reply

*