ഐഎസ്‌എല്‍; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഹൈദരാബാദ് എഫ്സിയും ഇന്നിറങ്ങും

ഗുവാഹത്തി: ഐഎസ്‌എല്ലില്‍ അവസാനസ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഹൈദരാബാദ് എഫ്സിയും ഇന്നിറങ്ങും. ഗുവാഹത്തിയില്‍ വച്ച്‌ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.

നോര്‍ത്ത് ഈസ്റ്റ് 13 പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണുള്ളത്. എന്നാല്‍ ഹൈദരാബാദ് അവസാന സ്ഥാനത്തുമാണുള്ളത്. നോര്‍ത്ത് ഈസ്റ്റ് ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ജംഷഡ്പൂരിനെയും കേരള ബ്ലാസ്റ്റേഴ്സിനെയും പിന്നിലാക്കാന്‍ സാധിക്കും.

ഹൈദരാബാദിന്റെ സീസണിലെ അവസാന മത്സരമാണ്. കഴിഞ്ഞ സീസണില്‍ ഒന്‍പത് പോയിന്റ് മാത്രം നേടിയ ചെന്നൈയിന്‍ എഫ് സിയാണ് ഐഎസ്‌എല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കുറവ് പോയിന്റ് നേടിയ ടീം.

prp

Leave a Reply

*